updated on:2017-04-28 01:19 PM
ഗുജറാത്തിന് 7 വിക്കറ്റ് ജയം; ടൈയ്ക്കു മൂന്നു വിക്കറ്റ്

www.utharadesam.com 2017-04-28 01:19 PM,
ബെംഗളൂരു: കൊൽക്കത്തയ്ക്കെതിരെ 49 റൺസിനു പുറത്തായി നാണക്കേടിലായ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ ഗുജറാത്ത് ലയൺസിനെതിരെയും പൊരുതാതെ കീഴടങ്ങി. 20 ഓവറിൽ പത്തു വിക്കറ്റിന് ബാംഗ്ലൂർ കുറിച്ച 134 റൺസ് 13.5 ഓവറിൽ വെറും മൂന്നു വിക്കറ്റ് നഷ്ടത്തിൽ ഗുജറാത്ത് മറികടന്നു. 34 പന്തിൽ 72 റൺസെടുത്ത ആരോൺ ഫിഞ്ചാണ് ഗുജറാത്തിന്റെ വിജയശിൽപി. ക്യാപ്റ്റൻ സുരേഷ് റെയ്ന (30 പന്തിൽ 34) മികച്ച കൂട്ടായി.

ടോസ് നേടി ബാംഗ്ലൂരിനെ ബാറ്റിങിനു വിളിച്ച ഗുജറാത്ത് ക്യാപ്റ്റൻ സുരേഷ് റെയ്നയ്ക്ക് നാലാം ഓവറിൽ കോഹ്‌ലി മടങ്ങിയതു മുതൽ സന്തോഷമൊഴിഞ്ഞ നേരമുണ്ടായിരുന്നില്ല. പത്തു റൺസെടുത്ത കോഹ്‌ലിയെ മലയാളി താരം ബേസിൽ തമ്പിയാണ് പുറത്താക്കിയത്. ആരോൺ ഫിഞ്ചിനു ക്യാച്ച്. അഞ്ചാം ഓവറിലെ അടുത്തടുത്ത പന്തുകളിൽ ഗെയ്‌ലിനെയും (എട്ട്) ട്രാവിസ് ഹെഡിനെയും (പൂജ്യം) മടക്കി ടൈ ഐപിഎലിലെ രണ്ടാം ഹാട്രികിനു വക്കിലെത്തി.

അതോടെ ബാംഗ്ലൂരിന്റെ റൺറേറ്റും കുറഞ്ഞു. പത്താം ഓവറിൽ അഞ്ചാമനായി ഡിവില്ലിയേഴ്സും പുറത്താകുമ്പോൾ സ്കോർ ബോർഡിലുണ്ടായിരുന്നത് 60 റൺസ് മാത്രം. 31 റൺസെടുത്ത കേദാർ ജാദവും 32 റൺസെടുത്ത പവൻ നേഗിയുമാണ് നൂറിനു താഴെ പുറത്താവുക എന്ന നാണക്കേടിൽ നിന്ന് അവരെ രക്ഷിച്ചത്. അനികേത് ചൗധരി 15 റൺസുമായി പുറത്താകാതെ നിന്നു.ഗുജറാത്തിനും വേണ്ടി ആന്ദ്രെ ടൈ 12 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. രവീന്ദ്ര ജ‍ഡേജ രണ്ടു വിക്കറ്റ് നേടി.Recent News
  ബീറ്റണ്‍ മില്‍കേര്‍സ് ഇന്‍ഡോര്‍ വോളീ ലീഗ് നാളെ തുടങ്ങും

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ അഖിലേന്ത്യാ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഏപ്രില്‍ 26 മുതല്‍

  ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്‌ബോള്‍: എം.എസ്.സി മൊഗ്രാലിന് ഹാട്രിക്ക് നേട്ടം

  ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് പിന്‍വലിച്ചു

  ജില്ലാ ലീഗ് ക്രിക്കറ്റ്; സ്‌പോര്‍ട്ടിങ് ചട്ടഞ്ചാല്‍ ജേതാക്കള്‍

  അലി മിന്നിത്തിളങ്ങി; ഡിഫറന്റ്‌ലി ഏബിള്‍ഡ് ദേശീയ ക്രിക്കറ്റില്‍ കേരളത്തിന് തിളക്കമാര്‍ന്ന ജയം

  കാറഡുക്കയിലെ വീട്ടമ്മ ഏഷ്യന്‍ മാസ്റ്റേഴ്‌സ് അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പിന്

  സംസ്ഥാന പുരുഷവിഭാഗം സീനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പ് 22 മുതല്‍ കുറ്റിക്കോലില്‍

  ജില്ലാ ക്രിക്കറ്റ് അസോ. മുന്‍ പ്രസിഡണ്ടിനെ പുറത്താക്കിയ നടപടി; 21ന് കോടതി വാദം കേള്‍ക്കും

  ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍: ഹൈക്കോടതി സ്റ്റേ തഴയപ്പെട്ടവര്‍ക്ക് ആശ്വാസമായി

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍: പ്രസിഡണ്ട് തിരഞ്ഞെടുപ്പിനെതിരെയുള്ള ഹര്‍ജി തള്ളി

  'ടെസ്റ്റ്: ഇന്ത്യക്ക് ചരിത്രവിജയം

  ശക്തരായ പഞ്ചാബിനെതിരെ അസ്ഹറുദ്ദീന് സെഞ്ച്വറി

  സംസ്ഥാന സീനിയര്‍ സോഫ്റ്റ്‌ബോള്‍: കോഴിക്കോട് സെമിയില്‍

  അണ്ടര്‍-14 ജില്ലാ ക്രിക്കറ്റ് ടീമിനെ തുഷാര്‍ ബി.കെ നയിക്കും