updated on:2017-05-12 01:40 PM
ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ ആശ്രയം വിരാട് കോലി മാത്രമല്ല: കപില്‍ ദേവ്

www.utharadesam.com 2017-05-12 01:40 PM,
ന്യൂഡല്‍ഹി: ജൂണില്‍ തുടങ്ങുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ ഫോം ടീം ഇന്ത്യയെ ബാധിക്കില്ലെന്ന് മുന്‍ ക്യാപ്റ്റന്‍ കപില്‍ ദേവ്. ഇന്ത്യയുടെ ജയപരാജയങ്ങള്‍ നിര്‍ണയിക്കുന്നത് കോലിയുടെ പ്രകടത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമല്ലെന്നും കപില്‍ദേവ് വ്യക്തമാക്കി. ജൂണ്‍ ഒന്നിന് ഇംഗ്ലണ്ടിലാണ് ചാമ്പ്യന്‍സ് ട്രോഫി തുടങ്ങുന്നത്. ഐ.പി.എല്ലില്‍ മോശം ബാറ്റിങ് ഫോമിലുള്ള കോലിയുടെ പ്രകടനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ സംശയസംശയമുന്നയിച്ചപ്പോഴാണ് കപില്‍ദേവ് ഇത്തരത്തില്‍ പ്രതികരിച്ചത്. ''ധര്‍മ്മശാലയില്‍ കോലിയുടെ അഭാവത്തില്‍ നടന്ന ടെസ്റ്റ് മത്സരം നിങ്ങളെല്ലാവരും കണ്ടതല്ലേ? കോലി ഇല്ലാത്തതിനാല്‍ ഇന്ത്യ തോല്‍ക്കുമെന്ന് എല്ലാവരും പ്രവചിച്ചു. എന്നാല്‍ എന്താണ് സംഭവിച്ചതെന്ന് നമ്മളെല്ലാവരും കണ്ടതല്ലേ. ഇന്ത്യയുടെ പ്രതീക്ഷകളെല്ലാം കോലിയെ ചുറ്റിപ്പറ്റിയാണ് എന്ന തരത്തില്‍ സംസാരിക്കുന്നത് മറ്റു ബാറ്റ്‌സ്മാന്‍മാരുടെ ആത്മവിശ്വാസവും തകര്‍ക്കും'' കപില്‍ദേവ് ചൂണ്ടിക്കാട്ടി. ''ടീമിലെ പ്രധാനപ്പെട്ട താരമാണ് കോലി. എങ്ങനെ കളിക്കണമെന്നും എപ്പോള്‍ കളിക്കണമെന്നും കോലിക്ക് നന്നായി അറിയാം'' കപില്‍ദേവ് കൂട്ടിച്ചേര്‍ത്തു. ന്യൂഡല്‍ഹിയിലെ മാഡം തുസാഡ് മ്യൂസിയത്തില്‍ തന്റെ പ്രതിമ അനാച്ഛാദനം ചെയ്യാനെത്തിയതായിരുന്നു കപില്‍ദേവ്.



Recent News
  ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍: വീരമണി പ്രസി, റഫീഖ് സെക്ര.

  പാക്കിസ്താനെതിരെ ഇന്ത്യക്ക് 89 റണ്‍സ് ജയം

  ലോകകപ്പ് ക്രിക്കറ്റിന്റെ ആവേശം ചോര്‍ത്തി മഴ

  ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് ജയം

  ലോകകപ്പ് ക്രിക്കറ്റിന് ഇന്ന് തുടക്കം

  അണ്ടര്‍-23 ഇന്റര്‍സോണ്‍ ക്രിക്കറ്റിന് കെ.സി.എ സ്റ്റേഡിയത്തില്‍ തുടക്കമായി

  പ്രൊ-ഇന്ത്യന്‍ കബഡി; തെലുങ്ക് ടൈറ്റാന്‍ ടീം ഒരുങ്ങുന്നത് കാസര്‍കോട്ട്

  അണ്ടര്‍-23 ക്രിക്കറ്റ് ടീമിനെ അഭിജിത് നയിക്കും

  നാടകാന്തം ചെന്നൈ വീണു; ഐ.പി.എല്‍ കിരീടം മുംബൈക്ക്

  ബാഡ്മിന്റണ്‍ താരം സാറാ സിറാജിനെ ചേംബര്‍ ഓഫ് കൊമേഴ്‌സ് അനുമോദിച്ചു

  അത്രെയാ ഉത്ഭവ തൃശൂരിനെ തകര്‍ത്ത് റെഡ് ഫ്‌ളവേര്‍സ് ബി കെ 55 കണ്ണൂര്‍ ജേതാക്കള്‍

  ഫൈനല്‍ ഇന്ന് രാത്രി 7 മണിക്ക് ആവേശമായി അഖിലേന്ത്യാ ട്വന്റി 20 ടൂര്‍ണമെന്റ്

  റെഡ് ഫ്‌ളവേര്‍സ് ടി-20 സാങ്കോസ് കപ്പ്; അത്രയാ ഉത്ഭവ് തൃശൂരും സ്‌പോര്‍ട്ടിംഗ് ചട്ടഞ്ചാലും സെമിഫൈനലില്‍

  റെഡ് ഫ്‌ളവേര്‍സ് ടി-20 സാങ്കോസ് കപ്പ് അഖിലേന്ത്യാ ഡേ നൈറ്റ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന് ഉജ്ജ്വല തുടക്കം

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ അഖിലേന്ത്യാ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഏപ്രില്‍ 26 മുതല്‍