updated on:2017-02-25 01:49 PM
കളിക്കളത്തില്‍ നിന്ന് കളക്ടറിലേക്ക്; പിവി സിന്ധുവിന് ഡെപ്യൂട്ടി കളക്ടറായി നിയമനം

www.utharadesam.com 2017-02-25 01:49 PM,
ഹൈദരാബാദ്: ഇക്കഴിഞ്ഞ റിയോ ഒളിംപിക്‌സില്‍ ഇന്ത്യുടെ അഭിമാന താരങ്ങളായ പെണ്‍പുലികളില്‍ ഒരാളായിരുന്നു പിവി സിന്ധു. സ്വര്‍മ്ണത്തേക്കാള്‍ തിളക്കമുള്ള വെള്ളിയാണ് ബാഡിമിന്റണില്‍ ഇന്ത്യയ്ക്ക് വേണ്ടി സിന്ധു നേടിയത്. ഒളിംപിക്‌സില്‍ ഇന്ത്യന്‍ അത്‌ലറ്റ് നേടുന്ന ആദ്യ വെള്ളിയെന്ന ഖ്യാതിയുമുണ്ടായിരുന്നു സിന്ധുവിന്റെ നേട്ടത്തിന്.ഇപ്പോഴിതാ ബാഡിമിന്റണ്‍ കോര്‍ട്ടില്‍ നിന്ന് ഡെപ്യൂട്ടി കളക്ടറുടെ കസേരയിലേക്ക് പോകാനൊരുങ്ങുകയാണ് സിന്ധു. ആന്ധ്ര സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ഡെപ്യൂട്ടി കളക്ടര്‍ പദവിയുള്ള ജോലി സിന്ധു സ്വീകരിച്ചു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സിന്ധുവിന്റെ അമ്മ വിജയ ഇക്കാര്യം സ്ഥിരീകരിച്ചുവെന്നാണ് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. റിയോയിലെ സിന്ധുവിന്റെ വെള്ളിമെഡല്‍ നേട്ടത്തിനു പിന്നാലെ ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് ഗ്രൂപ്പ്-1 ഉദ്യോഗസ്ഥയായുള്ള ജോലി നല്‍കുമെന്ന് പ്രഖ്യാപിച്ചത്. നിലവില്‍ ഹൈദരാബാദിലെ ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ഓഫീസില്‍ അസിസ്റ്റന്റ് മാനേജരായാണ് സിന്ധു ജോലി ചെയ്യുന്നത്.



Recent News
  പാക്കിസ്താനെതിരെ ഇന്ത്യക്ക് 89 റണ്‍സ് ജയം

  ലോകകപ്പ് ക്രിക്കറ്റിന്റെ ആവേശം ചോര്‍ത്തി മഴ

  ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് ജയം

  ലോകകപ്പ് ക്രിക്കറ്റിന് ഇന്ന് തുടക്കം

  അണ്ടര്‍-23 ഇന്റര്‍സോണ്‍ ക്രിക്കറ്റിന് കെ.സി.എ സ്റ്റേഡിയത്തില്‍ തുടക്കമായി

  പ്രൊ-ഇന്ത്യന്‍ കബഡി; തെലുങ്ക് ടൈറ്റാന്‍ ടീം ഒരുങ്ങുന്നത് കാസര്‍കോട്ട്

  അണ്ടര്‍-23 ക്രിക്കറ്റ് ടീമിനെ അഭിജിത് നയിക്കും

  നാടകാന്തം ചെന്നൈ വീണു; ഐ.പി.എല്‍ കിരീടം മുംബൈക്ക്

  ബാഡ്മിന്റണ്‍ താരം സാറാ സിറാജിനെ ചേംബര്‍ ഓഫ് കൊമേഴ്‌സ് അനുമോദിച്ചു

  അത്രെയാ ഉത്ഭവ തൃശൂരിനെ തകര്‍ത്ത് റെഡ് ഫ്‌ളവേര്‍സ് ബി കെ 55 കണ്ണൂര്‍ ജേതാക്കള്‍

  ഫൈനല്‍ ഇന്ന് രാത്രി 7 മണിക്ക് ആവേശമായി അഖിലേന്ത്യാ ട്വന്റി 20 ടൂര്‍ണമെന്റ്

  റെഡ് ഫ്‌ളവേര്‍സ് ടി-20 സാങ്കോസ് കപ്പ്; അത്രയാ ഉത്ഭവ് തൃശൂരും സ്‌പോര്‍ട്ടിംഗ് ചട്ടഞ്ചാലും സെമിഫൈനലില്‍

  റെഡ് ഫ്‌ളവേര്‍സ് ടി-20 സാങ്കോസ് കപ്പ് അഖിലേന്ത്യാ ഡേ നൈറ്റ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന് ഉജ്ജ്വല തുടക്കം

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ അഖിലേന്ത്യാ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഏപ്രില്‍ 26 മുതല്‍

  ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്‌ബോള്‍: എം.എസ്.സി മൊഗ്രാലിന് ഹാട്രിക്ക് നേട്ടം