updated on:2017-06-13 02:36 PM
ഉരുക്ക് വ്യവസായത്തില്‍ നിന്ന് ടാറ്റയും ജെഎസ് ഡബ്ല്യുയും ഐഎസ്എല്ലിലേക്ക്

www.utharadesam.com 2017-06-13 02:36 PM,
ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗി(ഐഎസ്എല്‍)ലേക്ക് ഉരുക്കിന്റെ കരുത്തോടെ പുതിയ രണ്ട് ഫ്രാഞ്ചൈസികള്‍ വരുന്നു ! ടാറ്റാ സ്റ്റീല്‍സ് ഗ്രൂപ്പിന്റെയും ജെ എസ് ഡബ്ല്യു സ്റ്റീല്‍സിന്റെയും ഉടമസ്ഥതയിലുള്ള ഐ ലീഗ് ടീം ബെംഗളുരു എഫ് സിക്കുമാണ് ഐ എസ് എല്‍ സംഘാടകരുടെ പച്ചക്കൊടി .
ടാറ്റാഗ്രൂപ്പിന്റെ ടീം ടാറ്റാനഗര്‍ എന്ന പേരിലാണ് അറിയപ്പെടുക. ജംഷഡ്പുര്‍ ആയിരിക്കും ടാറ്റനഗറിന്റെ ഹോം ഗ്രൗണ്ട്. ബെംഗളുരു എഫ് സിയുടെത് ബെംഗളുരുവും. മുംബൈ, ഡല്‍ഹി, മഡ്ഗാവ്, കൊച്ചി, ചെന്നൈ, കൊല്‍ക്ക, ഗുവാഹത്തി, പുനെ, ബെംഗളുരു, ടാറ്റനഗര്‍ എന്നിങ്ങനെ പത്ത് ടീമുകളാണ് പുതിയ സീസണില്‍ ഐ എസ് എല്ലില്‍ മാറ്റരക്കുക. ഇന്ത്യയിലെ ഫുട്‌ബോളിന്റെ പുരോഗതിക്കായുള്ള പ്രവര്‍ത്തനങ്ങളില്‍ ടാറ്റാസ്റ്റീലിന് ഏറെ ചെയ്യാന്‍ സാധിക്കുമെന്ന് ടാറ്റാസ്റ്റീലിന്റെയും ടാറ്റഫുട്‌ബോള്‍അക്കാദമിയുടെയും കോര്‍പറേറ്റ് സര്‍വീസസ് വൈസ് പ്രസിഡന്റ് സുനില്‍ ഭാസ്‌കരന്‍ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ഫുട്‌ബോളിന് നിര്‍ണായക സംഭാവനകള്‍ നല്‍കുക എന്ന കാഴ്പ്പാടാണ് ജെ എസ് ഡബ്ല്യു സ്റ്റീല്‍സിനുള്ളത്. ഐലീഗിലേക്ക വന്നതും ഇപ്പോള്‍ ഐ എസ് എല്ലില്‍ ഇടം പിടിച്ചതും ആ സദുദ്ദേശ്യത്തോടെ. സംഘാടകര്‍ തങ്ങളെ അംഗീകരിച്ചതില്‍ സന്തോഷം. ബെംഗളുരു എഫ് സിക്ക് സാധിക്കും- സി ഇ ഒ പാര്‍ഥ് ജിന്‍ഡാല്‍ പറഞ്ഞു.



Recent News
  പാക്കിസ്താനെതിരെ ഇന്ത്യക്ക് 89 റണ്‍സ് ജയം

  ലോകകപ്പ് ക്രിക്കറ്റിന്റെ ആവേശം ചോര്‍ത്തി മഴ

  ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് ജയം

  ലോകകപ്പ് ക്രിക്കറ്റിന് ഇന്ന് തുടക്കം

  അണ്ടര്‍-23 ഇന്റര്‍സോണ്‍ ക്രിക്കറ്റിന് കെ.സി.എ സ്റ്റേഡിയത്തില്‍ തുടക്കമായി

  പ്രൊ-ഇന്ത്യന്‍ കബഡി; തെലുങ്ക് ടൈറ്റാന്‍ ടീം ഒരുങ്ങുന്നത് കാസര്‍കോട്ട്

  അണ്ടര്‍-23 ക്രിക്കറ്റ് ടീമിനെ അഭിജിത് നയിക്കും

  നാടകാന്തം ചെന്നൈ വീണു; ഐ.പി.എല്‍ കിരീടം മുംബൈക്ക്

  ബാഡ്മിന്റണ്‍ താരം സാറാ സിറാജിനെ ചേംബര്‍ ഓഫ് കൊമേഴ്‌സ് അനുമോദിച്ചു

  അത്രെയാ ഉത്ഭവ തൃശൂരിനെ തകര്‍ത്ത് റെഡ് ഫ്‌ളവേര്‍സ് ബി കെ 55 കണ്ണൂര്‍ ജേതാക്കള്‍

  ഫൈനല്‍ ഇന്ന് രാത്രി 7 മണിക്ക് ആവേശമായി അഖിലേന്ത്യാ ട്വന്റി 20 ടൂര്‍ണമെന്റ്

  റെഡ് ഫ്‌ളവേര്‍സ് ടി-20 സാങ്കോസ് കപ്പ്; അത്രയാ ഉത്ഭവ് തൃശൂരും സ്‌പോര്‍ട്ടിംഗ് ചട്ടഞ്ചാലും സെമിഫൈനലില്‍

  റെഡ് ഫ്‌ളവേര്‍സ് ടി-20 സാങ്കോസ് കപ്പ് അഖിലേന്ത്യാ ഡേ നൈറ്റ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന് ഉജ്ജ്വല തുടക്കം

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ അഖിലേന്ത്യാ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഏപ്രില്‍ 26 മുതല്‍

  ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്‌ബോള്‍: എം.എസ്.സി മൊഗ്രാലിന് ഹാട്രിക്ക് നേട്ടം