updated on:2017-06-24 03:19 PM
കോലിക്കെതിരെ ആഞ്ഞടിച്ച് മുന്‍ ഇന്ത്യന്‍താരം എറാപ്പള്ളി പ്രസന്ന

www.utharadesam.com 2017-06-24 03:19 PM,
ദില്ലി: സ്പിന്‍ ഇതിഹാസം അനില്‍ കുംബ്ലെയെ കോച്ചിന്റെ സ്ഥാനത്തുനിന്നും പുറത്താക്കിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിക്കെതിരെ ആഞ്ഞടിച്ച് മുന്‍ ഇന്ത്യന്‍താരം എറാപ്പള്ളി പ്രസന്ന. സ്വയം വലിയവനെന്നും നേതാവെന്നും കോലിക്ക് തോന്നിയാല്‍ ഇന്ത്യന്‍ ടീമിന് കോച്ചിന്റെ ആവശ്യമേയില്ലെന്ന് അദ്ദേഹം പരിഹസിച്ചു. കുംബ്ലെയും കോലിയും തമ്മിലുണ്ടായ പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു എഴുപത്തിയേഴുകാരനായ മുന്‍ സ്പിന്നിര്‍. ക്യാപ്റ്റന്‍ തന്നെ നേതാവായാല്‍ എന്തിനാണ് ഇന്ത്യയ്ക്ക് ഒര കോച്ച്. ഇന്ത്യയ്ക്ക് ബാറ്റിങ്, ഫീല്‍ഡിങ് കോച്ചിന്റെയും ആവശ്യമില്ലെന്നും സഞ്ജയ് ബംഗാറിനെയും ആര്‍ ശ്രീധറിനെയും സൂചിപ്പിച്ച് പ്രസന്ന പറഞ്ഞു. ഇന്ത്യയ്ക്ക് വേണമെങ്കില്‍ ഒരു ഫിസിക്കല്‍ ട്രെയിനര്‍ മതിയാകും. ബാക്കിയെല്ലാം ക്യാപ്റ്റന്‍ നോക്കിക്കൊള്ളുമെന്ന് പറഞ്ഞ അദ്ദേഹം കോലിയുടെ ക്യാപ്റ്റന്‍സിയിലും സംശയം പ്രകടിപ്പിച്ചു. വിരാട് കോലി മികച്ച കളിക്കാനാണെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍, കോലി നല്ല ക്യാപ്റ്റനാണെന്ന് തനിക്ക് തോന്നുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്ത ലോകകപ്പ് വരെ ധോണിയും യുവരാജും ടീമിലുണ്ടാകുമെന്ന് കാര്യത്തില്‍ സംശയമുണ്ട്. അപ്പോഴേക്കും അവര്‍ക്ക് പ്രായം 38 ആകും. ധോണിയെ ഒരു വിക്കറ്റ് കീപ്പര്‍ എന്ന നിലയില്‍ എടുത്താലും യുവരാജ് ഒരു ഫീല്‍ഡര്‍ മാത്രമാകുമോ എന്നാണ് സംശയം. യുവ കളിക്കാര്‍ക്ക് അവസരം നല്‍കേണ്ടുന്ന സമയമാണിത്. താരതമ്യേന ചെറിയ ടീമായ വെസ്റ്റിന്‍ഡീസിനെതിരെ കളിക്കാനിറങ്ങുമ്പോള്‍ ഇന്ത്യ യുവ താരങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കണമായിരുന്നെന്നും പ്രസന്ന സൂചിപ്പിച്ചു.Recent News
  ബീറ്റണ്‍ മില്‍കേര്‍സ് ഇന്‍ഡോര്‍ വോളീ ലീഗ് നാളെ തുടങ്ങും

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ അഖിലേന്ത്യാ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഏപ്രില്‍ 26 മുതല്‍

  ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്‌ബോള്‍: എം.എസ്.സി മൊഗ്രാലിന് ഹാട്രിക്ക് നേട്ടം

  ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് പിന്‍വലിച്ചു

  ജില്ലാ ലീഗ് ക്രിക്കറ്റ്; സ്‌പോര്‍ട്ടിങ് ചട്ടഞ്ചാല്‍ ജേതാക്കള്‍

  അലി മിന്നിത്തിളങ്ങി; ഡിഫറന്റ്‌ലി ഏബിള്‍ഡ് ദേശീയ ക്രിക്കറ്റില്‍ കേരളത്തിന് തിളക്കമാര്‍ന്ന ജയം

  കാറഡുക്കയിലെ വീട്ടമ്മ ഏഷ്യന്‍ മാസ്റ്റേഴ്‌സ് അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പിന്

  സംസ്ഥാന പുരുഷവിഭാഗം സീനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പ് 22 മുതല്‍ കുറ്റിക്കോലില്‍

  ജില്ലാ ക്രിക്കറ്റ് അസോ. മുന്‍ പ്രസിഡണ്ടിനെ പുറത്താക്കിയ നടപടി; 21ന് കോടതി വാദം കേള്‍ക്കും

  ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍: ഹൈക്കോടതി സ്റ്റേ തഴയപ്പെട്ടവര്‍ക്ക് ആശ്വാസമായി

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍: പ്രസിഡണ്ട് തിരഞ്ഞെടുപ്പിനെതിരെയുള്ള ഹര്‍ജി തള്ളി

  'ടെസ്റ്റ്: ഇന്ത്യക്ക് ചരിത്രവിജയം

  ശക്തരായ പഞ്ചാബിനെതിരെ അസ്ഹറുദ്ദീന് സെഞ്ച്വറി

  സംസ്ഥാന സീനിയര്‍ സോഫ്റ്റ്‌ബോള്‍: കോഴിക്കോട് സെമിയില്‍

  അണ്ടര്‍-14 ജില്ലാ ക്രിക്കറ്റ് ടീമിനെ തുഷാര്‍ ബി.കെ നയിക്കും