updated on:2017-06-09 02:56 PM
സ്റ്റേഡിയം നിറച്ച് ജമൈക്ക കാത്തിരിക്കും; ബോൾട്ടിന്റെ നാട്ടിലെ വിടവാങ്ങൽ നാളെ

www.utharadesam.com 2017-06-09 02:56 PM,
ജമൈക്ക: സ്വന്തം നാട്ടിൽ വിടവാങ്ങൽ പോരാട്ടത്തിനിറങ്ങുന്ന സ്പ്രിന്റ് രാജാവ് ഉസൈൻ ബോൾട്ടിന്റെ നെഞ്ചിൽ വിങ്ങലായി നിറയുന്നത് കൂട്ടുകാരന്റെ വിയോഗം. കരീബിയൻ ദ്വീപസമൂഹത്തിൽ ജനിച്ചു ബ്രിട്ടനുവേണ്ടി 2008 ഒളിംപിക്സിൽ ഹൈജംപിൽ വെള്ളി നേടിയ ജെർമെയ്ൻ മാസന്റെ വിയോഗമാണു ബോൾട്ടിനെ ഉലച്ചത്. ഏപ്രിൽ 20നു ബൈക്ക് അപകടത്തിലായിരുന്നു മാസന്റെ മരണം. കിങ്സ്റ്റണിൽ നടന്ന സംസ്കാരച്ചടങ്ങിൽ ശവപ്പെട്ടിയേന്തി മുന്നിൽനിന്നതു ബോൾട്ടായിരുന്നു.
തന്റെ ഐതിഹാസികമായ സ്പ്രിന്റ് ജീവിതത്തിൽനിന്നു വിടപറയുന്നതിനു മുന്നോടിയായുള്ള മത്സരങ്ങൾക്കുവേണ്ടി കഠിന പരിശീലനം നടത്തുമ്പോഴാണ് ഉറ്റസുഹൃത്തിന്റെ മരണവാർത്തയെത്തുന്നത്. പിന്നെ പരിശീലനമെല്ലാം ഇട്ടെറിഞ്ഞു ബോൾട്ട് ഓടിയെത്തി. നാളെ ജമൈക്കയിലെ നാഷനൽ സ്റ്റേഡിയത്തിലാണു ജന്മനാട്ടിലെ ബോൾട്ടിന്റെ അവസാന മത്സരം–റേസേഴ്സ് ഗ്രാൻപ്രി. വൈകാരികമായി തനിക്കേറ്റവും പ്രിയപ്പെട്ടതാണു ജമൈക്കയിലെ മത്സരമെന്നും അതിനായി ശാരീരികവും മാനസികവുമായി തയാറെടുക്കുകയാണെന്നും ബോൾട്ട് പറഞ്ഞു.
ഇതേ സ്റ്റേഡിയത്തിൽ പതിനഞ്ചുവർഷം മുൻപ് 200 മീറ്ററിൽ ലോക ജൂനിയർ സ്വർണം നേടിയാണു ബോൾട്ട് എന്ന ഇടിമിന്നൽ വരവറിയിച്ചത്. എട്ട് ഒളിംപിക്സ് സ്വർണവും 11 ലോകചാംപ്യൻഷിപ് വിജയങ്ങളുമായി ബോൾട്ട് കാഴ്ചവച്ച സ്പ്രിന്റിലെ അധീശത്വം ആധുനിക അത്‍ലറ്റിക്സിന്റെ ചരിത്രം തന്നെ തിരുത്തിയെഴുതി. മാസന്റെ മരണം തന്നെ തകർത്തുകളഞ്ഞെന്നും രണ്ടാഴ്ചയോളം പരിശീലനത്തിനിറങ്ങാൻ മനസ്സ് അനുവദിച്ചില്ലെന്നും ബോൾട്ട് പറഞ്ഞിരുന്നു. താൻ കരുത്തനായി ട്രാക്കിൽ വരണമെന്നാഗ്രഹിക്കുന്ന ആളായിരുന്നു മാസൻ. അതിനായാണു തയാറെടുക്കുന്നത്. മത്സരം കടുത്തതാകും. എന്നാൽ തന്റെ ആത്മവിശ്വാസത്തിനു കുറവൊന്നുമില്ലെന്നും ബോൾട്ട് പറഞ്ഞു. ലണ്ടനിൽ ഓഗസ്റ്റ് അഞ്ചുമുതൽ 13 വരെ നടക്കുന്ന ലോകചാംപ്യൻഷിപ്പിൽ വിരമിക്കാനാണു ബോൾട്ടിന്റെ തീരുമാനം.Recent News
  ബീറ്റണ്‍ മില്‍കേര്‍സ് ഇന്‍ഡോര്‍ വോളീ ലീഗ് നാളെ തുടങ്ങും

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ അഖിലേന്ത്യാ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഏപ്രില്‍ 26 മുതല്‍

  ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്‌ബോള്‍: എം.എസ്.സി മൊഗ്രാലിന് ഹാട്രിക്ക് നേട്ടം

  ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് പിന്‍വലിച്ചു

  ജില്ലാ ലീഗ് ക്രിക്കറ്റ്; സ്‌പോര്‍ട്ടിങ് ചട്ടഞ്ചാല്‍ ജേതാക്കള്‍

  അലി മിന്നിത്തിളങ്ങി; ഡിഫറന്റ്‌ലി ഏബിള്‍ഡ് ദേശീയ ക്രിക്കറ്റില്‍ കേരളത്തിന് തിളക്കമാര്‍ന്ന ജയം

  കാറഡുക്കയിലെ വീട്ടമ്മ ഏഷ്യന്‍ മാസ്റ്റേഴ്‌സ് അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പിന്

  സംസ്ഥാന പുരുഷവിഭാഗം സീനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പ് 22 മുതല്‍ കുറ്റിക്കോലില്‍

  ജില്ലാ ക്രിക്കറ്റ് അസോ. മുന്‍ പ്രസിഡണ്ടിനെ പുറത്താക്കിയ നടപടി; 21ന് കോടതി വാദം കേള്‍ക്കും

  ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍: ഹൈക്കോടതി സ്റ്റേ തഴയപ്പെട്ടവര്‍ക്ക് ആശ്വാസമായി

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍: പ്രസിഡണ്ട് തിരഞ്ഞെടുപ്പിനെതിരെയുള്ള ഹര്‍ജി തള്ളി

  'ടെസ്റ്റ്: ഇന്ത്യക്ക് ചരിത്രവിജയം

  ശക്തരായ പഞ്ചാബിനെതിരെ അസ്ഹറുദ്ദീന് സെഞ്ച്വറി

  സംസ്ഥാന സീനിയര്‍ സോഫ്റ്റ്‌ബോള്‍: കോഴിക്കോട് സെമിയില്‍

  അണ്ടര്‍-14 ജില്ലാ ക്രിക്കറ്റ് ടീമിനെ തുഷാര്‍ ബി.കെ നയിക്കും