updated on:2017-04-03 01:15 PM
ഇന്ത്യൻ ഓപ്പൺ സൂപ്പർ സീരീസ് ബാഡ്മിന്റൻ കിരീടം സിന്ധുവിന്;

www.utharadesam.com 2017-04-03 01:15 PM,
ന്യൂഡൽഹി∙ റിയോയിലെ ഒളിംപിക്സ് ഫൈനലിനേറ്റ പരാജയത്തിന് സ്വന്തം നാട്ടിൽ തിരിച്ചടി നൽകി പി.വി. സിന്ധു ഇന്ത്യൻ ഓപ്പൺ സൂപ്പർ സീരീസ് ബാഡ്മിന്റൻ കിരീടം സ്വന്തമാക്കി. സ്പാനിഷ് താരം കരോലിന മാരിനെ നേരിട്ടുള്ള സെറ്റുകൾക്കു തോൽപ്പിച്ചാണ് ഇന്ത്യൻ ഓപ്പൺ സൂപ്പർ സീരീസിലെ സിന്ധുവിന്റെ കന്നി കിരീടധാരണം. സ്കോർ: 19–21, 16–21. സൈന നെഹ്‌വാളിനു ശേഷം ഈ കിരീടം നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമാണ് സിന്ധു. ക്വാർട്ടറിൽ സൈനയെ തോൽപ്പിച്ചായിരുന്നു സിന്ധുവിന്റെ സെമിപ്രവേശം.
കടുത്ത പോരാട്ടത്തിനൊടുവിലാണ് ഒന്നാം സീഡും ലോക ഒന്നാം നമ്പർ താരവുമായ മാരിനെതിരായ സിന്ധുവിന്റെ വിജയം. ഇതോടെ ഇരുവരും തമ്മിലുള്ള നേർക്കുനേർ പോരാട്ടങ്ങളിൽ രണ്ടു പേർക്കും അഞ്ചു വിജയങ്ങൾ വീതമായി. ഒളിംപിക് ഫൈനലിന്റെ ആവർത്തനമായിരുന്ന മൽസരം അക്ഷരാർഥത്തിൽ തുല്യശക്തികളുടെ പോരാട്ടമായിരുന്നു. ആർത്തലച്ച ഇന്ത്യൻ കാണികൾക്കു മുന്നിൽ പതറാതെ പൊരുതിയ സിന്ധു 49 മിനിറ്റിനുള്ളിൽ മൽസരം തീർത്തു.



Recent News
  ബീറ്റണ്‍ മില്‍കേര്‍സ് ഇന്‍ഡോര്‍ വോളീ ലീഗ് നാളെ തുടങ്ങും

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ അഖിലേന്ത്യാ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഏപ്രില്‍ 26 മുതല്‍

  ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്‌ബോള്‍: എം.എസ്.സി മൊഗ്രാലിന് ഹാട്രിക്ക് നേട്ടം

  ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് പിന്‍വലിച്ചു

  ജില്ലാ ലീഗ് ക്രിക്കറ്റ്; സ്‌പോര്‍ട്ടിങ് ചട്ടഞ്ചാല്‍ ജേതാക്കള്‍

  അലി മിന്നിത്തിളങ്ങി; ഡിഫറന്റ്‌ലി ഏബിള്‍ഡ് ദേശീയ ക്രിക്കറ്റില്‍ കേരളത്തിന് തിളക്കമാര്‍ന്ന ജയം

  കാറഡുക്കയിലെ വീട്ടമ്മ ഏഷ്യന്‍ മാസ്റ്റേഴ്‌സ് അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പിന്

  സംസ്ഥാന പുരുഷവിഭാഗം സീനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പ് 22 മുതല്‍ കുറ്റിക്കോലില്‍

  ജില്ലാ ക്രിക്കറ്റ് അസോ. മുന്‍ പ്രസിഡണ്ടിനെ പുറത്താക്കിയ നടപടി; 21ന് കോടതി വാദം കേള്‍ക്കും

  ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍: ഹൈക്കോടതി സ്റ്റേ തഴയപ്പെട്ടവര്‍ക്ക് ആശ്വാസമായി

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍: പ്രസിഡണ്ട് തിരഞ്ഞെടുപ്പിനെതിരെയുള്ള ഹര്‍ജി തള്ളി

  'ടെസ്റ്റ്: ഇന്ത്യക്ക് ചരിത്രവിജയം

  ശക്തരായ പഞ്ചാബിനെതിരെ അസ്ഹറുദ്ദീന് സെഞ്ച്വറി

  സംസ്ഥാന സീനിയര്‍ സോഫ്റ്റ്‌ബോള്‍: കോഴിക്കോട് സെമിയില്‍

  അണ്ടര്‍-14 ജില്ലാ ക്രിക്കറ്റ് ടീമിനെ തുഷാര്‍ ബി.കെ നയിക്കും