updated on:2016-12-18 04:57 PM
മഞ്ഞപ്പട കൊമ്പുകുലുക്കുമോ; വംഗ നാട്ടുകാര്‍ വമ്പുകാട്ടുമോ? ഇന്നറിയാം

കളിയഴക് കാഴ്ചവെക്കാന്‍...കലാശപ്പോരാട്ടത്തിന് മുന്നോടിയായി അത്‌ലറ്റികോ ഡി കൊല്‍ക്കത്ത ടീം പരിശീലനത്തില്‍
www.utharadesam.com 2016-12-18 04:57 PM,
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ കലാശപോരാട്ടത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് അത്‌ലറ്റിക്കോ ഡി. കൊല്‍ക്കത്തയെ നേരിടും. മഞ്ഞപ്പട കൊമ്പുകുലുക്കുമോ അതോ വംഗനാട്ടുകാര്‍ വമ്പു കാട്ടുമോ എന്നറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി. ഐ.എസ്.എല്ലിന്റെ പ്രഥമ കലാശപ്പോരാട്ടത്തില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയ ടീമുകളാണ് വീണ്ടും കൊമ്പ് കോര്‍ക്കാന്‍ മൈതാനിയിലിറങ്ങുന്നത്. അന്ന് നേരിട്ട പരാജയത്തിന് കണക്ക് തീര്‍ക്കാനുള്ള അവസരമായാണ് സ്വന്തം തട്ടകത്തിലെത്തിയ കലാശപ്പോരാട്ടത്തെ കേരള ബ്ലാസ്റ്റേഴ്‌സ് ടീം കാണുന്നത്. അന്നത്തെ ടീമില്‍ നിന്ന് കാര്യമായ മാറ്റങ്ങളുമായാണ് ഇരു ടീമുകളും ഇത്തവണ ഐ.എസ്.എല്ലിനെത്തിയത്. അന്ന് കൊല്‍ക്കത്തക്കായി കേരളത്തിന്റെ വല കുലുക്കിയ മുഹമ്മദ് റഫീഖ് ഇന്ന് ബ്ലാസ്റ്റേഴ്‌സിന്റെ താരമാണ്. അത് പോലെ അന്ന് റഫീഖിന് ഗോളടിക്കാന്‍ അവസരം നല്‍കിയ മലയാളി താരം മുഹമ്മദ് റാഫിയും ഇന്ന് മഞ്ഞപ്പടയുടെ ഭാഗമാണ്. പ്രതിരോധത്തിലൂന്നി മികവ് പുറത്തെടുത്ത് കുതിച്ചുകയറിയ ബ്ലാസ്റ്റേഴ്‌സ് ലീഗ് റൗണ്ടില്‍ രണ്ടാം സ്ഥാനക്കാരായാണ് സെമിയില്‍ പ്രവേശിച്ചത്. നാലാം സ്ഥാനക്കാരായാണ് കൊല്‍ക്കത്ത സെമിയിലെത്തിയത്. എന്നാല്‍ സെമിയില്‍ കരുത്തരായ മുംബൈ എഫ്.സി.യെ മുട്ടുകുത്തിച്ചാണ് കൊല്‍ക്കത്ത കലാശപ്പോരാട്ടത്തിന് അര്‍ഹത നേടിയത്. ഡല്‍ഹി ഡൈനാമോസ് ഉയര്‍ത്തിയ വെല്ലുവിളി ടൈബ്രേക്കറിലൂടെ അതിജീവിച്ചാണ് മഞ്ഞപ്പട അവസാന പോരാട്ടത്തിന് ഇടം നേടിയത്. ആക്രമണ മികവുമായി കൊല്‍ക്കത്തയും പ്രതിരോധ കരുത്തുമായി ബ്ലാസ്റ്റേഴ്‌സും പരസ്പരം കൊമ്പുകോര്‍ക്കുമ്പോള്‍ ഐ.എസ്.എല്‍ കലാശപോരാട്ടം മികവുറ്റതായി മാറുമെന്നാണ് ഫുട്‌ബോള്‍ ആരാധകര്‍ കണക്ക് കൂട്ടുന്നത്. സി.കെ വിനീതും മെഹത്താബ് ഹുസൈനും ഹെങ്ങ്ബര്‍ട്ടും കാസര്‍കോടിന്റെ അഭിമാനതാരം മുഹമ്മദ് റാഫിയും കളിയഴക് കാഴ്ച വെച്ചാല്‍ ഐ.എസ്.എല്‍ കിരീടത്തില്‍ മഞ്ഞപ്പടക്ക് മുത്തമിടാനാകും. ആ ഒരു നിമിഷത്തെ പ്രതീക്ഷയായി മുന്നില്‍ കണ്ട് പതിനായിരക്കണക്കിന് കളിപ്രേമികള്‍ കൊച്ചിയിലെത്തിക്കഴിഞ്ഞു. കളി തത്സമയം വീക്ഷിക്കാന്‍ കാസര്‍കോടിന്റെ വിവിധ ഭാഗങ്ങളില്‍ ക്ലബ്ബുകളുടെ നേതൃത്വത്തില്‍ എല്‍.സി.ഡി ക്ലിപ്പിംഗ് സൗകര്യമൊരുക്കുന്നുണ്ട്.
കിരീടം പിടിച്ചെടുക്കാന്‍...കേരള ബ്ലാസ്റ്റേഴ്‌സ് ടീം അവസാനഘട്ട പരിശീലനത്തില്‍Recent News
  ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍: വീരമണി പ്രസി, റഫീഖ് സെക്ര.

  പാക്കിസ്താനെതിരെ ഇന്ത്യക്ക് 89 റണ്‍സ് ജയം

  ലോകകപ്പ് ക്രിക്കറ്റിന്റെ ആവേശം ചോര്‍ത്തി മഴ

  ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് ജയം

  ലോകകപ്പ് ക്രിക്കറ്റിന് ഇന്ന് തുടക്കം

  അണ്ടര്‍-23 ഇന്റര്‍സോണ്‍ ക്രിക്കറ്റിന് കെ.സി.എ സ്റ്റേഡിയത്തില്‍ തുടക്കമായി

  പ്രൊ-ഇന്ത്യന്‍ കബഡി; തെലുങ്ക് ടൈറ്റാന്‍ ടീം ഒരുങ്ങുന്നത് കാസര്‍കോട്ട്

  അണ്ടര്‍-23 ക്രിക്കറ്റ് ടീമിനെ അഭിജിത് നയിക്കും

  നാടകാന്തം ചെന്നൈ വീണു; ഐ.പി.എല്‍ കിരീടം മുംബൈക്ക്

  ബാഡ്മിന്റണ്‍ താരം സാറാ സിറാജിനെ ചേംബര്‍ ഓഫ് കൊമേഴ്‌സ് അനുമോദിച്ചു

  അത്രെയാ ഉത്ഭവ തൃശൂരിനെ തകര്‍ത്ത് റെഡ് ഫ്‌ളവേര്‍സ് ബി കെ 55 കണ്ണൂര്‍ ജേതാക്കള്‍

  ഫൈനല്‍ ഇന്ന് രാത്രി 7 മണിക്ക് ആവേശമായി അഖിലേന്ത്യാ ട്വന്റി 20 ടൂര്‍ണമെന്റ്

  റെഡ് ഫ്‌ളവേര്‍സ് ടി-20 സാങ്കോസ് കപ്പ്; അത്രയാ ഉത്ഭവ് തൃശൂരും സ്‌പോര്‍ട്ടിംഗ് ചട്ടഞ്ചാലും സെമിഫൈനലില്‍

  റെഡ് ഫ്‌ളവേര്‍സ് ടി-20 സാങ്കോസ് കപ്പ് അഖിലേന്ത്യാ ഡേ നൈറ്റ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന് ഉജ്ജ്വല തുടക്കം

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ അഖിലേന്ത്യാ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഏപ്രില്‍ 26 മുതല്‍