updated on:2017-06-19 01:40 PM
ഇന്ത്യയെ 180 റൺസിന് തോൽപ്പിച്ച് പാക്കിസ്ഥാൻ ചാംപ്യൻസ് ട്രോഫി ജേതാക്കളായി

www.utharadesam.com 2017-06-19 01:40 PM,
ലണ്ടന്‍: കോടിക്കണക്കിന് ഇന്ത്യന്‍ ആരാധക ഹൃദയങ്ങളെ കീറി മുറിച്ചുകൊണ്ട് ചാംപ്യന്‍സ് ട്രോഫി പാകിസ്ഥാന്‍ സ്വന്തമാക്കി. 180 റണ്‍സിന്റെ പടുകൂറ്റന്‍ മാര്‍ജിനിലാണ് ഫൈനലില്‍ പാക് പച്ചപ്പട ഇന്ത്യയെ തോല്‍പ്പിച്ചത്. ബാറ്റിംഗിലും ബൗളിംഗിലും ഒരു പോലെ തിളങ്ങിയ പാകിസ്ഥാന്‍ അനായാസമാണ് ജയം കൈപ്പിടിയിലൊതുക്കിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിന് ഇറങ്ങിയ പാകിസ്ഥാന്‍ നിശ്ചിത 50 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെട്ട് 338 റണ്‍സാണ് എടുത്തത്. എതിര്‍ടീം പാകിസ്ഥാനായതിനാല്‍ തന്നെ ഉയര്‍ന്ന സ്‌കോറാണെങ്കിലും കൂടി ലക്ഷ്യം കാണാന്‍ കോഹ്‌ലിയുടെ കുട്ടികള്‍ക്ക് കഴിയുമെന്നാണ് ഏവരും കരുതിയത്. എന്നാല്‍ പ്രതീക്ഷകളെ തല്ലിക്കെടുത്തിക്കൊണ്ട് സ്‌കോര്‍ ബോര്‍ഡ് ചലിപ്പിക്കും മുന്‍പ് തന്നെ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമാക്കി. മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ക്കൊന്നും തന്നെ തിളങ്ങാന്‍ കഴിയാത്ത മത്സരത്തില്‍ ഹാര്‍ദ്ദിക് പാണ്ഡെ മാത്രമാണ് പിടിച്ചു നിന്നത്. ഇന്ത്യ 100 റണ്‍സ് തികയ്ക്കുമോ എന്ന് സംശയിച്ച ഘട്ടത്തില്‍ 43 പന്തില്‍ നാലു ബൗണ്ടറിയും ആറു സിക്‌സും സഹിതം 76 റണ്‍സെടുത്ത ഹാര്‍ദിക് പ്രതീക്ഷകയുടെ നാളം നിലനിര്‍ത്തി. എന്നാല്‍ ജഡേജയുടെ അശ്രദ്ധ മൂലം പുറത്താനായിരുന്നു പാണ്ഡെയുടെ വിധി. -ഒടുവില്‍ 30.3 ഓവറില്‍ 158 റണ്‍സ് എന്ന ദയനീയമായ സ്‌കോറില്‍ ചാംപ്യന്‍സ് ട്രോഫി കിരീടം അയല്‍ക്കാര്‍ക്ക് വിട്ടു നല്‍കാനായിരുന്നു ടീം ഇന്ത്യയുടെ ദുര്‍ഗതി. ഏകദിന കരിയറില്‍ കന്നി സെഞ്ചുറി കുറിച്ച ഫകര്‍ സമാനും അര്‍ധസെഞ്ചുറി നേടിയ അസഹര്‍ അലിയും ഹഫീസും 46 റണ്‍സടിച്ച ബാബര്‍ അസമും ചേര്‍ന്നാണ് പാകിസ്താനെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്. സെഞ്ചുറി കൂട്ടുകെട്ടുമായി കളി തുടങ്ങിയ പാകിസ്താന് ആദ്യ വിക്കറ്റ് നഷ്ടമായത് 128 റണ്‍സ് സ്‌കോര്‍ ബോര്‍ഡിലെത്തിയ ശേഷമാണ്. പിന്നീട് രണ്ടാം വിക്കറ്റില്‍ സമാനും ബാബറും ചേര്‍ന്ന് 72 റണ്‍സടിച്ചെടുത്തു. 106 പന്തില്‍ 12 ഫോറും മൂന്നു സിക്സുമടക്കം 114 റണ്‍സ് നേടിയ സമാന്‍ പുറത്തായ ശേഷം ക്രീസിലെത്തിയ ഷുഐബ് മാലിക്കുമായി ബാബര്‍ മൂന്നാം വിക്കറ്റില്‍ 47 റണ്‍സ് ചേര്‍ത്തു. -



Recent News
  ബീറ്റണ്‍ മില്‍കേര്‍സ് ഇന്‍ഡോര്‍ വോളീ ലീഗ് നാളെ തുടങ്ങും

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ അഖിലേന്ത്യാ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഏപ്രില്‍ 26 മുതല്‍

  ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്‌ബോള്‍: എം.എസ്.സി മൊഗ്രാലിന് ഹാട്രിക്ക് നേട്ടം

  ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് പിന്‍വലിച്ചു

  ജില്ലാ ലീഗ് ക്രിക്കറ്റ്; സ്‌പോര്‍ട്ടിങ് ചട്ടഞ്ചാല്‍ ജേതാക്കള്‍

  അലി മിന്നിത്തിളങ്ങി; ഡിഫറന്റ്‌ലി ഏബിള്‍ഡ് ദേശീയ ക്രിക്കറ്റില്‍ കേരളത്തിന് തിളക്കമാര്‍ന്ന ജയം

  കാറഡുക്കയിലെ വീട്ടമ്മ ഏഷ്യന്‍ മാസ്റ്റേഴ്‌സ് അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പിന്

  സംസ്ഥാന പുരുഷവിഭാഗം സീനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പ് 22 മുതല്‍ കുറ്റിക്കോലില്‍

  ജില്ലാ ക്രിക്കറ്റ് അസോ. മുന്‍ പ്രസിഡണ്ടിനെ പുറത്താക്കിയ നടപടി; 21ന് കോടതി വാദം കേള്‍ക്കും

  ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍: ഹൈക്കോടതി സ്റ്റേ തഴയപ്പെട്ടവര്‍ക്ക് ആശ്വാസമായി

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍: പ്രസിഡണ്ട് തിരഞ്ഞെടുപ്പിനെതിരെയുള്ള ഹര്‍ജി തള്ളി

  'ടെസ്റ്റ്: ഇന്ത്യക്ക് ചരിത്രവിജയം

  ശക്തരായ പഞ്ചാബിനെതിരെ അസ്ഹറുദ്ദീന് സെഞ്ച്വറി

  സംസ്ഥാന സീനിയര്‍ സോഫ്റ്റ്‌ബോള്‍: കോഴിക്കോട് സെമിയില്‍

  അണ്ടര്‍-14 ജില്ലാ ക്രിക്കറ്റ് ടീമിനെ തുഷാര്‍ ബി.കെ നയിക്കും