updated on:2017-05-09 01:53 PM
മുംബൈയ്ക്കെതിരെ ഹൈദരാബാദിന് ജയം

www.utharadesam.com 2017-05-09 01:53 PM,
ഹൈദരാബാദ് ∙ മുംബൈയ്ക്കെതിരെ ഐപിഎൽ മൽസരത്തിലെ ജയത്തോടെ ഹൈദരാബാദ് പ്ലേഓഫ് സാധ്യത സജീവമാക്കി. നിർണായക മൽസരത്തിൽ ഏഴു വിക്കറ്റിനാണ് നിലവിലെ ചാംപ്യൻമാരുടെ ജയം. സ്കോർ: മുംബൈ– 20 ഓവറിൽ ഏഴിന് 138. ഹൈദരാബാദ്–18.2 ഓവറിൽ മൂന്നിന് 140. 62 റൺസുമായി പുറത്താകാതെ നിന്ന ഓപ്പണർ ശിഖർ ധവാനാണ് ഹൈദരാബാദിന്റെ ജയം അനായാസമാക്കിയത്. 44 റൺസെടുത്ത മോയ്സസ് ഹെൻറിക്വെസ് മികച്ച പിന്തുണ നൽകി.
നേരത്തെ, ക്യാപ്റ്റൻ രോഹിത് ശർമയുടെ അർധ സെഞ്ചുറി (67) ഉണ്ടായിട്ടും ചെറിയ സ്കോർ നേടാനേ മുംബൈയ്ക്കു കഴിഞ്ഞുള്ളൂ. സൺറൈസേഴ്സ് ഹൈദരാബാദിന്റെ മികച്ച ബോളിങ്ങിൽ പ്രതിരോധത്തിലായ അവർക്ക് ബാറ്റിങ്ങിൽ തകർത്തടിക്കാനായില്ല.
24 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റെടുത്ത സിദ്ധാർഥ് കൗൾ ആണ് ഹൈദരാബാദിന്റെ ബോളിങ് ഹീറോ. ഐപിഎൽ പ്ലേ ഓഫ് നേരത്തേതന്നെ ഉറപ്പാക്കിക്കഴിഞ്ഞ മുംബൈയ്ക്ക് ഒട്ടും അഭിമാനിക്കാവുന്ന ബാറ്റിങ് പ്രകടനമായിരുന്നില്ല താരങ്ങളുടേത്.
രണ്ടാം ഓവറിൽതന്നെ ലെൻഡൽ സിമ്മൺസിനെ (ഒന്ന്) നഷ്ടമായ അവർക്ക് അഞ്ചാം ഓവറിൽ നിതീഷ് റാണെയേയും (ഒൻപത്) ഏഴാം ഓവറിൽ പാർഥിവ് പട്ടേലിനെയും (23) നഷ്ടപ്പെട്ടു. നാലാംവിക്കറ്റിൽ രോഹിത് ശർമ–ഹാർദിക് പാണ്ഡ്യ സഖ്യം 60 റൺസെടുത്തെങ്കിലും പ്രതീക്ഷിച്ച റണ്ണൊഴുക്ക് സാധ്യമായില്ല.



Recent News
  ബീറ്റണ്‍ മില്‍കേര്‍സ് ഇന്‍ഡോര്‍ വോളീ ലീഗ് നാളെ തുടങ്ങും

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ അഖിലേന്ത്യാ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഏപ്രില്‍ 26 മുതല്‍

  ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്‌ബോള്‍: എം.എസ്.സി മൊഗ്രാലിന് ഹാട്രിക്ക് നേട്ടം

  ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് പിന്‍വലിച്ചു

  ജില്ലാ ലീഗ് ക്രിക്കറ്റ്; സ്‌പോര്‍ട്ടിങ് ചട്ടഞ്ചാല്‍ ജേതാക്കള്‍

  അലി മിന്നിത്തിളങ്ങി; ഡിഫറന്റ്‌ലി ഏബിള്‍ഡ് ദേശീയ ക്രിക്കറ്റില്‍ കേരളത്തിന് തിളക്കമാര്‍ന്ന ജയം

  കാറഡുക്കയിലെ വീട്ടമ്മ ഏഷ്യന്‍ മാസ്റ്റേഴ്‌സ് അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പിന്

  സംസ്ഥാന പുരുഷവിഭാഗം സീനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പ് 22 മുതല്‍ കുറ്റിക്കോലില്‍

  ജില്ലാ ക്രിക്കറ്റ് അസോ. മുന്‍ പ്രസിഡണ്ടിനെ പുറത്താക്കിയ നടപടി; 21ന് കോടതി വാദം കേള്‍ക്കും

  ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍: ഹൈക്കോടതി സ്റ്റേ തഴയപ്പെട്ടവര്‍ക്ക് ആശ്വാസമായി

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍: പ്രസിഡണ്ട് തിരഞ്ഞെടുപ്പിനെതിരെയുള്ള ഹര്‍ജി തള്ളി

  'ടെസ്റ്റ്: ഇന്ത്യക്ക് ചരിത്രവിജയം

  ശക്തരായ പഞ്ചാബിനെതിരെ അസ്ഹറുദ്ദീന് സെഞ്ച്വറി

  സംസ്ഥാന സീനിയര്‍ സോഫ്റ്റ്‌ബോള്‍: കോഴിക്കോട് സെമിയില്‍

  അണ്ടര്‍-14 ജില്ലാ ക്രിക്കറ്റ് ടീമിനെ തുഷാര്‍ ബി.കെ നയിക്കും