updated on:2017-03-20 02:25 PM
ഗോവയിൽ കേരളത്തിന് വീണ്ടും ‘സന്തോഷം’; മിസോറാമിനെ തകർത്ത് സെമിയിൽ

www.utharadesam.com 2017-03-20 02:25 PM,
വാസ്കോ∙ സന്തോഷ് ട്രോഫി ഫുട്ബോളിന്റെ ഫൈനൽ റൗണ്ടിൽ കേരളത്തിന്റെ ചുണക്കുട്ടൻമാർ മുന്നേറ്റം തുടരുന്നു. ഇന്ത്യൻ ഫുട്ബോളിലെ വടക്കുകിഴക്കൻ ശക്തികളായ മിസോറാമിനെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് തോൽപ്പിച്ച് കേരളം സെമി ഉറപ്പിച്ചു. കേരളത്തിനായി അസ്ഹറുദ്ദീൻ ഇരട്ടഗോൾ നേടി. കളിയുടെ അവസാന മിനിറ്റുകളിലായിരുന്നു അസ്ഹറുദ്ദീന്റെ ഗോൾ നേട്ടം. ജോബി ജസ്റ്റിൻ (6–ാം മിനിറ്റ്), സീസൺ (9–ാം മിനിറ്റ്) എന്നിവരാണ് കേരളത്തിനായി ഗോളുകൾ നേടിയ മറ്റുള്ളവർ. ആദ്യ പകുതിയിൽ കേരളം 2–0ന് മുന്നിലായിരുന്നു.

മൂന്നു വർഷം മുൻപ് സിലിഗുരിയിലെ കാഞ്ചൻജംഗ സ്റ്റേഡിയത്തിൽ മിസോറാമിനോട് 3–1ന് തോറ്റതിനും കേരളം പകരംവീട്ടി. ഇതോടെ മൂന്നു മൽസരങ്ങളിൽനിന്ന് ഏഴു പോയിന്റുമായി കേരളം ഗ്രൂപ്പിൽ ഒന്നാമതെത്തി. രണ്ടു വിജയവും ഒരു സമനിലയും ഉൾപ്പെടെയാണ് കേരളം ഏഴു പോയിന്റ് സ്വന്തമാക്കിയത്. ഗ്രൂപ്പിലെ മുമ്പൻമാരായിരുന്ന പഞ്ചാബ് ഇന്നു നടന്ന രണ്ടാം മൽസരത്തിൽ മഹാരാഷ്ട്രയോട് 1–0 ത്തിനു തോറ്റതും കേരളത്തെ ഒന്നാമതെത്താൻ സഹായിച്ചു. ഇതോടെ നാലു മൽസരങ്ങളിൽനിന്ന് പഞ്ചാബിനുള്ളത് അഞ്ചു പോയിന്റാണ്. കേരളത്തോട് തോറ്റ മിസോറാമാകട്ടെ, മൂന്നു കളികളിൽനിന്ന് നാലു പോയിന്റുമായി മൂന്നാം സ്ഥാനത്താണ്.

ശക്തരായ റെയിൽവേസിനെ രണ്ടിനെതിരെ നാലു ഗോളുകൾക്ക് തകർത്തുകൊണ്ടാണ് ഇത്തവണ കേരളം സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിലെ പോരാട്ടത്തിന് തുടക്കം കുറിച്ചത്. ഹാട്രിക്കുമായി തിളങ്ങിയ ജോബി ജസ്റ്റിന്റെ മികവിലായിരുന്നു കേരളത്തിന്റെ വിജയം. നാലാം ഗോൾ ക്യാപ്റ്റൻ ഉസ്മാന്റെ വകയായിരുന്നു. രണ്ടാം മൽസരത്തിൽ പഞ്ചാബിനെതിരെ അവസാന നിമിഷം വരെ രണ്ടു ഗോളുകൾക്ക് പിന്നിട്ടുനിന്നശേഷം, ആറു മിനിറ്റിനിടെ രണ്ടു ഗോളുകൾ തിരിച്ചടിച്ച് വിജയത്തോളം പോന്നൊരു സമനില സ്വന്തമാക്കാനും കേരളത്തിനായി. ഇതിന് പിന്നാലെയാണ് മിസോറാമിനെതിരെയുള്ള ഉജ്വല വിജയം.



Recent News
  ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍: വീരമണി പ്രസി, റഫീഖ് സെക്ര.

  പാക്കിസ്താനെതിരെ ഇന്ത്യക്ക് 89 റണ്‍സ് ജയം

  ലോകകപ്പ് ക്രിക്കറ്റിന്റെ ആവേശം ചോര്‍ത്തി മഴ

  ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് ജയം

  ലോകകപ്പ് ക്രിക്കറ്റിന് ഇന്ന് തുടക്കം

  അണ്ടര്‍-23 ഇന്റര്‍സോണ്‍ ക്രിക്കറ്റിന് കെ.സി.എ സ്റ്റേഡിയത്തില്‍ തുടക്കമായി

  പ്രൊ-ഇന്ത്യന്‍ കബഡി; തെലുങ്ക് ടൈറ്റാന്‍ ടീം ഒരുങ്ങുന്നത് കാസര്‍കോട്ട്

  അണ്ടര്‍-23 ക്രിക്കറ്റ് ടീമിനെ അഭിജിത് നയിക്കും

  നാടകാന്തം ചെന്നൈ വീണു; ഐ.പി.എല്‍ കിരീടം മുംബൈക്ക്

  ബാഡ്മിന്റണ്‍ താരം സാറാ സിറാജിനെ ചേംബര്‍ ഓഫ് കൊമേഴ്‌സ് അനുമോദിച്ചു

  അത്രെയാ ഉത്ഭവ തൃശൂരിനെ തകര്‍ത്ത് റെഡ് ഫ്‌ളവേര്‍സ് ബി കെ 55 കണ്ണൂര്‍ ജേതാക്കള്‍

  ഫൈനല്‍ ഇന്ന് രാത്രി 7 മണിക്ക് ആവേശമായി അഖിലേന്ത്യാ ട്വന്റി 20 ടൂര്‍ണമെന്റ്

  റെഡ് ഫ്‌ളവേര്‍സ് ടി-20 സാങ്കോസ് കപ്പ്; അത്രയാ ഉത്ഭവ് തൃശൂരും സ്‌പോര്‍ട്ടിംഗ് ചട്ടഞ്ചാലും സെമിഫൈനലില്‍

  റെഡ് ഫ്‌ളവേര്‍സ് ടി-20 സാങ്കോസ് കപ്പ് അഖിലേന്ത്യാ ഡേ നൈറ്റ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന് ഉജ്ജ്വല തുടക്കം

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ അഖിലേന്ത്യാ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഏപ്രില്‍ 26 മുതല്‍