updated on:2017-03-19 02:10 PM
ധോണിയെയും ജാർഖണ്ഡിനെയും വീഴ്ത്തി ബംഗാൾ സെമിയിൽ

www.utharadesam.com 2017-03-19 02:10 PM,
ന്യൂഡൽഹി ∙ മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണിയുടെ ബാറ്റിങ്ങിനും ജാർഖണ്ഡിനെ രക്ഷിക്കാനായില്ല. വിജയ് ഹസാരെ ഏകദിന ക്രിക്കറ്റിൽ ജാർഖണ്ഡിനെ 41 റൺസിനു തോൽപിച്ച ബംഗാൾ ഫൈനലിലെത്തി. തമിഴ്നാടാണു കലാശപ്പോരിൽ ബംഗാളിന്റെ എതിരാളികൾ. തന്റെ ട്രേഡ് മാർക്ക് സിക്സറുകളുമായി കളംപിടിച്ച ധോണി 62 പന്തിൽ 70 റൺസെടുത്തെങ്കിലും ബംഗാളിന്റെ വമ്പൻ സ്കോറിനു മുന്നിൽ രക്ഷപ്പെട്ടില്ല.
നേരത്തേ ഓപ്പണർമാരായ അഭിമന്യു ഈശ്വരന്റെയും (101), ശ്രീവത്സ് ഗോസ്വാമിയുടെയും (101) സെഞ്ചുറികളുടെ കരുത്തിൽ ബംഗാൾ 50 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 329 റൺസെടുത്തിരുന്നു. ക്യാപ്റ്റൻ മനോജ് തിവാരി 49 പന്തിൽ നേടിയ 75 റൺസാണു സ്കോർ 300 കടത്തിയത്.



Recent News
  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ അഖിലേന്ത്യാ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഏപ്രില്‍ 26 മുതല്‍

  ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്‌ബോള്‍: എം.എസ്.സി മൊഗ്രാലിന് ഹാട്രിക്ക് നേട്ടം

  ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് പിന്‍വലിച്ചു

  ജില്ലാ ലീഗ് ക്രിക്കറ്റ്; സ്‌പോര്‍ട്ടിങ് ചട്ടഞ്ചാല്‍ ജേതാക്കള്‍

  അലി മിന്നിത്തിളങ്ങി; ഡിഫറന്റ്‌ലി ഏബിള്‍ഡ് ദേശീയ ക്രിക്കറ്റില്‍ കേരളത്തിന് തിളക്കമാര്‍ന്ന ജയം

  കാറഡുക്കയിലെ വീട്ടമ്മ ഏഷ്യന്‍ മാസ്റ്റേഴ്‌സ് അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പിന്

  സംസ്ഥാന പുരുഷവിഭാഗം സീനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പ് 22 മുതല്‍ കുറ്റിക്കോലില്‍

  ജില്ലാ ക്രിക്കറ്റ് അസോ. മുന്‍ പ്രസിഡണ്ടിനെ പുറത്താക്കിയ നടപടി; 21ന് കോടതി വാദം കേള്‍ക്കും

  ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍: ഹൈക്കോടതി സ്റ്റേ തഴയപ്പെട്ടവര്‍ക്ക് ആശ്വാസമായി

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍: പ്രസിഡണ്ട് തിരഞ്ഞെടുപ്പിനെതിരെയുള്ള ഹര്‍ജി തള്ളി

  'ടെസ്റ്റ്: ഇന്ത്യക്ക് ചരിത്രവിജയം

  ശക്തരായ പഞ്ചാബിനെതിരെ അസ്ഹറുദ്ദീന് സെഞ്ച്വറി

  സംസ്ഥാന സീനിയര്‍ സോഫ്റ്റ്‌ബോള്‍: കോഴിക്കോട് സെമിയില്‍

  അണ്ടര്‍-14 ജില്ലാ ക്രിക്കറ്റ് ടീമിനെ തുഷാര്‍ ബി.കെ നയിക്കും

  ഏഷ്യന്‍ ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഷെരീഫ് കരിപ്പൊടിക്ക് നേട്ടം