updated on:2017-02-20 04:15 PM
ഐ.പി.എല്‍ താരലേലം തുടങ്ങി; പണം വാരി ഇംഗ്ലീഷ് താരങ്ങള്‍

www.utharadesam.com 2017-02-20 04:15 PM,
ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പത്താം സീസണിലേക്കുള്ള താരങ്ങളുടെ ലേലം വിളി തുടങ്ങി. ഇംഗ്ലീഷ് താരങ്ങളാണ് ഇത്തവണ പണം വാരുന്നുവെന്നാണ് ആദ്യ സൂചനകള്‍. ബെന്‍സ്റ്റോക്ക്‌സിനെ 14.5 കോടി എന്ന ഭീമന്‍ തുകക്ക് പൂനെ സൂപ്പര്‍ജയന്‍സ് സ്വന്തമാക്കികഴിഞ്ഞു. 12 കോടി രൂപയ്ക്ക് ഇംഗ്ലീഷ് ബോളര്‍ ടൈമര്‍ മില്‍സിനെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സ്വന്തമാക്കി. ഒരു ബോളര്‍ക്ക് ലഭിക്കുന്ന ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും വലിയ തുകയാണിത്. ഇംഗ്ലണ്ടിന്റെ തന്നെ ഓയിന്‍മോര്‍ഗനെ രണ്ട് കോടി രൂപയ്ക്ക് കിംഗ്‌സ് ഇലവന്‍ പഞ്ചാബ് സ്വന്തമാക്കി. 357 കളിക്കാരുടെ പട്ടികയാണ് ഇത്തവണയുള്ളത്. ഒമ്പത് രാജ്യങ്ങളില്‍ നിന്നുള്ള 122 രാജ്യാന്തര കളിക്കാര്‍ ഉള്‍പ്പെടെയാണിത്. അതേസമയം ഇര്‍ഫാന്‍ പഠാന്‍, ഇശാന്ത് ശര്‍മ്മ, പ്രഗ്യാന്‍ഓജ, ബ്രാഡ്‌ഹോഗ് എന്നിവരെ വാങ്ങാന്‍ ആദ്യഘട്ടത്തില്‍ ആരുമുണ്ടായില്ല.



Recent News
  ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍: വീരമണി പ്രസി, റഫീഖ് സെക്ര.

  പാക്കിസ്താനെതിരെ ഇന്ത്യക്ക് 89 റണ്‍സ് ജയം

  ലോകകപ്പ് ക്രിക്കറ്റിന്റെ ആവേശം ചോര്‍ത്തി മഴ

  ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് ജയം

  ലോകകപ്പ് ക്രിക്കറ്റിന് ഇന്ന് തുടക്കം

  അണ്ടര്‍-23 ഇന്റര്‍സോണ്‍ ക്രിക്കറ്റിന് കെ.സി.എ സ്റ്റേഡിയത്തില്‍ തുടക്കമായി

  പ്രൊ-ഇന്ത്യന്‍ കബഡി; തെലുങ്ക് ടൈറ്റാന്‍ ടീം ഒരുങ്ങുന്നത് കാസര്‍കോട്ട്

  അണ്ടര്‍-23 ക്രിക്കറ്റ് ടീമിനെ അഭിജിത് നയിക്കും

  നാടകാന്തം ചെന്നൈ വീണു; ഐ.പി.എല്‍ കിരീടം മുംബൈക്ക്

  ബാഡ്മിന്റണ്‍ താരം സാറാ സിറാജിനെ ചേംബര്‍ ഓഫ് കൊമേഴ്‌സ് അനുമോദിച്ചു

  അത്രെയാ ഉത്ഭവ തൃശൂരിനെ തകര്‍ത്ത് റെഡ് ഫ്‌ളവേര്‍സ് ബി കെ 55 കണ്ണൂര്‍ ജേതാക്കള്‍

  ഫൈനല്‍ ഇന്ന് രാത്രി 7 മണിക്ക് ആവേശമായി അഖിലേന്ത്യാ ട്വന്റി 20 ടൂര്‍ണമെന്റ്

  റെഡ് ഫ്‌ളവേര്‍സ് ടി-20 സാങ്കോസ് കപ്പ്; അത്രയാ ഉത്ഭവ് തൃശൂരും സ്‌പോര്‍ട്ടിംഗ് ചട്ടഞ്ചാലും സെമിഫൈനലില്‍

  റെഡ് ഫ്‌ളവേര്‍സ് ടി-20 സാങ്കോസ് കപ്പ് അഖിലേന്ത്യാ ഡേ നൈറ്റ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന് ഉജ്ജ്വല തുടക്കം

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ അഖിലേന്ത്യാ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഏപ്രില്‍ 26 മുതല്‍