updated on:2017-03-05 01:40 PM
യു​നൈ​റ്റ​ഡി​ന്​ സ​മ​നി​ല; ലെ​സ്​​റ്റ​റി​ന്​ ജ​യം

www.utharadesam.com 2017-03-05 01:40 PM,
ല​ണ്ട​ൻ: സ്വീ​ഡി​ഷ്​ താ​രം ഇ​ബ്രാ​ഹി​മോ​വി​ച്ച്​ 72ാം മി​നി​റ്റി​ൽ ന​ഷ്​​ട​പ്പെ​ടു​ത്തി​യ പെ​നാ​ൽ​റ്റി കി​ക്കി​ന്​ യു​നൈ​റ്റ​ഡി​ന്​ ന​ൽ​കേ​ണ്ടി​വ​ന്ന വി​ല വ​ലു​താ​ണ്. ദീ​ർ​ഘ​നാ​ളു​ക​ൾ​ക്കു​ശേ​ഷം പോ​യ​ൻ​റ്​ പ​ട്ടി​ക​യി​ൽ ആ​ദ്യ അ​ഞ്ചി​ൽ ഇ​ടം​പി​ടി​ക്കാ​നു​ള്ള മി​ക​ച്ച അ​വ​സ​രം യു​നൈ​റ്റ​ഡ്​​ ന​ഷ്​​ട​പ്പെ​ടു​ത്തി. ഇം​ഗ്ല​ണ്ടു​കാ​ര​ൻ ​റ​ഫ​റി കെ​വി​ൻ ഫ്ര​ണ്ടി​ന്​ കാ​ർ​ഡു​ക​ൾ നി​ര​വ​ധി ത​വ​ണ പു​​റ​ത്തെ​ടു​ക്കേ​ണ്ടി​വ​ന്ന മ​ത്സ​ര​ത്തി​ൽ, ഒാ​ൾ​ഡ്​ ട്രാ​ഫോ​ഡി​ൽ​ത​ന്നെ മാ​ഞ്ച​സ്​​റ്റ​ർ യു​നൈ​റ്റ​ഡി​ന്​ എ​ഫ്​.​സി ബേ​ൺ​മൗ​ത്തി​നോ​ട്​ സ​മ​നി​ല​യി​ൽ പി​രി​യേ​ണ്ടി​വ​ന്നു. 14ാം സ്​​ഥാ​ന​ത്തു​ള്ള ബേ​ൺ​മൗ​ത്തി​ന്​ വി​ജ​യാ​ര​വ​ങ്ങ​േ​ളാ​ള​മെ​ത്തു​ന്ന ത​ക​ർ​പ്പ​ൻ ​ സ​മ​നി​ല (1^1).
അ​തേ​സ​മ​യം, കോ​ച്ച്​ ക്ലോ​ഡി​യോ റ​നേ​രി​യു​ടെ പു​റ​ത്താ​വ​ലി​നു പി​ന്നാ​ലെ ചാ​മ്പ്യ​ൻ ലെ​സ്​​റ്റ​ർ സി​റ്റി​ക്ക്​ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ജ​യം. ഹ​ൾ​സി​റ്റി​യെ 3^1ന്​ ​ത​ക​ർ​ത്ത ലെ​സ്​​റ്റ​ർ ത​രം​താ​ഴ്​​ത്തൽ ഭീ​ഷ​ണി അ​ക​റ്റി. ക്രി​സ്​​റ്റ്യ​ൻ ഫു​ച്​, റി​യാ​ദ്​ മെ​ഹ്​​റ​സ്​ എ​ന്നി​വ​രു​ടെ ഗോ​ളി​നു പി​ന്നാ​ലെ മൂ​ന്നാ​മ​ത്തേ​ത്​ സെ​ൽ​ഫ്​ ഗോ​ളാ​യും പി​റ​ന്നു. മ​റ്റു മ​ത്സ​ര​ങ്ങ​ളി​ൽ ക്രി​സ്​​റ്റ​ൽ പാ​ല​സ്​ 2^0ത്തി​ന്​ വെ​സ്​​റ്റ്​​ബ്രോ​മി​നെ​യും, സ​താം​പ്​​ട​ൻ 4^3ന്​ ​വാ​റ്റ്​​ഫോ​ഡി​നെ​യും, സ്വാ​ൻ​സീ സി​റ്റി 3^2ന്​ ​ബേ​ൺ​ലി​യെ​യും തോ​ൽ​പി​ച്ചു.
ബേൺമൗതിനെതിരെ യുനൈറ്റഡിനായി 23ാം മി​നി​റ്റി​ൽ അ​േ​ൻ​റാ​ണി​യോ വ​ല​ൻ​സി​യ​യു​ടെ അ​സി​സ്​​റ്റി​ൽ അ​ർ​ജ​ൻ​റീ​ന​ൻ താ​രം റോ​ഹോ വ​ല​കു​ലു​ക്കി​യെ​ങ്കി​ലും ആ​ദ്യ​പ​കു​തി​യി​ൽ​ത​ന്നെ തി​രി​ച്ച​ടി​ച്ചു. 40ാം മി​നി​റ്റി​ൽ നോ​ർ​വേ താ​രം ജോ​ഷോ കി​ങ്​​ പെ​നാ​ൽ​റ്റി​യി​ലാ​യി​രു​ന്നു മറുപടി ഗോ​ൾ നേ​ടി​യ​ത്​. ആ​ദ്യ പ​കു​തി തീ​രു​ന്ന​തി​ന്​ തൊ​ട്ടു​മു​മ്പ്​ ആ​ന്ദ്രൂ സ​ർ​മാ​നി​ന്​ ര​ണ്ടാം മ​ഞ്ഞ​ക്കാ​ർ​ഡ്​ വാ​ങ്ങി ക​ളം​വി​ട്ട​തോ​ടെ ബേൺമൗത്ത്​ പത്തിലേക്ക്​ ചുരുങ്ങി.യു​നൈ​റ്റ​ഡി​ന്​ ക​ളി എ​ളു​പ്പ​മാ​യെ​ന്ന്​ ക​രു​തി​യ​ നിമിഷം. എ​ന്നാ​ൽ, പൊ​രു​തി​ക​ളി​ച്ചവർ യുനൈറ്റഡിനെ പിടിച്ചുകെട്ടി.72ാം മി​നി​റ്റി​ൽ ല​ഭി​ച്ച പെ​നാ​ൽ​റ്റി​യി​ൽ കി​ക്കെ​ടു​ത്ത ഇ​ബ്രാ​ഹി​മോ​വി​ച്ചി​ന്​ പി​ഴ​വ്​ സം​ഭ​വി​ച്ച​തോ​ടെ അ​ർ​ഹി​ച്ച വ​ജ​യം ക​ള​ഞ്ഞു​കു​ളി​ച്ച്​ മാ​ഞ്ച​സ്​​റ്റ​ർ ക​ളം​വി​ട്ടു. 49 പോ​യ​ൻ​റുമായി അഞ്ചാം സ്​ഥാനത്താണ്​ ടീം.Recent News
  പാക്കിസ്താനെതിരെ ഇന്ത്യക്ക് 89 റണ്‍സ് ജയം

  ലോകകപ്പ് ക്രിക്കറ്റിന്റെ ആവേശം ചോര്‍ത്തി മഴ

  ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് ജയം

  ലോകകപ്പ് ക്രിക്കറ്റിന് ഇന്ന് തുടക്കം

  അണ്ടര്‍-23 ഇന്റര്‍സോണ്‍ ക്രിക്കറ്റിന് കെ.സി.എ സ്റ്റേഡിയത്തില്‍ തുടക്കമായി

  പ്രൊ-ഇന്ത്യന്‍ കബഡി; തെലുങ്ക് ടൈറ്റാന്‍ ടീം ഒരുങ്ങുന്നത് കാസര്‍കോട്ട്

  അണ്ടര്‍-23 ക്രിക്കറ്റ് ടീമിനെ അഭിജിത് നയിക്കും

  നാടകാന്തം ചെന്നൈ വീണു; ഐ.പി.എല്‍ കിരീടം മുംബൈക്ക്

  ബാഡ്മിന്റണ്‍ താരം സാറാ സിറാജിനെ ചേംബര്‍ ഓഫ് കൊമേഴ്‌സ് അനുമോദിച്ചു

  അത്രെയാ ഉത്ഭവ തൃശൂരിനെ തകര്‍ത്ത് റെഡ് ഫ്‌ളവേര്‍സ് ബി കെ 55 കണ്ണൂര്‍ ജേതാക്കള്‍

  ഫൈനല്‍ ഇന്ന് രാത്രി 7 മണിക്ക് ആവേശമായി അഖിലേന്ത്യാ ട്വന്റി 20 ടൂര്‍ണമെന്റ്

  റെഡ് ഫ്‌ളവേര്‍സ് ടി-20 സാങ്കോസ് കപ്പ്; അത്രയാ ഉത്ഭവ് തൃശൂരും സ്‌പോര്‍ട്ടിംഗ് ചട്ടഞ്ചാലും സെമിഫൈനലില്‍

  റെഡ് ഫ്‌ളവേര്‍സ് ടി-20 സാങ്കോസ് കപ്പ് അഖിലേന്ത്യാ ഡേ നൈറ്റ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന് ഉജ്ജ്വല തുടക്കം

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ അഖിലേന്ത്യാ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഏപ്രില്‍ 26 മുതല്‍

  ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്‌ബോള്‍: എം.എസ്.സി മൊഗ്രാലിന് ഹാട്രിക്ക് നേട്ടം