updated on:2017-06-22 02:03 PM
ലോകകപ്പിൽ ശ്രീലങ്കയെ ഇന്ത്യൻ വനിതകൾ 109 റൺസിന് തകർത്തു

www.utharadesam.com 2017-06-22 02:03 PM,
ലണ്ടൻ: ഐ സി സി വനിതാ ലോകകപ്പ് ക്രിക്കറ്റിലെ സന്നാഹമത്സരത്തിൽ ഇന്ത്യൻ വനിതകൾക്ക് ജയം. അയൽക്കാരായ ശ്രീലങ്കയെയാണ് ഇന്ത്യൻ വനിതകൾ തോൽപ്പിച്ചത്. 109 റൺസിന്റെ കൂറ്റൻ വിജയമാണ് ഇന്ത്യ നേടിയത്. അതിന് ചുക്കാൻ പിടിച്ചതോ ലേഡി സച്ചിൻ എന്നറിയപ്പെടുന്ന വനിതാ ക്രിക്കറ്റിലെ സൂപ്പർസ്റ്റാർ മിതാലി രാജാണ് 85 റൺസുമായി കളിയിലെ താരമായത്. സ്കോർ ഇന്ത്യ 50 ഓവറിൽ 8 വിക്കറ്റിന് 275. ശ്രീലങ്ക 48.4 ഓവറിൽ 166 ഓൾ ഔട്ട്. സന്നാഹമത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ച ഇന്ത്യയ്ക്ക് തട്ടുതകർപ്പൻ തുടക്കമാണ് കിട്ടിയത്. 19.1 ഓവറിൽ ഓപ്പണർമാർ 91 റൺസ് ചേർത്തു. 58 പന്തിൽ 44 റൺസുമായി സ്മൃതി മന്ദനയാണ് ആദ്യം പുറത്തായത്. പൂനം റാവത്ത് 79 പന്തിൽ എട്ട് ഫോറും രണ്ട് സിക്സും സഹിതം 69 റൺസ്. വൺഡൗണായി ക്രീസിലെത്തിയ മിതാലി രാജ് 89 പന്തിൽ 85 റൺസടിച്ച് ടോപ് സ്കോററായി. മോന മേഷറം, വേദ കൃഷ്ണമൂർത്തി എന്നിവരുടെ സംഭാവനകൾ കൂടിയായതോടെ ഇന്ത്യ കൂറ്റൻ സ്കോറിലെത്തി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ശ്രീലങ്കയ്ക്ക് സ്കോർ ആറിൽ നിൽക്കേ ആദ്യവിക്കറ്റ് നഷ്ടമായി. പിന്നീടങ്ങോട്ട് ഇന്ത്യൻ ബൗളർമാർ കേറി മേഞ്ഞതോടെ കൃത്യമായ ഇടവേളകളിൽ അവർക്ക് വിക്കറ്റുകൾ നഷ്ടപ്പെട്ടു. വാലറ്റക്കാരുടെ കൂട്ട ആത്മഹത്യ കൂടിയായതോടെ വെറും 166 റൺസിന് ഓളൗട്ട്. ഇന്ത്യയ്ക്ക് 109 റൺസ് ജയം. മറ്റ് കളികളിൽ ഇംഗ്ലണ്ട് ന്യൂസിലൻഡിനെയും ഓസ്ട്രേലിയ ദക്ഷിണാഫ്രിക്കയെയും പാകിസ്താൻ വെസ്റ്റ് ഇൻഡീസിനെയും തോൽപ്പിച്ചു.Recent News
  ബീറ്റണ്‍ മില്‍കേര്‍സ് ഇന്‍ഡോര്‍ വോളീ ലീഗ് നാളെ തുടങ്ങും

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ അഖിലേന്ത്യാ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഏപ്രില്‍ 26 മുതല്‍

  ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്‌ബോള്‍: എം.എസ്.സി മൊഗ്രാലിന് ഹാട്രിക്ക് നേട്ടം

  ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് പിന്‍വലിച്ചു

  ജില്ലാ ലീഗ് ക്രിക്കറ്റ്; സ്‌പോര്‍ട്ടിങ് ചട്ടഞ്ചാല്‍ ജേതാക്കള്‍

  അലി മിന്നിത്തിളങ്ങി; ഡിഫറന്റ്‌ലി ഏബിള്‍ഡ് ദേശീയ ക്രിക്കറ്റില്‍ കേരളത്തിന് തിളക്കമാര്‍ന്ന ജയം

  കാറഡുക്കയിലെ വീട്ടമ്മ ഏഷ്യന്‍ മാസ്റ്റേഴ്‌സ് അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പിന്

  സംസ്ഥാന പുരുഷവിഭാഗം സീനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പ് 22 മുതല്‍ കുറ്റിക്കോലില്‍

  ജില്ലാ ക്രിക്കറ്റ് അസോ. മുന്‍ പ്രസിഡണ്ടിനെ പുറത്താക്കിയ നടപടി; 21ന് കോടതി വാദം കേള്‍ക്കും

  ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍: ഹൈക്കോടതി സ്റ്റേ തഴയപ്പെട്ടവര്‍ക്ക് ആശ്വാസമായി

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍: പ്രസിഡണ്ട് തിരഞ്ഞെടുപ്പിനെതിരെയുള്ള ഹര്‍ജി തള്ളി

  'ടെസ്റ്റ്: ഇന്ത്യക്ക് ചരിത്രവിജയം

  ശക്തരായ പഞ്ചാബിനെതിരെ അസ്ഹറുദ്ദീന് സെഞ്ച്വറി

  സംസ്ഥാന സീനിയര്‍ സോഫ്റ്റ്‌ബോള്‍: കോഴിക്കോട് സെമിയില്‍

  അണ്ടര്‍-14 ജില്ലാ ക്രിക്കറ്റ് ടീമിനെ തുഷാര്‍ ബി.കെ നയിക്കും