updated on:2017-03-23 02:11 PM
കോഹ്‍ലിക്കും സംഘത്തിനും വൻ ശമ്പളവർധനവ്

www.utharadesam.com 2017-03-23 02:11 PM,
ന്യൂഡൽഹി∙ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ വാർഷിക കരാർ തുകയും അവരുടെ വിവിധ മൽസരങ്ങളുടെ പ്രതിഫലത്തുകയും ബിസിസിഐ ഇരട്ടിയാക്കി. എ, ബി, സി ഗ്രേഡുകളിലുള്ളവരുടെ പുതുക്കിയ കരാർ പ്രകാരം, മുൻനിര താരങ്ങളുൾപ്പെടുന്ന എ ഗ്രേഡിലേക്കു രവീന്ദ്ര ജഡേജ, ചേതേശ്വർ പുജാര, എം.വിജയ് എന്നിവർക്കു സ്ഥാനക്കയറ്റം നൽകി.

നായകൻ വിരാട് കോഹ്‌ലി, എം.എസ്.ധോണി, ആർ.അശ്വിൻ, അജിങ്ക്യ രഹാനെ എന്നിവർക്കൊപ്പം മൂവരും ചേരും. എ ഗ്രേഡ് താരങ്ങളുടെ വാർഷിക പ്രതിഫലം ഒരുകോടിയിൽനിന്നു രണ്ടു കോടി രൂപയായി. കഴിഞ്ഞ തവണ ബിയിൽനിന്നു സി ഗ്രേഡിലേക്കു താഴ്ത്തപ്പെട്ട ജഡേജ, സമീപ കാലത്തെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണു മുൻനിരയിലേക്കു കയറിയത്. ഓൾ റൗണ്ടർ സുരേഷ് റെയ്നയെ കരാർ പട്ടികയിൽനിന്ന് ഒഴിവാക്കി. ഇന്നലെ ചേർന്ന ബിസിസിഐ ഇടക്കാല സമിതിയാണു കരാറിന് അംഗീകാരം നൽകിയത്.
ബി ഗ്രേഡ് താരങ്ങളുടെ പ്രതിഫലം 50 ലക്ഷത്തിൽനിന്ന് ഒരുകോടിയായും സി ഗ്രേഡ് താരങ്ങളുടേത് 25 ലക്ഷത്തിൽനിന്ന് 50 ലക്ഷമായും ഉയർത്തി. 2010ലാണ് ഇതിനു മുൻപു കരാർ തുക ഉയർത്തിയത്. താരങ്ങളുടെ മൽസര ഫീസും 2016 ഒക്ടോബർ ഒന്നു മുതൽ മുൻകാല പ്രാബല്യത്തോടെ ഉയർത്തി. ഏകദിന, ട്വന്റി20 മൽസര ഫീസ് ഇരട്ടിയാക്കിയപ്പോൾ, ടെസ്റ്റിനു നിലവിലെ പ്രതിഫലം തുടരാൻ തീരുമാനിച്ചു. ഏകദിനത്തിന് ആറു ലക്ഷം, ട്വന്റി20ക്ക് മൂന്നു ലക്ഷം എന്നിങ്ങനെയാണു പുതുക്കിയ പ്രതിഫലം. ടെസ്റ്റിന് 15 ലക്ഷം രൂപ തുടരും.



Recent News
  ബീറ്റണ്‍ മില്‍കേര്‍സ് ഇന്‍ഡോര്‍ വോളീ ലീഗ് നാളെ തുടങ്ങും

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ അഖിലേന്ത്യാ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഏപ്രില്‍ 26 മുതല്‍

  ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്‌ബോള്‍: എം.എസ്.സി മൊഗ്രാലിന് ഹാട്രിക്ക് നേട്ടം

  ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് പിന്‍വലിച്ചു

  ജില്ലാ ലീഗ് ക്രിക്കറ്റ്; സ്‌പോര്‍ട്ടിങ് ചട്ടഞ്ചാല്‍ ജേതാക്കള്‍

  അലി മിന്നിത്തിളങ്ങി; ഡിഫറന്റ്‌ലി ഏബിള്‍ഡ് ദേശീയ ക്രിക്കറ്റില്‍ കേരളത്തിന് തിളക്കമാര്‍ന്ന ജയം

  കാറഡുക്കയിലെ വീട്ടമ്മ ഏഷ്യന്‍ മാസ്റ്റേഴ്‌സ് അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പിന്

  സംസ്ഥാന പുരുഷവിഭാഗം സീനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പ് 22 മുതല്‍ കുറ്റിക്കോലില്‍

  ജില്ലാ ക്രിക്കറ്റ് അസോ. മുന്‍ പ്രസിഡണ്ടിനെ പുറത്താക്കിയ നടപടി; 21ന് കോടതി വാദം കേള്‍ക്കും

  ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍: ഹൈക്കോടതി സ്റ്റേ തഴയപ്പെട്ടവര്‍ക്ക് ആശ്വാസമായി

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍: പ്രസിഡണ്ട് തിരഞ്ഞെടുപ്പിനെതിരെയുള്ള ഹര്‍ജി തള്ളി

  'ടെസ്റ്റ്: ഇന്ത്യക്ക് ചരിത്രവിജയം

  ശക്തരായ പഞ്ചാബിനെതിരെ അസ്ഹറുദ്ദീന് സെഞ്ച്വറി

  സംസ്ഥാന സീനിയര്‍ സോഫ്റ്റ്‌ബോള്‍: കോഴിക്കോട് സെമിയില്‍

  അണ്ടര്‍-14 ജില്ലാ ക്രിക്കറ്റ് ടീമിനെ തുഷാര്‍ ബി.കെ നയിക്കും