updated on:2017-04-21 01:55 PM
സെറീന വില്യംസ് അമ്മയാകാനുള്ള തയാറെടുപ്പിൽ

www.utharadesam.com 2017-04-21 01:55 PM,
ഫോട്ടോ പങ്കുവയ്ക്കുന്ന സ്നാപ് ചാറ്റിൽ മഞ്ഞനിറത്തിലുള്ള വൺ പീസ് നീന്തൽവസ്ത്രം ധരിച്ചു നിൽക്കുന്ന തന്റെ സെൽഫി ചിത്രം ‘20 വീക്സ്’ എന്ന അടിക്കുറിപ്പോടെ ഇന്നലെ സെറീന പോസ്റ്റ് ചെയ്തിരുന്നു. കാര്യമറിയാതെ ഫോട്ടോ കണ്ടിരുന്ന ആരാധകർ അതിനു പിന്നിലെ വലിയ വിശേഷം പിന്നീടാണറിഞ്ഞത്. സെറീനയുടെ വക്താവ് കെല്ലി ബുഷ് നൊവാക് ആണു വാർത്ത പുറത്തുവിട്ടത്. സംഭവം സ്ഥിരീകരിച്ചതോടെ ആ ഫോട്ടോ നീക്കുകയും ചെയ്തു.
താൻ 20 ആഴ്ച ഗർഭിണിയാണെന്ന് സമൂഹമാധ്യമമായ സ്നാപ് ചാറ്റിൽ അതിനാടകീയമായാണു സെറിന അറിയിച്ചത്. സ്റ്റെഫി ഗ്രാഫിന്റെ പേരിലുള്ള 22 ഗ്രാൻസ്‌ലാം കിരീടങ്ങളെന്ന റെക്കോർഡ് മറികടന്ന് ഇക്കഴിഞ്ഞ ജനവരിയിലാണ് ഈ യുഎസ് താരം ഓസ്ട്രേലിയൻ ഓപ്പൺ സ്വന്തമാക്കിയത്; 23–ാം ഗ്രാൻസ്‌ലാമിലെ ‘വിശേഷ’ കിരീടം. സെറീനയുടെ വെളിപ്പെടുത്തൽ കൃത്യമാണെങ്കിൽ ഇപ്പോൾ അഞ്ചു മാസം ഗർഭിണിയാണു താരം. അങ്ങനെ നോക്കുമ്പോൾ മെൽബണിൽ ഓസ്ട്രേലിയൻ ഓപ്പൺ കിരീടം നേടുമ്പോൾ രണ്ടു മാസം ഗർഭിണിയായിരുന്നു മുൻ ലോക ഒന്നാം നമ്പർ താരംകൂടിയായ സെറീന.



Recent News
  ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍: വീരമണി പ്രസി, റഫീഖ് സെക്ര.

  പാക്കിസ്താനെതിരെ ഇന്ത്യക്ക് 89 റണ്‍സ് ജയം

  ലോകകപ്പ് ക്രിക്കറ്റിന്റെ ആവേശം ചോര്‍ത്തി മഴ

  ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് ജയം

  ലോകകപ്പ് ക്രിക്കറ്റിന് ഇന്ന് തുടക്കം

  അണ്ടര്‍-23 ഇന്റര്‍സോണ്‍ ക്രിക്കറ്റിന് കെ.സി.എ സ്റ്റേഡിയത്തില്‍ തുടക്കമായി

  പ്രൊ-ഇന്ത്യന്‍ കബഡി; തെലുങ്ക് ടൈറ്റാന്‍ ടീം ഒരുങ്ങുന്നത് കാസര്‍കോട്ട്

  അണ്ടര്‍-23 ക്രിക്കറ്റ് ടീമിനെ അഭിജിത് നയിക്കും

  നാടകാന്തം ചെന്നൈ വീണു; ഐ.പി.എല്‍ കിരീടം മുംബൈക്ക്

  ബാഡ്മിന്റണ്‍ താരം സാറാ സിറാജിനെ ചേംബര്‍ ഓഫ് കൊമേഴ്‌സ് അനുമോദിച്ചു

  അത്രെയാ ഉത്ഭവ തൃശൂരിനെ തകര്‍ത്ത് റെഡ് ഫ്‌ളവേര്‍സ് ബി കെ 55 കണ്ണൂര്‍ ജേതാക്കള്‍

  ഫൈനല്‍ ഇന്ന് രാത്രി 7 മണിക്ക് ആവേശമായി അഖിലേന്ത്യാ ട്വന്റി 20 ടൂര്‍ണമെന്റ്

  റെഡ് ഫ്‌ളവേര്‍സ് ടി-20 സാങ്കോസ് കപ്പ്; അത്രയാ ഉത്ഭവ് തൃശൂരും സ്‌പോര്‍ട്ടിംഗ് ചട്ടഞ്ചാലും സെമിഫൈനലില്‍

  റെഡ് ഫ്‌ളവേര്‍സ് ടി-20 സാങ്കോസ് കപ്പ് അഖിലേന്ത്യാ ഡേ നൈറ്റ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന് ഉജ്ജ്വല തുടക്കം

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ അഖിലേന്ത്യാ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഏപ്രില്‍ 26 മുതല്‍