updated on:2017-05-21 06:49 PM
ഐ.പി.എല്‍: കിരീടം തേടി മുംബൈയും പൂനെയും നേര്‍ക്കുനേര്‍

www.utharadesam.com 2017-05-21 06:49 PM,
ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഫൈനല്‍ പോരാട്ടം ഇന്ന് നടക്കും. മുംബൈ ഇന്ത്യന്‍സും പൂനെ സൂപ്പര്‍ ജയന്റ്‌സുമാണ് കലാശപോരാട്ടത്തില്‍ ഏറ്റുമുട്ടുന്നത്. മൂന്നാംകിരീടം ലക്ഷ്യമിട്ടിറങ്ങുന്ന മുംബൈക്ക് കടുത്ത വെല്ലുവിളിയാണ് ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് മിത്തും മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ് ധോണിയും ഉള്‍പ്പെടുന്ന പൂനെ ടീം ഉയര്‍ത്തുന്നത്. ഈ സീസണില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയ മൂന്ന് മത്സരങ്ങളിലും പുനക്കായിരുന്നു ജയം. എങ്കിലും കലാശക്കളിയില്‍ ആ കണക്കുകള്‍ പ്രസക്തമല്ല. രണ്ടുതവണ കിരീടം ചൂടിയ മുംബൈ ഇത് നാലാം ഫൈനലാണ് കളിക്കുന്നത്. മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ് ധോണിക്കിത് ഏഴാം ഫൈനലാണ്. രാത്രി എട്ട് മണിക്കാണ് മത്സരം.



Recent News
  പാക്കിസ്താനെതിരെ ഇന്ത്യക്ക് 89 റണ്‍സ് ജയം

  ലോകകപ്പ് ക്രിക്കറ്റിന്റെ ആവേശം ചോര്‍ത്തി മഴ

  ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് ജയം

  ലോകകപ്പ് ക്രിക്കറ്റിന് ഇന്ന് തുടക്കം

  അണ്ടര്‍-23 ഇന്റര്‍സോണ്‍ ക്രിക്കറ്റിന് കെ.സി.എ സ്റ്റേഡിയത്തില്‍ തുടക്കമായി

  പ്രൊ-ഇന്ത്യന്‍ കബഡി; തെലുങ്ക് ടൈറ്റാന്‍ ടീം ഒരുങ്ങുന്നത് കാസര്‍കോട്ട്

  അണ്ടര്‍-23 ക്രിക്കറ്റ് ടീമിനെ അഭിജിത് നയിക്കും

  നാടകാന്തം ചെന്നൈ വീണു; ഐ.പി.എല്‍ കിരീടം മുംബൈക്ക്

  ബാഡ്മിന്റണ്‍ താരം സാറാ സിറാജിനെ ചേംബര്‍ ഓഫ് കൊമേഴ്‌സ് അനുമോദിച്ചു

  അത്രെയാ ഉത്ഭവ തൃശൂരിനെ തകര്‍ത്ത് റെഡ് ഫ്‌ളവേര്‍സ് ബി കെ 55 കണ്ണൂര്‍ ജേതാക്കള്‍

  ഫൈനല്‍ ഇന്ന് രാത്രി 7 മണിക്ക് ആവേശമായി അഖിലേന്ത്യാ ട്വന്റി 20 ടൂര്‍ണമെന്റ്

  റെഡ് ഫ്‌ളവേര്‍സ് ടി-20 സാങ്കോസ് കപ്പ്; അത്രയാ ഉത്ഭവ് തൃശൂരും സ്‌പോര്‍ട്ടിംഗ് ചട്ടഞ്ചാലും സെമിഫൈനലില്‍

  റെഡ് ഫ്‌ളവേര്‍സ് ടി-20 സാങ്കോസ് കപ്പ് അഖിലേന്ത്യാ ഡേ നൈറ്റ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന് ഉജ്ജ്വല തുടക്കം

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ അഖിലേന്ത്യാ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഏപ്രില്‍ 26 മുതല്‍

  ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്‌ബോള്‍: എം.എസ്.സി മൊഗ്രാലിന് ഹാട്രിക്ക് നേട്ടം