updated on:2017-06-07 03:28 PM
രാജ്യാന്തര സൗഹൃദ ഫുട്‌ബോളില്‍ ഇന്ത്യ നേപ്പാളിനെ പരാജയപ്പെടുത്തി

www.utharadesam.com 2017-06-07 03:28 PM,
മുംബൈ: രാജ്യാന്തര സൗഹൃദ ഫുട്‌ബോളില്‍ ഇന്ത്യ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് നേപ്പാളിനെ പരാജയപ്പെടുത്തി. സന്ദേശ് ജിങ്കനും ജെജെ ലാല്‍പെഖുലയുമാണ് സ്‌കോറര്‍മാര്‍. അറുപതാം മിനുട്ടില്‍ കേരള ബ്ലാസ്റ്റേഴ്‌സ് താരം സന്ദേശ് ജിങ്കനാണ് എക്കൗണ്ട് തുറന്നത്. എഴുപത്തെട്ടാം മിനുട്ടില്‍ ജെജെയിലൂടെ ഇന്ത്യ വിജയം ഉറപ്പിച്ചു. ഇന്ത്യ ലീഡ് നേടിയതിന് പിന്നാലെ നേപ്പാള്‍ ക്യാപ്റ്റന്‍ ബിറാജ് മഹാര്‍ജന്‍ ചുവപ്പ് കാര്‍ഡ് കണ്ടത് ഇന്ത്യക്ക് അധിപത്യംസ്ഥാപിക്കാന്‍ അവസരം നല്‍കി. പത്ത് പേരുമായി പൊരുതവെയാണ് നേപ്പാള്‍ രണ്ടാം ഗോള്‍ വഴങ്ങിയത്. ഇന്ത്യയുടെ ആക്രമണത്തോടെ മത്സരം ചൂടുപിടിച്ചത്. റോബിന്‍ സിംഗായിരുന്നു ആദ്യ മുന്നേറ്റം നടത്തിയത്. മധ്യനിരയില്‍ നിന്ന് ഹാലിചരണ്‍ നല്‍കിയ പാസുമായി റോബിന്‍ സിംഗ് നടത്തിയ കുതിപ്പ് നേപ്പാള്‍ പ്രതിരോധ നിരയെ വിറപ്പിച്ചു. അഞ്ചാം മിനുട്ടില്‍ റോബിന്‍ സിംഗിലൂടെ ലീഡ് നേടാന്‍ സുവര്‍ണാവസരം. നേപ്പാള്‍ വലയം ഭേദിച്ച് റോബിന്‍ സിംഗ് പന്ത് വലക്കുള്ളിലെത്തിച്ചു. ഗോള്‍ ആഹ്ലാദം തുടങ്ങും മുമ്പ് റഫറി ഓഫ് സൈഡ് വിധിച്ചു.



Recent News
  ബീറ്റണ്‍ മില്‍കേര്‍സ് ഇന്‍ഡോര്‍ വോളീ ലീഗ് നാളെ തുടങ്ങും

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ അഖിലേന്ത്യാ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഏപ്രില്‍ 26 മുതല്‍

  ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്‌ബോള്‍: എം.എസ്.സി മൊഗ്രാലിന് ഹാട്രിക്ക് നേട്ടം

  ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് പിന്‍വലിച്ചു

  ജില്ലാ ലീഗ് ക്രിക്കറ്റ്; സ്‌പോര്‍ട്ടിങ് ചട്ടഞ്ചാല്‍ ജേതാക്കള്‍

  അലി മിന്നിത്തിളങ്ങി; ഡിഫറന്റ്‌ലി ഏബിള്‍ഡ് ദേശീയ ക്രിക്കറ്റില്‍ കേരളത്തിന് തിളക്കമാര്‍ന്ന ജയം

  കാറഡുക്കയിലെ വീട്ടമ്മ ഏഷ്യന്‍ മാസ്റ്റേഴ്‌സ് അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പിന്

  സംസ്ഥാന പുരുഷവിഭാഗം സീനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പ് 22 മുതല്‍ കുറ്റിക്കോലില്‍

  ജില്ലാ ക്രിക്കറ്റ് അസോ. മുന്‍ പ്രസിഡണ്ടിനെ പുറത്താക്കിയ നടപടി; 21ന് കോടതി വാദം കേള്‍ക്കും

  ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍: ഹൈക്കോടതി സ്റ്റേ തഴയപ്പെട്ടവര്‍ക്ക് ആശ്വാസമായി

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍: പ്രസിഡണ്ട് തിരഞ്ഞെടുപ്പിനെതിരെയുള്ള ഹര്‍ജി തള്ളി

  'ടെസ്റ്റ്: ഇന്ത്യക്ക് ചരിത്രവിജയം

  ശക്തരായ പഞ്ചാബിനെതിരെ അസ്ഹറുദ്ദീന് സെഞ്ച്വറി

  സംസ്ഥാന സീനിയര്‍ സോഫ്റ്റ്‌ബോള്‍: കോഴിക്കോട് സെമിയില്‍

  അണ്ടര്‍-14 ജില്ലാ ക്രിക്കറ്റ് ടീമിനെ തുഷാര്‍ ബി.കെ നയിക്കും