updated on:2016-12-19 04:34 PM
കാസര്‍കോടിന്റെ അഭിമാനം വാനോളമുയര്‍ത്തി റാഫി

ഗോള്‍ നേടിയ റാഫിയുടെ സന്തോഷം
www.utharadesam.com 2016-12-19 04:34 PM,
കൊച്ചി: സ്വന്തം തട്ടകത്തില്‍ നടന്ന പോരാട്ടത്തില്‍ കിരീടം സ്വന്തമാക്കാമെന്ന കേരള ബ്ലാസ്റ്റേഴ്‌സിന്റെ മോഹം കപ്പിനരികില്‍ വീണുടഞ്ഞു. രണ്ട് മണിക്കൂറിലേറെ നീണ്ട കലാശപ്പോരാട്ടത്തിലുടനീളം കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ക്ക് കളിയഴക് കാഴ്ചവെക്കാനായെങ്കിലും ആര്‍ത്ത് വിളിച്ച കാണികള്‍ക്ക് മുന്നില്‍ കിരീടം സ്വന്തമാക്കാനായില്ല. കപ്പിനും ചുണ്ടിനുമിടയില്‍ ആ മോഹം വീണുടയുകയായിരുന്നു. ഭാഗ്യത്തിന്റെ സമ്പൂര്‍ണ്ണ കൃപാകടാക്ഷം ഇത്തവണ കൊല്‍ക്കത്തയെയാണ് തേടിയെത്തിയത്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ വിശ്വസ്തന്‍ സെഡ്രിക് ഹെംഗ്ബാര്‍ത്ത് തൊടുത്തുവിട്ട അവസാനത്തെ ഷൂട്ടൗട്ട് കൊല്‍ക്കത്ത ഗോള്‍ കീപ്പര്‍ ദേബ്ജിത്ത് മജുംദാറുടെ കാലില്‍ തട്ടി തെറിച്ചതോടെ കേരളത്തിന്റെ പ്രതീക്ഷ കൂടിയാണ് തെറിച്ചുപോയത്. കിരീടം സ്വന്തമാക്കാനായി ഇനിയും കാത്തിരിക്കണം. മഞ്ഞക്കളറില്‍ കുളിച്ചുനിന്ന കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ ഇന്നലെ രാത്രി അക്ഷരാര്‍ത്ഥത്തില്‍ കണ്ണീര്‍മഴ പെയ്യുകയായിരുന്നു. കളിയുടെ 36-ാം മിനിട്ടില്‍ മെഹത്താബ് ഹുസൈന്‍ എടുത്ത കോര്‍ണര്‍ കിക്ക് തലയിലൂടെ നമ്മുടെ അഭിമാനതാരം മുഹമ്മദ് റാഫി ഗോളാക്കി മാറ്റുമ്പോള്‍ ജനലക്ഷങ്ങള്‍ കോരിത്തരിച്ചിരുന്നു. പക്ഷെ, ആ ഒരു സന്തോഷത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല. 44-ാം മിനിട്ടില്‍ സെറോനോയുടെ തല തൊട്ട പന്ത് ബ്ലാസ്റ്റേഴ്‌സിന്റെ വല കുലുക്കിയതോടെ സന്തോഷം നിരാശയിലേക്ക് വഴി മാറി. പിന്നീടുള്ള സമയവും അധിക സമയവുമൊക്കെ ഗോള്‍ പിറന്നില്ല. വിജയികളെ നിര്‍ണ്ണയിക്കാനുള്ള ഷൂട്ടൗട്ടില്‍ ഭാഗ്യത്തിന്റെ അകമ്പടിയോടെ കൊല്‍ക്കത്ത കിരീടം മാറോട് ചേര്‍ക്കുകയായിരുന്നു.Recent News
  ബീറ്റണ്‍ മില്‍കേര്‍സ് ഇന്‍ഡോര്‍ വോളീ ലീഗ് നാളെ തുടങ്ങും

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ അഖിലേന്ത്യാ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഏപ്രില്‍ 26 മുതല്‍

  ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്‌ബോള്‍: എം.എസ്.സി മൊഗ്രാലിന് ഹാട്രിക്ക് നേട്ടം

  ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് പിന്‍വലിച്ചു

  ജില്ലാ ലീഗ് ക്രിക്കറ്റ്; സ്‌പോര്‍ട്ടിങ് ചട്ടഞ്ചാല്‍ ജേതാക്കള്‍

  അലി മിന്നിത്തിളങ്ങി; ഡിഫറന്റ്‌ലി ഏബിള്‍ഡ് ദേശീയ ക്രിക്കറ്റില്‍ കേരളത്തിന് തിളക്കമാര്‍ന്ന ജയം

  കാറഡുക്കയിലെ വീട്ടമ്മ ഏഷ്യന്‍ മാസ്റ്റേഴ്‌സ് അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പിന്

  സംസ്ഥാന പുരുഷവിഭാഗം സീനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പ് 22 മുതല്‍ കുറ്റിക്കോലില്‍

  ജില്ലാ ക്രിക്കറ്റ് അസോ. മുന്‍ പ്രസിഡണ്ടിനെ പുറത്താക്കിയ നടപടി; 21ന് കോടതി വാദം കേള്‍ക്കും

  ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍: ഹൈക്കോടതി സ്റ്റേ തഴയപ്പെട്ടവര്‍ക്ക് ആശ്വാസമായി

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍: പ്രസിഡണ്ട് തിരഞ്ഞെടുപ്പിനെതിരെയുള്ള ഹര്‍ജി തള്ളി

  'ടെസ്റ്റ്: ഇന്ത്യക്ക് ചരിത്രവിജയം

  ശക്തരായ പഞ്ചാബിനെതിരെ അസ്ഹറുദ്ദീന് സെഞ്ച്വറി

  സംസ്ഥാന സീനിയര്‍ സോഫ്റ്റ്‌ബോള്‍: കോഴിക്കോട് സെമിയില്‍

  അണ്ടര്‍-14 ജില്ലാ ക്രിക്കറ്റ് ടീമിനെ തുഷാര്‍ ബി.കെ നയിക്കും