updated on:2017-03-29 01:50 PM
പരിക്ക്; വിരാട് കോലിക്ക് ഐപിഎല്‍ മത്സരങ്ങള്‍ നഷ്ടമാകും

www.utharadesam.com 2017-03-29 01:50 PM,
ദില്ലി: ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിനിടെ ചുമലിന് പരിക്കേറ്റ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് അടുത്തയാഴ്ച ആരംഭിക്കുന്ന ഐപിഎല്ലിലെ ആദ്യ മത്സരങ്ങള്‍ നഷ്ടമാകും. കോലി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഷോള്‍ഡര്‍ പരിക്ക് ഭേദമാകാന്‍ ആഴ്ചകള്‍ വേണ്ടിവന്നേക്കുമെന്ന് കോലി മാധ്യമങ്ങളോട് പറഞ്ഞു. ഏപ്രില്‍ അഞ്ചിനാണ് ഐപിഎല്‍ ആരംഭിക്കുന്നത്. അന്നേദിവസം തന്നെ കോലിയുടെ ബെംഗളുരു റോയല്‍ ചാലഞ്ചേഴ്‌സ് സണ്‍ റൈസേഴ്‌സ് ഹൈദരാബാദുമായി ഏറ്റമുട്ടും. എന്നാല്‍, ഉദ്ഘാടനമത്സരം ഉള്‍പ്പെടെ ആദ്യത്തെ മൂന്നു മത്സരങ്ങളെങ്കിലും കോലിക്ക് പരിക്കുമൂലം നഷ്ടമായേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഏപ്രില്‍ 8, 10, തീയതികളിലും ബെംഗളുരുവിന് മത്സരമുണ്ട്. നൂറുശതമാനവും ശാരീരികക്ഷമത വീണ്ടെടുക്കാന്‍ സമയമെടുക്കും. ഫിസിയോയുടെ നിരീക്ഷണത്തിലാണ്. അടുത്തദിവസം തന്നെ തന്റെ തീരുമാനം അറിയാമെന്നും കോലി പറഞ്ഞു. പരിക്കേറ്റിരുന്നതിനാല്‍ നാലാം ടെസ്റ്റില്‍ കോലി കളിച്ചിരുന്നില്ല. ഇതാദ്യമായാണ് പരിക്കുമൂലം കോലി ടെസ്റ്റില്‍ നിന്നും മാറി നില്‍ക്കുന്നത്. മറ്റുള്ളവര്‍ക്ക് നല്‍കുന്ന ചികിത്സതന്നെയാണ് തനിക്കും നല്‍കുന്നത്. പ്രത്യേക ചികിത്സ തനിക്കുമാത്രമായില്ലെന്ന് കോലി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. അതേസമയം, ഐപിഎല്ലില്‍ കളിക്കുന്നതിനുവേണ്ടിയാണ് കോലി നിര്‍ണായകമായ നാലാം ടെസ്റ്റില്‍ വിട്ടുനില്‍ക്കുന്നതെന്ന് ഓസീസ് മുന്‍ താരവും ഗുജറാത്ത് ലയണ്‍സിന്റെ കോച്ചുമായ ബ്രാഡ് ഹോഡ്ജ് വിമര്‍ശിച്ചിരുന്നു.Recent News
  ബീറ്റണ്‍ മില്‍കേര്‍സ് ഇന്‍ഡോര്‍ വോളീ ലീഗ് നാളെ തുടങ്ങും

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ അഖിലേന്ത്യാ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഏപ്രില്‍ 26 മുതല്‍

  ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്‌ബോള്‍: എം.എസ്.സി മൊഗ്രാലിന് ഹാട്രിക്ക് നേട്ടം

  ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് പിന്‍വലിച്ചു

  ജില്ലാ ലീഗ് ക്രിക്കറ്റ്; സ്‌പോര്‍ട്ടിങ് ചട്ടഞ്ചാല്‍ ജേതാക്കള്‍

  അലി മിന്നിത്തിളങ്ങി; ഡിഫറന്റ്‌ലി ഏബിള്‍ഡ് ദേശീയ ക്രിക്കറ്റില്‍ കേരളത്തിന് തിളക്കമാര്‍ന്ന ജയം

  കാറഡുക്കയിലെ വീട്ടമ്മ ഏഷ്യന്‍ മാസ്റ്റേഴ്‌സ് അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പിന്

  സംസ്ഥാന പുരുഷവിഭാഗം സീനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പ് 22 മുതല്‍ കുറ്റിക്കോലില്‍

  ജില്ലാ ക്രിക്കറ്റ് അസോ. മുന്‍ പ്രസിഡണ്ടിനെ പുറത്താക്കിയ നടപടി; 21ന് കോടതി വാദം കേള്‍ക്കും

  ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍: ഹൈക്കോടതി സ്റ്റേ തഴയപ്പെട്ടവര്‍ക്ക് ആശ്വാസമായി

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍: പ്രസിഡണ്ട് തിരഞ്ഞെടുപ്പിനെതിരെയുള്ള ഹര്‍ജി തള്ളി

  'ടെസ്റ്റ്: ഇന്ത്യക്ക് ചരിത്രവിജയം

  ശക്തരായ പഞ്ചാബിനെതിരെ അസ്ഹറുദ്ദീന് സെഞ്ച്വറി

  സംസ്ഥാന സീനിയര്‍ സോഫ്റ്റ്‌ബോള്‍: കോഴിക്കോട് സെമിയില്‍

  അണ്ടര്‍-14 ജില്ലാ ക്രിക്കറ്റ് ടീമിനെ തുഷാര്‍ ബി.കെ നയിക്കും