updated on:2017-04-25 02:30 PM
മുംബൈ ഇന്ത്യൻസിനെതിരെ പുണെയ്ക്ക് മൂന്നു റൺസ് വിജയം

www.utharadesam.com 2017-04-25 02:30 PM,
മുംബൈ ∙ ഐപിഎൽ പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ റൈസിങ് പുണെ സൂപ്പർ ജയന്റ്സിന് മൂന്നു റൺസ് വിജയം.
സ്കോർ: പുണെ–20 ഓവറിൽ ആറിന് 160. മുംബൈ–20 ഓവറിൽ എട്ടിന് 157. സീസണിലെ തന്റെ ആദ്യ അർധ സെഞ്ചുറി നേടിയ ക്യാപ്റ്റൻ രോഹിത് ശർമയ്ക്കും (58) മുംബൈയെ വിജയത്തിലെത്തിക്കാനായില്ല.
നേരത്തെ, ഓപ്പണിങ് വിക്കറ്റിൽ 76 റൺസെടുത്ത അജിങ്ക്യ രഹാനെയും(38) രാഹുൽ ത്രിപാഠിയുമാണ്(45) പുണെയ്ക്ക് മികച്ച തുടക്കം നൽകിയത്. രഹാനെ 32 പന്തിൽ അഞ്ചു ഫോറും ഒരു സിക്സുമടിച്ചു. ത്രിപാഠി 31 പന്തിൽ മൂന്നു ഫോറും രണ്ടു സിക്സുമടിച്ചു.
എന്നാൽ ഓപ്പണർമാർ നൽകിയ മികച്ച തുടക്കം മുതലാക്കാൻ പുണെ മധ്യനിരയ്ക്കു കഴിഞ്ഞില്ല. പതിനൊന്നു പന്തിൽ ഏഴു റൺസ് മാത്രമെടുക്കാനെ മഹേന്ദ്രസിങ് ധോണിക്ക് കഴിഞ്ഞുള്ളൂ. അവസാന ഓവറുകളിൽ മനോജ് തിവാരി 13 പന്തിൽ നിന്ന് നേടിയ 22 റൺസാണ് പുണെയെ 150 കടത്തിയത്.



Recent News
  ബീറ്റണ്‍ മില്‍കേര്‍സ് ഇന്‍ഡോര്‍ വോളീ ലീഗ് നാളെ തുടങ്ങും

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ അഖിലേന്ത്യാ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഏപ്രില്‍ 26 മുതല്‍

  ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്‌ബോള്‍: എം.എസ്.സി മൊഗ്രാലിന് ഹാട്രിക്ക് നേട്ടം

  ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് പിന്‍വലിച്ചു

  ജില്ലാ ലീഗ് ക്രിക്കറ്റ്; സ്‌പോര്‍ട്ടിങ് ചട്ടഞ്ചാല്‍ ജേതാക്കള്‍

  അലി മിന്നിത്തിളങ്ങി; ഡിഫറന്റ്‌ലി ഏബിള്‍ഡ് ദേശീയ ക്രിക്കറ്റില്‍ കേരളത്തിന് തിളക്കമാര്‍ന്ന ജയം

  കാറഡുക്കയിലെ വീട്ടമ്മ ഏഷ്യന്‍ മാസ്റ്റേഴ്‌സ് അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പിന്

  സംസ്ഥാന പുരുഷവിഭാഗം സീനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പ് 22 മുതല്‍ കുറ്റിക്കോലില്‍

  ജില്ലാ ക്രിക്കറ്റ് അസോ. മുന്‍ പ്രസിഡണ്ടിനെ പുറത്താക്കിയ നടപടി; 21ന് കോടതി വാദം കേള്‍ക്കും

  ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍: ഹൈക്കോടതി സ്റ്റേ തഴയപ്പെട്ടവര്‍ക്ക് ആശ്വാസമായി

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍: പ്രസിഡണ്ട് തിരഞ്ഞെടുപ്പിനെതിരെയുള്ള ഹര്‍ജി തള്ളി

  'ടെസ്റ്റ്: ഇന്ത്യക്ക് ചരിത്രവിജയം

  ശക്തരായ പഞ്ചാബിനെതിരെ അസ്ഹറുദ്ദീന് സെഞ്ച്വറി

  സംസ്ഥാന സീനിയര്‍ സോഫ്റ്റ്‌ബോള്‍: കോഴിക്കോട് സെമിയില്‍

  അണ്ടര്‍-14 ജില്ലാ ക്രിക്കറ്റ് ടീമിനെ തുഷാര്‍ ബി.കെ നയിക്കും