updated on:2016-11-27 04:45 PM
സംസ്ഥാന സീനിയര്‍ ഫുട്‌ബോള്‍: സഡന്‍ ഡെത്തില്‍ കാസര്‍കോട് പുറത്തായി

www.utharadesam.com 2016-11-27 04:45 PM,
വയനാട്: വയനാട് നടക്കുന്ന സംസ്ഥാന സീനിയര്‍ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ നിലവിലെ ചാമ്പ്യന്‍മാരായ കാസര്‍കോട് സെമിഫൈനല്‍ പോലും കാണാതെ പുറത്തായി. ആവേശം നിറഞ്ഞ ക്വാര്‍ട്ടര്‍ മത്സരത്തില്‍ തൃശ്ശൂരിനോടാണ് സഡന്‍ ഡെത്തില്‍ കാസര്‍കോട് പരാജയപ്പെട്ടത്.
കളി തുടങ്ങി നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ കാസര്‍കോടാണ് ആദ്യം വല കുലുക്കിയത്. രണ്ടാം പകുതിയില്‍ തൃശ്ശൂര്‍ ഒരു ഗോള്‍ തിരിച്ചടിച്ച് സമനില പിടിച്ചു. ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍ ഇരുടീമുകള്‍ക്കും ഓരോ ഗോള്‍ വീതം. തുടര്‍ന്ന് നടന്ന ഷൂട്ടൗട്ടില്‍ ആദ്യം തന്നെ തൃശ്ശൂര്‍ ഒരു കിക്ക് പാഴാക്കി. തുടര്‍ന്നുള്ള കിക്കുകളില്‍ കാസര്‍കോടും ഒരു കിക്ക് പാഴാക്കിയതോടെ ഷൂട്ടൗട്ടും സമനിലയിലായി. തുടര്‍ന്ന് സഡന്‍ ഡെത്തില്‍ കാസര്‍കോടിന്റെ താരം കിക്ക് പാഴാക്കുകയായിരുന്നു. ജയത്തോടെ തൃശ്ശൂര്‍ സെമി ഫൈനലില്‍ കടന്നു.



Recent News
  ലോകകപ്പ് ക്രിക്കറ്റിന്റെ ആവേശം ചോര്‍ത്തി മഴ

  ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് ജയം

  ലോകകപ്പ് ക്രിക്കറ്റിന് ഇന്ന് തുടക്കം

  അണ്ടര്‍-23 ഇന്റര്‍സോണ്‍ ക്രിക്കറ്റിന് കെ.സി.എ സ്റ്റേഡിയത്തില്‍ തുടക്കമായി

  പ്രൊ-ഇന്ത്യന്‍ കബഡി; തെലുങ്ക് ടൈറ്റാന്‍ ടീം ഒരുങ്ങുന്നത് കാസര്‍കോട്ട്

  അണ്ടര്‍-23 ക്രിക്കറ്റ് ടീമിനെ അഭിജിത് നയിക്കും

  നാടകാന്തം ചെന്നൈ വീണു; ഐ.പി.എല്‍ കിരീടം മുംബൈക്ക്

  ബാഡ്മിന്റണ്‍ താരം സാറാ സിറാജിനെ ചേംബര്‍ ഓഫ് കൊമേഴ്‌സ് അനുമോദിച്ചു

  അത്രെയാ ഉത്ഭവ തൃശൂരിനെ തകര്‍ത്ത് റെഡ് ഫ്‌ളവേര്‍സ് ബി കെ 55 കണ്ണൂര്‍ ജേതാക്കള്‍

  ഫൈനല്‍ ഇന്ന് രാത്രി 7 മണിക്ക് ആവേശമായി അഖിലേന്ത്യാ ട്വന്റി 20 ടൂര്‍ണമെന്റ്

  റെഡ് ഫ്‌ളവേര്‍സ് ടി-20 സാങ്കോസ് കപ്പ്; അത്രയാ ഉത്ഭവ് തൃശൂരും സ്‌പോര്‍ട്ടിംഗ് ചട്ടഞ്ചാലും സെമിഫൈനലില്‍

  റെഡ് ഫ്‌ളവേര്‍സ് ടി-20 സാങ്കോസ് കപ്പ് അഖിലേന്ത്യാ ഡേ നൈറ്റ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന് ഉജ്ജ്വല തുടക്കം

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ അഖിലേന്ത്യാ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഏപ്രില്‍ 26 മുതല്‍

  ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്‌ബോള്‍: എം.എസ്.സി മൊഗ്രാലിന് ഹാട്രിക്ക് നേട്ടം

  ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് പിന്‍വലിച്ചു