updated on:2017-04-18 08:17 PM
ശ്രീശാന്തിനെതിരായ ആജീവനാന്ത വിലക്ക് നീക്കില്ലെന്ന് ബിസിസിഐ ഹൈക്കോടതിയിൽ

www.utharadesam.com 2017-04-18 08:17 PM,
കൊച്ചി∙ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിനെതിരായ ആജീവനാന്ത വിലക്ക് നീക്കില്ലെന്ന് ബിസിസിഐ ഹൈക്കോടതിയെ അറിയിച്ചു. മുൻഭരണസമിതിയുടെ തീരുമാനത്തിൽ മാറ്റം വരുത്തിയിട്ടില്ലെന്നും ബിസിസിഐ വ്യക്തമാക്കി. സ്കോട്ട്ലൻ‍ഡ് പ്രീമിയർ ലീഗിൽ ഗ്രെൻറോത്ത് ക്ലബ്ബിനു വേണ്ടി കളിക്കാൻ ബിസിസിഐ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി. ഇതിനു മറുപടി നൽകുകയായിരുന്നു ബിസിസിഐ. ശ്രീശാന്ത് നൽകിയ ഹർജിയിൽ കേന്ദ്ര സർക്കാരിനും ബിസിസിഐക്കും ഹൈക്കോടതി നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.
ബിസിസിഐ അന്വേഷണ കമ്മിഷന്റെ റിപ്പോർട്ടുകൾക്ക് ആധാരമാക്കിയതു ഡൽഹി പൊലീസ് നൽകിയ വിവരങ്ങളാണെന്നും പൊലീസിന്റെ വാദങ്ങൾ തള്ളി കോടതി തന്നെ കേസിൽ കുറ്റവിമുക്തനാക്കിയതാണെന്നും ശ്രീശാന്ത് ഹർജിയിൽ പറഞ്ഞിരുന്നു. ഐപിഎൽ ഒത്തുകളി വിവാദത്തിൽ 2013 മേയിൽ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തതിനെ തുടർന്ന് ബിസിസിഐ സസ്പെൻഡ് ചെയ്ത് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

തന്റെ വാദം കേൾക്കാതെ അന്വേഷണ കമ്മിഷൻ 2013 ജൂൺ അഞ്ചിനു പ്രാഥമിക റിപ്പോർട്ട് നൽകി. തുടർന്ന് ജൂൺ 24നു കമ്മിഷൻ മുൻപാകെ ഹാജരായി ആരോപണങ്ങൾ നിഷേധിച്ച് രേഖാമൂലം വിശദീകരണം നൽകിയെങ്കിലും ഇതു കണക്കിലെടുക്കാതെ ജൂലൈയിൽ സപ്ലിമെന്ററി റിപ്പോർട്ടും നൽകി. അന്വേഷണ റിപ്പോർട്ട് സംബന്ധിച്ചു ഷോകോസ് നോട്ടിസ് കിട്ടിയപ്പോഴും ആരോപണങ്ങൾ നിഷേധിച്ചു മറുപടി നൽകി. വീണ്ടും അച്ചടക്ക സമിതി മുൻപാകെ ഹാജരാകാൻ നിർദേശം കിട്ടിയെങ്കിലും വെറും 15 മിനിറ്റ് മാത്രമായിരുന്നു ഹിയറിങ് എന്നും ശ്രീശാന്ത് ഹർജിയിൽ വ്യക്തമാക്കിയിരുന്നു.



Recent News
  ബീറ്റണ്‍ മില്‍കേര്‍സ് ഇന്‍ഡോര്‍ വോളീ ലീഗ് നാളെ തുടങ്ങും

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ അഖിലേന്ത്യാ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഏപ്രില്‍ 26 മുതല്‍

  ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്‌ബോള്‍: എം.എസ്.സി മൊഗ്രാലിന് ഹാട്രിക്ക് നേട്ടം

  ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് പിന്‍വലിച്ചു

  ജില്ലാ ലീഗ് ക്രിക്കറ്റ്; സ്‌പോര്‍ട്ടിങ് ചട്ടഞ്ചാല്‍ ജേതാക്കള്‍

  അലി മിന്നിത്തിളങ്ങി; ഡിഫറന്റ്‌ലി ഏബിള്‍ഡ് ദേശീയ ക്രിക്കറ്റില്‍ കേരളത്തിന് തിളക്കമാര്‍ന്ന ജയം

  കാറഡുക്കയിലെ വീട്ടമ്മ ഏഷ്യന്‍ മാസ്റ്റേഴ്‌സ് അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പിന്

  സംസ്ഥാന പുരുഷവിഭാഗം സീനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പ് 22 മുതല്‍ കുറ്റിക്കോലില്‍

  ജില്ലാ ക്രിക്കറ്റ് അസോ. മുന്‍ പ്രസിഡണ്ടിനെ പുറത്താക്കിയ നടപടി; 21ന് കോടതി വാദം കേള്‍ക്കും

  ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍: ഹൈക്കോടതി സ്റ്റേ തഴയപ്പെട്ടവര്‍ക്ക് ആശ്വാസമായി

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍: പ്രസിഡണ്ട് തിരഞ്ഞെടുപ്പിനെതിരെയുള്ള ഹര്‍ജി തള്ളി

  'ടെസ്റ്റ്: ഇന്ത്യക്ക് ചരിത്രവിജയം

  ശക്തരായ പഞ്ചാബിനെതിരെ അസ്ഹറുദ്ദീന് സെഞ്ച്വറി

  സംസ്ഥാന സീനിയര്‍ സോഫ്റ്റ്‌ബോള്‍: കോഴിക്കോട് സെമിയില്‍

  അണ്ടര്‍-14 ജില്ലാ ക്രിക്കറ്റ് ടീമിനെ തുഷാര്‍ ബി.കെ നയിക്കും