updated on:2017-05-05 04:27 PM
ധോണിയെ ആക്ഷേപിച്ച് പൂനെ ടീമിന്റെ ഉടമ

www.utharadesam.com 2017-05-05 04:27 PM,
പൂണെ: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയെ ആക്ഷേപിച്ച് ഐപിഎല്‍ പൂനെ ടീമിന്റെ സഹഉടമ വീണ്ടും രംഗത്തെത്തി. ഇത്തവണ നേരിട്ടല്ലാതെയാണ് മുന്‍ ക്യാപ്റ്റനെ പൂണെ ടീമിന്റെ ഉടമ സഞ്ജീവ് ഗോയങ്കയുടെ സഹോദരന്‍ ഹര്‍ഷ ഗോയങ്കെ ചെറുതാക്കിയത്. ടീമിലെ മറ്റ് അംഗങ്ങളെയെല്ലാം പുകഴ്ത്തിയപ്പോള്‍ ധോണിയെക്കുറിച്ച് ഒരുവാക്കുപോലും സഞ്ജീവ് മിണ്ടിയില്ല. കഴിഞ്ഞദിവസം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ടീം നേടിയ വിജയത്തെ ഗോയങ്കെ അഭിനന്ദിച്ചു. 52 പന്തില്‍ 93 റണ്‍സ് നേടിയ ത്രിപതിയെയും സ്റ്റോക്ക്‌സ്, സ്മിത്ത്, താഹിര്‍ എന്നിവരെയും ഗോയങ്കെ പേരെടുത്ത് പറഞ്ഞ് പുകഴ്ത്തി. കഴിഞ്ഞ രണ്ട് ഇന്നിങ്‌സുകളുടെ പ്രകടനത്തിന്റെ സ്‌ക്രീന്‍ഷോട്ട് എടുത്തുകാണിച്ച് മനോജ് തിവാരി, രഹാനെ, ക്രിസ്റ്റിയന്‍ എന്നിവരെയും ഹര്‍ഷ അഭിനന്ദിച്ചു. എന്നാല്‍, സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെതിരെ അവസാന മൂന്ന് ഓവറില്‍ 47 റണ്‍സ് ആവശ്യമായ സന്ദര്‍ഭത്തില്‍ ടീമിനെ വിജയത്തിലേക്കെത്തിച്ച ധോണിയെക്കുറിച്ച് ഹര്‍ഷ് മിണ്ടിയില്ല. ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ പൂണെ ജയം ആഘോഷിച്ചപ്പോള്‍ ധോണിയെ വിമര്‍ശിച്ച് ഹര്‍ഷ് രംഗത്തെത്തിയിരുന്നു. ധോണിയെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നും മാറ്റിയത് ശരിയാണെന്ന് തെളിയിക്കുന്നതാണ് പ്രകടനമെന്നായിരുന്നു ഹര്‍ഷിന്റെ പരിഹാസം. ഇതിന് പിന്നാലെ ധോണിയുടെ ആരാധകര്‍ ഹര്‍ഷിനെതിരെ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.Recent News
  ബീറ്റണ്‍ മില്‍കേര്‍സ് ഇന്‍ഡോര്‍ വോളീ ലീഗ് നാളെ തുടങ്ങും

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ അഖിലേന്ത്യാ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഏപ്രില്‍ 26 മുതല്‍

  ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്‌ബോള്‍: എം.എസ്.സി മൊഗ്രാലിന് ഹാട്രിക്ക് നേട്ടം

  ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് പിന്‍വലിച്ചു

  ജില്ലാ ലീഗ് ക്രിക്കറ്റ്; സ്‌പോര്‍ട്ടിങ് ചട്ടഞ്ചാല്‍ ജേതാക്കള്‍

  അലി മിന്നിത്തിളങ്ങി; ഡിഫറന്റ്‌ലി ഏബിള്‍ഡ് ദേശീയ ക്രിക്കറ്റില്‍ കേരളത്തിന് തിളക്കമാര്‍ന്ന ജയം

  കാറഡുക്കയിലെ വീട്ടമ്മ ഏഷ്യന്‍ മാസ്റ്റേഴ്‌സ് അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പിന്

  സംസ്ഥാന പുരുഷവിഭാഗം സീനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പ് 22 മുതല്‍ കുറ്റിക്കോലില്‍

  ജില്ലാ ക്രിക്കറ്റ് അസോ. മുന്‍ പ്രസിഡണ്ടിനെ പുറത്താക്കിയ നടപടി; 21ന് കോടതി വാദം കേള്‍ക്കും

  ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍: ഹൈക്കോടതി സ്റ്റേ തഴയപ്പെട്ടവര്‍ക്ക് ആശ്വാസമായി

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍: പ്രസിഡണ്ട് തിരഞ്ഞെടുപ്പിനെതിരെയുള്ള ഹര്‍ജി തള്ളി

  'ടെസ്റ്റ്: ഇന്ത്യക്ക് ചരിത്രവിജയം

  ശക്തരായ പഞ്ചാബിനെതിരെ അസ്ഹറുദ്ദീന് സെഞ്ച്വറി

  സംസ്ഥാന സീനിയര്‍ സോഫ്റ്റ്‌ബോള്‍: കോഴിക്കോട് സെമിയില്‍

  അണ്ടര്‍-14 ജില്ലാ ക്രിക്കറ്റ് ടീമിനെ തുഷാര്‍ ബി.കെ നയിക്കും