updated on:2017-05-23 01:50 PM
ഇന്ത്യന്‍ പ്രോ കബഡി ലീഗില്‍ പങ്കെടുക്കാന്‍ പാകിസ്താന്‍ താരങ്ങളെ അനുവദിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

www.utharadesam.com 2017-05-23 01:50 PM,
ദില്ലി: ഇന്ത്യന്‍ പ്രോ കബഡി ലീഗില്‍ പങ്കെടുക്കാന്‍ പാകിസ്താന്‍ താരങ്ങളെ അനുവദിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. പാകിസ്താനില്‍ നിന്ന് തുടര്‍ച്ചയായുണ്ടാകുന്ന തീവ്രവാദി ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ തീരുമാനം. പാകിസ്താന്‍ തീവ്രവാദം അവസാനിപ്പിക്കാതെ അവിടുത്തെ താരങ്ങളെ കളിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് കേന്ദ്ര കായികമന്ത്രി വിജയ് ഗോയലാണ് വ്യക്തമാക്കിയത്. പ്രോ കബഡി ലീഗിന്റെ താരലേലത്തില്‍ പാക് താരങ്ങളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് ഗോയലിന്റെ പ്രസ്താവന. - പ്രോ കബഡി ലീഗിന്റെ സംഘാടകര്‍ക്ക് പാക് താരങ്ങളെ ലേലത്തില്‍ പങ്കെടുപ്പിക്കാം. എന്നാല്‍ അവരെ കളിപ്പിക്കാന്‍ സാധിക്കില്ല. പാക് താരങ്ങളെ തെരഞ്ഞെടുത്താലും അവരെ കളിപ്പിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കേന്ദ്രസര്‍ക്കാരാണ്. തീവ്രവാദം അവസാനിപ്പിക്കാതെ പാകിസ്താനുമായി കായികബന്ധം തുടരാന്‍ സാധിക്കില്ല വിജയ് ഗോയല്‍ പറഞ്ഞു. മുന്‍ ഇന്ത്യന്‍ സൈനികന്‍ കുല്‍ഭൂഷണ്‍ ജാദവിനെ ചാരവൃത്തി ചുമത്തി പാക് സൈനിക കോടതി വധശിക്ഷ വിധിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം തകര്‍ന്നിരിക്കുകയാണ്. കൂടാതെ അടുത്തിടെ അതിര്‍ത്തിയില്‍ പാക് സൈനികര്‍ ഇന്ത്യന്‍ സൈനികര്‍ക്ക് നേരെ മനുഷ്യത്വരഹിതമായ ആക്രമണം നടത്തുകയും ചെയ്തു. ജൂണ്‍ 25 നാണ് പ്രോ കബഡി ലീഗിന്റെ അഞ്ചാം പതിപ്പിന് തുടക്കമാകുന്നത്. പൂനേരി പള്‍ട്ടാനും തെലുഗു ടൈറ്റന്‍സും തമ്മിലാണ് ഉദ്ഘാടന മത്സരം. -



Recent News
  ബീറ്റണ്‍ മില്‍കേര്‍സ് ഇന്‍ഡോര്‍ വോളീ ലീഗ് നാളെ തുടങ്ങും

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ അഖിലേന്ത്യാ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഏപ്രില്‍ 26 മുതല്‍

  ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്‌ബോള്‍: എം.എസ്.സി മൊഗ്രാലിന് ഹാട്രിക്ക് നേട്ടം

  ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് പിന്‍വലിച്ചു

  ജില്ലാ ലീഗ് ക്രിക്കറ്റ്; സ്‌പോര്‍ട്ടിങ് ചട്ടഞ്ചാല്‍ ജേതാക്കള്‍

  അലി മിന്നിത്തിളങ്ങി; ഡിഫറന്റ്‌ലി ഏബിള്‍ഡ് ദേശീയ ക്രിക്കറ്റില്‍ കേരളത്തിന് തിളക്കമാര്‍ന്ന ജയം

  കാറഡുക്കയിലെ വീട്ടമ്മ ഏഷ്യന്‍ മാസ്റ്റേഴ്‌സ് അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പിന്

  സംസ്ഥാന പുരുഷവിഭാഗം സീനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പ് 22 മുതല്‍ കുറ്റിക്കോലില്‍

  ജില്ലാ ക്രിക്കറ്റ് അസോ. മുന്‍ പ്രസിഡണ്ടിനെ പുറത്താക്കിയ നടപടി; 21ന് കോടതി വാദം കേള്‍ക്കും

  ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍: ഹൈക്കോടതി സ്റ്റേ തഴയപ്പെട്ടവര്‍ക്ക് ആശ്വാസമായി

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍: പ്രസിഡണ്ട് തിരഞ്ഞെടുപ്പിനെതിരെയുള്ള ഹര്‍ജി തള്ളി

  'ടെസ്റ്റ്: ഇന്ത്യക്ക് ചരിത്രവിജയം

  ശക്തരായ പഞ്ചാബിനെതിരെ അസ്ഹറുദ്ദീന് സെഞ്ച്വറി

  സംസ്ഥാന സീനിയര്‍ സോഫ്റ്റ്‌ബോള്‍: കോഴിക്കോട് സെമിയില്‍

  അണ്ടര്‍-14 ജില്ലാ ക്രിക്കറ്റ് ടീമിനെ തുഷാര്‍ ബി.കെ നയിക്കും