updated on:2017-06-18 03:25 PM
ചാമ്പ്യന്‍സ് ട്രോഫി; തോല്‍വിക്ക് പ്രതികാരം വീട്ടാന്‍ സുവര്‍ണാവസരമെന്ന് ഇമ്രാന്‍ ഖാന്‍

www.utharadesam.com 2017-06-18 03:25 PM,
ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ചിരവൈരികളായ പാക്കിസ്ഥാനും ഇന്ത്യയും ഏറ്റമുട്ടാനൊരുങ്ങുമ്പോള്‍ മുന്‍ താരങ്ങളും ആവേശത്തിലാണ്. ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ പാക്കിസ്ഥാനെ വലിയ മാര്‍ജിനില്‍ തോല്‍പ്പിച്ചെങ്കിലും ഫൈനലില്‍ കളിമാറും. പ്രത്യേകിച്ചും അവസാന മത്സരങ്ങളില്‍ പാക്കിസ്ഥാന്‍ പുറത്തെടുത്ത മികവ് കണക്കിലെടുക്കുമ്പോള്‍.
ആദ്യ മത്സരത്തിലെ തോല്‍വിക്ക് പകരം വീട്ടുകകൂടിയായിരിക്കും പാക്കിസ്ഥാന്റെ ലക്ഷ്യം. ഒരേ ടൂര്‍ണമെന്റില്‍ തന്നെ അതിനുള്ള അവസരം ഒത്തുവന്നിരിക്കുകയാണെന്ന് മുന്‍ പാക് ക്യാപ്റ്റന്‍ ഇമ്രാന്‍ ഖാന്‍ പറയുന്നു. ആദ്യ മത്സരത്തിലെ തോല്‍വിക്ക് പകരം വീട്ടാന്‍ പാക്കിസ്ഥാന് സുവര്‍ണാവസരമാണ് ഫൈനലെന്ന് ഇമ്രാന്‍ പ്രതികരിച്ചു. തോല്‍വിയില്‍ നിന്നും പാഠം ഉള്‍ക്കൊള്ളണം. ടീം തെറ്റുകള്‍ കണ്ടെത്തി തിരുത്തണമെന്നും പാക്കിസ്ഥാന്റെ എക്കാലത്തെയും മികച്ച ക്യാപ്റ്റനായ ഇമ്രാന്‍ പറഞ്ഞു. ടോസ് നേടിയാല്‍ ആദ്യം ബാറ്റ് ചെയ്യാന്‍ ഇന്ത്യയ്ക്ക് അവസരം നല്‍കരുതെന്ന് ഇമ്രാന്‍ ഖാന്‍ പാക് ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹമ്മദിനെ ഉപദേശിക്കുന്നു. ഇന്ത്യയ്ക്ക് മികച്ച ബാറ്റിങ് നിരയുണ്ട്. ഇന്ത്യ വലിയ ടോട്ടല്‍ പടുത്തുയര്‍ത്തിയാല്‍ പാക്കിസ്ഥാന്‍ സമ്മര്‍ദ്ദിലാകും. സ്പിന്നര്‍മാരെയും ഹസന്‍ അലിയെയും ശരിയായ രീതിയില്‍ ഉപയോഗിക്കണമെന്നും ഇമ്രാന്‍ പറയുന്നു.



Recent News
  ബീറ്റണ്‍ മില്‍കേര്‍സ് ഇന്‍ഡോര്‍ വോളീ ലീഗ് നാളെ തുടങ്ങും

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ അഖിലേന്ത്യാ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഏപ്രില്‍ 26 മുതല്‍

  ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്‌ബോള്‍: എം.എസ്.സി മൊഗ്രാലിന് ഹാട്രിക്ക് നേട്ടം

  ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് പിന്‍വലിച്ചു

  ജില്ലാ ലീഗ് ക്രിക്കറ്റ്; സ്‌പോര്‍ട്ടിങ് ചട്ടഞ്ചാല്‍ ജേതാക്കള്‍

  അലി മിന്നിത്തിളങ്ങി; ഡിഫറന്റ്‌ലി ഏബിള്‍ഡ് ദേശീയ ക്രിക്കറ്റില്‍ കേരളത്തിന് തിളക്കമാര്‍ന്ന ജയം

  കാറഡുക്കയിലെ വീട്ടമ്മ ഏഷ്യന്‍ മാസ്റ്റേഴ്‌സ് അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പിന്

  സംസ്ഥാന പുരുഷവിഭാഗം സീനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പ് 22 മുതല്‍ കുറ്റിക്കോലില്‍

  ജില്ലാ ക്രിക്കറ്റ് അസോ. മുന്‍ പ്രസിഡണ്ടിനെ പുറത്താക്കിയ നടപടി; 21ന് കോടതി വാദം കേള്‍ക്കും

  ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍: ഹൈക്കോടതി സ്റ്റേ തഴയപ്പെട്ടവര്‍ക്ക് ആശ്വാസമായി

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍: പ്രസിഡണ്ട് തിരഞ്ഞെടുപ്പിനെതിരെയുള്ള ഹര്‍ജി തള്ളി

  'ടെസ്റ്റ്: ഇന്ത്യക്ക് ചരിത്രവിജയം

  ശക്തരായ പഞ്ചാബിനെതിരെ അസ്ഹറുദ്ദീന് സെഞ്ച്വറി

  സംസ്ഥാന സീനിയര്‍ സോഫ്റ്റ്‌ബോള്‍: കോഴിക്കോട് സെമിയില്‍

  അണ്ടര്‍-14 ജില്ലാ ക്രിക്കറ്റ് ടീമിനെ തുഷാര്‍ ബി.കെ നയിക്കും