updated on:2017-03-02 02:08 PM
ആ​ജീ​വ​നാ​ന്ത വി​ല​ക്കി​നെ​തി​രെ ശ്രീ​ശാ​ന്ത് ഹൈ​കോ​ട​തി​യി​ൽ

www.utharadesam.com 2017-03-02 02:08 PM,
കൊ​ച്ചി: ആ​ജീ​വ​നാ​ന്ത വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ്​ ക​ൺ​ട്രോ​ൾ ബോ​ർ​ഡ്​ (ബി.​സി.​സി.​ഐ) ന​ട​പ​ടി​ക്കെ​തി​രെ ക്രി​ക്ക​റ്റ് താ​രം എ​സ്​. ശ്രീ​ശാ​ന്ത് ഹൈ​കോ​ട​തി​യി​ൽ. ഒ​ത്തു​ക​ളി വി​വാ​ദ​ത്തിെൻറ പേ​രി​ലു​ണ്ടാ​യി​രു​ന്ന കേ​സി​ൽ കോ​ട​തി കു​റ്റ​വി​മു​ക്ത​നാ​ക്കി​യി​ട്ടും വി​ല​ക്ക് നീ​ക്കാ​ത്ത​ത് ഭ​ര​ണ​ഘ​ട​ന അ​വ​കാ​ശ​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഹ​ര​ജി. ഒ​ത്തു​ക​ളി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് മും​ബൈ​യി​ൽ​നി​ന്ന് 2013 മേ​യ് 16ന് ​ഡ​ൽ​ഹി പൊ​ലീ​സ്​ അ​റ​സ്​​റ്റ് ചെ​യ്ത​തി​നെ തു​ട​ർ​ന്ന് ബി.​സി.​സി.​ഐ ത​ന്നെ ടീ​മി​ൽ​നി​ന്ന് സ​സ്​​പെ​ൻ​ഡ് ചെ​യ്യു​ക​യും അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ടു​ക​യും ചെ​യ്ത​താ​യി ഹ​ര​ജി​യി​ൽ പ​റ​യു​ന്നു.

ബി.​സി.​സി.​ഐ പ്ര​സി​ഡ​ൻ​റിെൻറ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തെ തു​ട​ർ​ന്ന് ത​െൻറ വി​ശ​ദീ​ക​ര​ണം കേ​ൾ​ക്കാ​തെ 2013 ജൂ​ണി​ൽ പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട് ന​ൽ​കി. പി​ന്നീ​ട് വി​ശ​ദീ​ക​ര​ണം എ​ഴു​തി വാ​ങ്ങി​യെ​ങ്കി​ലും ഇ​ത് പ​രി​ഗ​ണി​ക്കാ​തെ ജൂ​ലൈ​യി​ൽ സ​പ്ലി​മെൻറ​റി റി​പ്പോ​ർ​ട്ടും ന​ൽ​കി. തു​ട​ർ​ന്ന് ബോ​ർ​ഡ് ന​ൽ​കി​യ കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സി​ന് മ​റു​പ​ടി ന​ൽ​കി. പി​ന്നീ​ട് ബി.​സി.​സി.​ഐ അ​ച്ച​ട​ക്ക സ​മി​തി​യു​ടെ ചോ​ദ്യം ചെ​യ്യ​ലി​നും ശേ​ഷ​മാ​ണ് ആ​ജീ​വ​നാ​ന്ത വി​ല​ക്കു​ണ്ടാ​യ​ത്.
അ​ന്ത​ർ​ദേ​ശീ​യ മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്നും ബി.​സി.​സി.​ഐ അ​ഫി​ലി​യേ​ഷ​നു​ള്ള ക്ല​ബു​ക​ൾ, സ്​​ഥാ​പ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യി​ൽ ക​ളി​ക്കു​ന്ന​തി​ൽ നി​ന്നു​മാ​ണ് വി​ല​ക്ക്.
ഇ​തി​നി​ടെ 2015 ജൂ​ലൈ 25ന് ​മ​ഹാ​രാ​ഷ്​​ട്ര സം​ഘ​ടി​ത കു​റ്റ​കൃ​ത്യ നി​യ​ന്ത്ര​ണ നി​യ​മം (മ​കോ​ക) ഉ​ൾ​പ്പെ​ടെ ചു​മ​ത്തി എ​ടു​ത്ത കേ​സി​ൽ പ​ട്യാ​ല അ​ഡീ. സെ​ഷ​ൻ​സ്​ കോ​ട​തി താ​ന​ട​ക്ക​മു​ള്ള പ്ര​തി​ക​ളെ കു​റ്റ​വി​മു​ക്ത​രാ​ക്കി. ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി ആ​ജീ​വ​നാ​ന്ത വി​ല​ക്ക് പു​ന$​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബി.​സി.​സി.​ഐ​ക്ക് അ​പേ​ക്ഷ ന​ൽ​കി​യെ​ങ്കി​ലും പ​രി​ഗ​ണി​ച്ചി​ല്ല.

കോ​ട​തി കു​റ്റ​വി​മു​ക്ത​നാ​ക്കി​യി​ട്ടും വി​ല​ക്ക് പി​ൻ​വ​ലി​ക്കാ​ത്ത​ത് ഭ​ര​ണ​ഘ​ട​ന ന​ൽ​കു​ന്ന അ​വ​കാ​ശ​ങ്ങ​ളു​ടെ ലം​ഘ​ന​വും നി​യ​മ വി​രു​ദ്ധ​വു​മാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ആ​ജീ​വ​നാ​ന്ത വി​ല​ക്ക് പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും അ​തി​ലേ​ക്ക് ന​യി​ച്ച റി​പ്പോ​ർ​ട്ട് റ​ദ്ദാ​ക്ക​ണ​മെ​ന്നു​മാ​ണ് ആ​വ​ശ്യം. സ്​​കോ​ട്ട്ലെ​ൻ​ഡി​ൽ ഏ​പ്രി​ലി​ൽ ആ​രം​ഭി​ക്കു​ന്ന പ്രീ​മി​യ​ർ ലീ​ഗ് മ​ത്സ​ര​ത്തി​ൽ ഗ്ലെ​ൻ റോ​ഥ് ക്ല​ബി​ന് വേ​ണ്ടി ക​ളി​ക്കാ​ൻ ക്ഷ​ണ​മു​ണ്ട്. ഇ​തി​നാ​യി എ​ൻ.​ഒ.​സി അ​നു​വ​ദി​ക്കാ​ൻ നി​ർ​ദേ​ശി​ക്ക​ണ​മെ​ന്നും ഹ​ര​ജി​യി​ൽ ആ​വ​ശ്യ​മു​ണ്ട്.Recent News
  ബീറ്റണ്‍ മില്‍കേര്‍സ് ഇന്‍ഡോര്‍ വോളീ ലീഗ് നാളെ തുടങ്ങും

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ അഖിലേന്ത്യാ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഏപ്രില്‍ 26 മുതല്‍

  ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്‌ബോള്‍: എം.എസ്.സി മൊഗ്രാലിന് ഹാട്രിക്ക് നേട്ടം

  ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് പിന്‍വലിച്ചു

  ജില്ലാ ലീഗ് ക്രിക്കറ്റ്; സ്‌പോര്‍ട്ടിങ് ചട്ടഞ്ചാല്‍ ജേതാക്കള്‍

  അലി മിന്നിത്തിളങ്ങി; ഡിഫറന്റ്‌ലി ഏബിള്‍ഡ് ദേശീയ ക്രിക്കറ്റില്‍ കേരളത്തിന് തിളക്കമാര്‍ന്ന ജയം

  കാറഡുക്കയിലെ വീട്ടമ്മ ഏഷ്യന്‍ മാസ്റ്റേഴ്‌സ് അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പിന്

  സംസ്ഥാന പുരുഷവിഭാഗം സീനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പ് 22 മുതല്‍ കുറ്റിക്കോലില്‍

  ജില്ലാ ക്രിക്കറ്റ് അസോ. മുന്‍ പ്രസിഡണ്ടിനെ പുറത്താക്കിയ നടപടി; 21ന് കോടതി വാദം കേള്‍ക്കും

  ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍: ഹൈക്കോടതി സ്റ്റേ തഴയപ്പെട്ടവര്‍ക്ക് ആശ്വാസമായി

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍: പ്രസിഡണ്ട് തിരഞ്ഞെടുപ്പിനെതിരെയുള്ള ഹര്‍ജി തള്ളി

  'ടെസ്റ്റ്: ഇന്ത്യക്ക് ചരിത്രവിജയം

  ശക്തരായ പഞ്ചാബിനെതിരെ അസ്ഹറുദ്ദീന് സെഞ്ച്വറി

  സംസ്ഥാന സീനിയര്‍ സോഫ്റ്റ്‌ബോള്‍: കോഴിക്കോട് സെമിയില്‍

  അണ്ടര്‍-14 ജില്ലാ ക്രിക്കറ്റ് ടീമിനെ തുഷാര്‍ ബി.കെ നയിക്കും