updated on:2017-06-01 03:32 PM
ഇന്ത്യ പാക് മത്സരത്തിനായി കാത്തിരിക്കാന്‍ വയ്യ-സേവാഗ്

www.utharadesam.com 2017-06-01 03:32 PM,
ലണ്ടന്‍: ബര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണ്‍ ഗ്രൗണ്ടില്‍ ഇന്ത്യയും പാക്കിസ്ഥാനും ഐസിസി ചാമ്പ്യന്‍സ് ട്രോഫി മത്സരത്തില്‍ ഏറ്റുമുട്ടുമ്പോള്‍ ആരാധകര്‍ക്ക് മാത്രമല്ല ചങ്കിടിപ്പ്. മുന്‍ താരങ്ങള്‍ക്കുമുണ്ട്. ഇരു രാജ്യങ്ങള്‍ തമ്മിലുള്ള മത്സരങ്ങളിലെ സമ്മര്‍ദ്ദം അത്രയേറെ അനുഭവിച്ച ഇവര്‍ക്ക് ഇപ്പോഴും അതിന്റെ ആവേശം കെട്ടടങ്ങിയിട്ടില്ല. സ്‌ഫോടനാത്മക ബാറ്റിങ്ങിന് പുതിയ മാനങ്ങള്‍ നല്‍കിയ മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വിരേന്ദര്‍ സെവാഗിന്റെ ട്വീറ്റ് ഇത് വ്യക്തമാക്കുന്നു. മത്സരത്തിനായുള്ള കാത്തിരിപ്പ് എത്രത്തോളം ശ്രമകരമാണെന്ന് സെവാഗ് തന്റെ ട്വീറ്റിലൂടെ പറയുന്നുണ്ട്. കാത്തിരിക്കാന്‍ വയ്യ, നിങ്ങള്‍ക്കും ഇതേ അവസ്ഥയാണെങ്കില്‍ റീട്വീറ്റ് ചെയ്യാനും കളികാണാനുള്ള പദ്ധതി വിവരിക്കാനും സെവാഗ് ആവശ്യപ്പെടുന്നു. പാക്കിസ്ഥാനെതിരെ മികച്ച റെക്കോര്‍ഡ് ഉള്ള കളിക്കാരനാണ് സെവാഗ്. 1999ല്‍ തന്റെ ആദ്യ അന്താരാഷ്ട്ര മത്സരം പാക്കിസ്ഥാനെതിരെ ആയിരുന്നു. 2004ല്‍ നടന്ന ടെസ്റ്റ് മത്സരത്തില്‍ 309 റണ്‍സടിച്ച സെവാഗ് മറ്റൊരു റെക്കോര്‍ഡും കൂടി തന്റെ പേരിലാക്കിയിരുന്നു. ജൂണ്‍ നാലിനാണ് ഇന്ത്യ പാക്കിസ്ഥാന്‍ മത്സരം. ടി20, ഏകദിന ലോകകപ്പുകളില്‍ പാക്കിസ്ഥാന് ഇന്ത്യയെ ഇന്നേവരെ തോല്‍പിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ചാമ്പ്യന്‍സ് ട്രോഫിയില്‍ രണ്ടുതവണ തോല്‍പിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യയ്‌ക്കെതിരെ വിജയിക്കുമെന്നാണ് അവര്‍ പ്രതീക്ഷിക്കുന്നതും. 2004ലും 2009ലുമാണ് പാക്കിസ്ഥാന്‍ ഇന്ത്യയെ തോല്‍പിച്ചത്.Recent News
  ബീറ്റണ്‍ മില്‍കേര്‍സ് ഇന്‍ഡോര്‍ വോളീ ലീഗ് നാളെ തുടങ്ങും

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ അഖിലേന്ത്യാ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഏപ്രില്‍ 26 മുതല്‍

  ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്‌ബോള്‍: എം.എസ്.സി മൊഗ്രാലിന് ഹാട്രിക്ക് നേട്ടം

  ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് പിന്‍വലിച്ചു

  ജില്ലാ ലീഗ് ക്രിക്കറ്റ്; സ്‌പോര്‍ട്ടിങ് ചട്ടഞ്ചാല്‍ ജേതാക്കള്‍

  അലി മിന്നിത്തിളങ്ങി; ഡിഫറന്റ്‌ലി ഏബിള്‍ഡ് ദേശീയ ക്രിക്കറ്റില്‍ കേരളത്തിന് തിളക്കമാര്‍ന്ന ജയം

  കാറഡുക്കയിലെ വീട്ടമ്മ ഏഷ്യന്‍ മാസ്റ്റേഴ്‌സ് അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പിന്

  സംസ്ഥാന പുരുഷവിഭാഗം സീനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പ് 22 മുതല്‍ കുറ്റിക്കോലില്‍

  ജില്ലാ ക്രിക്കറ്റ് അസോ. മുന്‍ പ്രസിഡണ്ടിനെ പുറത്താക്കിയ നടപടി; 21ന് കോടതി വാദം കേള്‍ക്കും

  ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍: ഹൈക്കോടതി സ്റ്റേ തഴയപ്പെട്ടവര്‍ക്ക് ആശ്വാസമായി

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍: പ്രസിഡണ്ട് തിരഞ്ഞെടുപ്പിനെതിരെയുള്ള ഹര്‍ജി തള്ളി

  'ടെസ്റ്റ്: ഇന്ത്യക്ക് ചരിത്രവിജയം

  ശക്തരായ പഞ്ചാബിനെതിരെ അസ്ഹറുദ്ദീന് സെഞ്ച്വറി

  സംസ്ഥാന സീനിയര്‍ സോഫ്റ്റ്‌ബോള്‍: കോഴിക്കോട് സെമിയില്‍

  അണ്ടര്‍-14 ജില്ലാ ക്രിക്കറ്റ് ടീമിനെ തുഷാര്‍ ബി.കെ നയിക്കും