updated on:2017-06-20 02:31 PM
ചാമ്പ്യൻസ് ട്രോഫി ഡ്രീം ഇലവൻ.. ധോണിയില്ല, ഡ്രീം ടീമിനെ പാകിസ്താൻ ക്യാപ്റ്റൻ നയിക്കും

www.utharadesam.com 2017-06-20 02:31 PM,
ലണ്ടൻ: ഐ സി സി ചാമ്പ്യൻസ് ട്രോഫി 2017ന്റെ ഡ്രീം ഇലവനെ പ്രഖ്യാപിച്ചു. ചാമ്പ്യൻസ് ട്രോഫി ചാമ്പ്യന്മാരായ പാകിസ്താന്റെ ക്യാപ്റ്റനായ സർഫരാസ് അഹമ്മദാണ് ടീമിനെ നയിക്കുക. സർഫരാസിന് പുറമേ മറ്റ് മൂന്ന് പാകിസ്താൻ താരങ്ങൾ കൂടി ഡ്രീം ടീമിൽ ഇടംപിടിച്ചിട്ടുണ്ട്. മാൻ ഓഫ് ദ സീരിസ് ഹസൻ അലി, ഫാസ്റ്റ് ബൗളർ ജുനൈദ് ഖാൻ, ഫൈനലിലെ മാൻ ഓഫ് ദ മാച്ച് ഫഖർ സമാൻ എന്നിവരാണ് അവർ. ഫൈനലിസ്റ്റുകളായ ഇന്ത്യയിൽ നിന്നുമുണ്ട് മൂന്ന് താരങ്ങൾ. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി, ഗോൾഡൻ ബാറ്റ് ജേതാവായ ഓപ്പണർ ശിഖർ ധവാൻ, ഫാസ്റ്റ് ബൗളർ ഭുവനേശ്വർ കുമാർ എന്നിവരാണ് അവർ. മുൻ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ എം എസ് ധോണി ടീമിലില്ല. ക്യാപ്റ്റൻ സർഫരാസ് ഖാനാണ് കീപ്പറുടെ പണിയും. മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി അടങ്ങിയ ജൂറിയാണ് ടീമിനെ തിരഞ്‍ഞെടുത്തത്. ചാമ്പ്യൻസ് ട്രോഫി ഡ്രീം ഇലവൻ. 1. ശിഖർ ധവാൻ (ഇന്ത്യ, 338 റൺസ്) 2. ഫഖർ സമാൻ (പാകിസ്താൻ, 252 റൺസ്) 3. തമിം ഇഖ്ബാൽ (ബംഗ്ലാദേശ്, 293 റൺസ്) 4. വിരാട് കോലി (ഇന്ത്യ, 258 റൺസ്) 5. ജോ റൂട്ട് (ഇംഗ്ലണ്ട്, 258 റൺസ്) 6. ബെൻ സ്റ്റോക്സ് (ഇംഗ്ലണ്ട്, 184 റൺസും 3 വിക്കറ്റും) 7. സർഫരാസ് അഹമ്മദ് (ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ) (പാകിസ്താൻ, 76 റൺസും 9 പുറത്താക്കലും) 8. ആദിൽ റഷീദ് (ഇംഗ്ലണ്ട്, 7 വിക്കറ്റ്) 9. ജുനൈദ് ഖാൻ (പാകിസ്താൻ, 8 വിക്കറ്റ്) 10. ഭുവനേശ്വർ കുമാർ (ഇന്ത്യ, 7 വിക്കറ്റ്) 11. ഹസൻ അലി (പാകിസ്താൻ, 13 വിക്കറ്റ്).
.



Recent News
  ലോകകപ്പ് ക്രിക്കറ്റിന്റെ ആവേശം ചോര്‍ത്തി മഴ

  ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് ജയം

  ലോകകപ്പ് ക്രിക്കറ്റിന് ഇന്ന് തുടക്കം

  അണ്ടര്‍-23 ഇന്റര്‍സോണ്‍ ക്രിക്കറ്റിന് കെ.സി.എ സ്റ്റേഡിയത്തില്‍ തുടക്കമായി

  പ്രൊ-ഇന്ത്യന്‍ കബഡി; തെലുങ്ക് ടൈറ്റാന്‍ ടീം ഒരുങ്ങുന്നത് കാസര്‍കോട്ട്

  അണ്ടര്‍-23 ക്രിക്കറ്റ് ടീമിനെ അഭിജിത് നയിക്കും

  നാടകാന്തം ചെന്നൈ വീണു; ഐ.പി.എല്‍ കിരീടം മുംബൈക്ക്

  ബാഡ്മിന്റണ്‍ താരം സാറാ സിറാജിനെ ചേംബര്‍ ഓഫ് കൊമേഴ്‌സ് അനുമോദിച്ചു

  അത്രെയാ ഉത്ഭവ തൃശൂരിനെ തകര്‍ത്ത് റെഡ് ഫ്‌ളവേര്‍സ് ബി കെ 55 കണ്ണൂര്‍ ജേതാക്കള്‍

  ഫൈനല്‍ ഇന്ന് രാത്രി 7 മണിക്ക് ആവേശമായി അഖിലേന്ത്യാ ട്വന്റി 20 ടൂര്‍ണമെന്റ്

  റെഡ് ഫ്‌ളവേര്‍സ് ടി-20 സാങ്കോസ് കപ്പ്; അത്രയാ ഉത്ഭവ് തൃശൂരും സ്‌പോര്‍ട്ടിംഗ് ചട്ടഞ്ചാലും സെമിഫൈനലില്‍

  റെഡ് ഫ്‌ളവേര്‍സ് ടി-20 സാങ്കോസ് കപ്പ് അഖിലേന്ത്യാ ഡേ നൈറ്റ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന് ഉജ്ജ്വല തുടക്കം

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ അഖിലേന്ത്യാ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഏപ്രില്‍ 26 മുതല്‍

  ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്‌ബോള്‍: എം.എസ്.സി മൊഗ്രാലിന് ഹാട്രിക്ക് നേട്ടം

  ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് പിന്‍വലിച്ചു