updated on:2017-06-26 02:26 PM
രണ്ടാം എകദിനത്തില്‍ വിൻഡീസിനെ 105 റണ്‍സിന് തോൽപ്പിച്ച് ഇന്ത്യ

www.utharadesam.com 2017-06-26 02:26 PM,
പോർട്ട് ഓഫ് സ്പെയിൻt: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം എകദിനത്തില്‍ ഇന്ത്യയ്ക്ക് 105 റണ്‍സിന്റെ ഉജ്വലവിജയം. മഴമൂലം 43 ഓവറായി ചുരുക്കിയ മല്‍സരത്തില്‍ ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 310 റണ്‍സാണെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇൻഡീസിനെ ആറു വിക്കറ്റ് നഷ്ടത്തിൽ 205 റൺസിനു പുറത്താക്കി. ഒാപ്പണിങ് വിക്കറ്റില്‍ രഹാനെയും ധവാനും ചേര്‍ന്നെടുത്ത 114 റണ്‍സാണ് ഇന്ത്യയെ മികച്ച സ്കോറിലേത്തിച്ചത്.

66 പന്തില്‍ 87 റണ്‍സെടുത്ത ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയാണ് ഇന്ത്യയെ കൂറ്റന്‍ സ്കോറിലേക്ക് നയിച്ചത്. 103 റണ്‍സെടുത്ത അജിങ്ക്യ രഹാനെയാണ് ടോപ് സ്കോറര്‍. യുവരാജ് സിങ് 14ഉം ഹാര്‍ദിക് പാണ്ഡ്യ നാലും റണ്‍സെടുത്ത് പുറത്തായി. ഇന്ത്യ ഉയര്‍ത്തിയ കൂറ്റന്‍ സ്കോറിനെതിരെ പോരാടാനുറച്ച വെസ്റ്റ് ഇന്‍ഡീസിന് തുടക്കത്തില്‍ തന്നെ പതറി. 88 പന്തില്‍ നിന്നും 81 റണ്‍സ് നേടിയ ഷാല്‍ ഹോപ്പ് മാത്രമാണ് കാര്യമായ ചെറുത്തുനില്‍പ്പ് നടത്തിയത്.



Recent News
  പാക്കിസ്താനെതിരെ ഇന്ത്യക്ക് 89 റണ്‍സ് ജയം

  ലോകകപ്പ് ക്രിക്കറ്റിന്റെ ആവേശം ചോര്‍ത്തി മഴ

  ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് ജയം

  ലോകകപ്പ് ക്രിക്കറ്റിന് ഇന്ന് തുടക്കം

  അണ്ടര്‍-23 ഇന്റര്‍സോണ്‍ ക്രിക്കറ്റിന് കെ.സി.എ സ്റ്റേഡിയത്തില്‍ തുടക്കമായി

  പ്രൊ-ഇന്ത്യന്‍ കബഡി; തെലുങ്ക് ടൈറ്റാന്‍ ടീം ഒരുങ്ങുന്നത് കാസര്‍കോട്ട്

  അണ്ടര്‍-23 ക്രിക്കറ്റ് ടീമിനെ അഭിജിത് നയിക്കും

  നാടകാന്തം ചെന്നൈ വീണു; ഐ.പി.എല്‍ കിരീടം മുംബൈക്ക്

  ബാഡ്മിന്റണ്‍ താരം സാറാ സിറാജിനെ ചേംബര്‍ ഓഫ് കൊമേഴ്‌സ് അനുമോദിച്ചു

  അത്രെയാ ഉത്ഭവ തൃശൂരിനെ തകര്‍ത്ത് റെഡ് ഫ്‌ളവേര്‍സ് ബി കെ 55 കണ്ണൂര്‍ ജേതാക്കള്‍

  ഫൈനല്‍ ഇന്ന് രാത്രി 7 മണിക്ക് ആവേശമായി അഖിലേന്ത്യാ ട്വന്റി 20 ടൂര്‍ണമെന്റ്

  റെഡ് ഫ്‌ളവേര്‍സ് ടി-20 സാങ്കോസ് കപ്പ്; അത്രയാ ഉത്ഭവ് തൃശൂരും സ്‌പോര്‍ട്ടിംഗ് ചട്ടഞ്ചാലും സെമിഫൈനലില്‍

  റെഡ് ഫ്‌ളവേര്‍സ് ടി-20 സാങ്കോസ് കപ്പ് അഖിലേന്ത്യാ ഡേ നൈറ്റ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന് ഉജ്ജ്വല തുടക്കം

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ അഖിലേന്ത്യാ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഏപ്രില്‍ 26 മുതല്‍

  ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്‌ബോള്‍: എം.എസ്.സി മൊഗ്രാലിന് ഹാട്രിക്ക് നേട്ടം