updated on:2017-06-28 02:35 PM
ഇന്ത്യന്‍ കോച്ചാകാന്‍ രവിശാസ്ത്രി അപേക്ഷിക്കും

www.utharadesam.com 2017-06-28 02:35 PM,
ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ചിന്റെ സ്ഥാനത്തേക്ക് രവിശാസ്ത്രിയെ കൊണ്ടുവരാനുള്ള ക്യാപ്റ്റന്‍ വിരാട് കോലിയുടെ പദ്ധതി വിജയത്തിലേക്ക്. അനില്‍ കുംബ്ലെയെ പുറത്താക്കിയ കോലി രവിശാസ്ത്രി കോച്ചാകുന്നതാണ് താത്പര്യമെന്ന് നേരത്തെ ബിസിസിഐയെ അറിയിച്ചിരുന്നു. എന്നാല്‍, ശാസ്ത്രി കോച്ചിന്റെ സ്ഥാനത്തിനായി അപേക്ഷിച്ചിരുന്നില്ല. കോലിയുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് ശാസ്ത്രി കോച്ചിന്റെ സ്ഥാനത്തേക്ക് അപേക്ഷിക്കാന്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്. അനില്‍ കുംബ്ലെയ്ക്ക് മുന്‍പ് ഇന്ത്യന്‍ ടീമിന്റെ താത്കാലിക പരിശീലകനായി ശാസ്ത്രി ജോലി ചെയ്തിരുന്നു. പിന്നീട് കോച്ചിന്റെ സ്ഥാനത്തേക്ക് അപേക്ഷിച്ചിരുന്നെങ്കിലും കുംബ്ലെയ്ക്കാണ് നറുക്കുവീണത്.
കുംബ്ലെയെ തെരഞ്ഞെടുത്തത് അന്ന് വിവാദമാകുകയും ചെയ്തു. തന്നെ പരിഗണിച്ചില്ലെന്ന ശാസ്ത്രിയുടെ ആരോപണമാണ് വിവാദത്തിനിടയാക്കിയത്. മൂന്നംഗ പാനലിലെ ഗാംഗുലിയുമായി ഇതുസംബന്ധിച്ച് പരസ്യമായ വാഗ്വാദം നടന്നിരുന്നു. രവി ശാസ്ത്രി വീണ്ടും അപേക്ഷിക്കുമ്പോള്‍ പാനലിലുള്ള ഗാംഗുലി എന്ത് തീരുമാനിക്കുമെന്നത് നിര്‍ണായകമാണ്. ജൂലൈ അവസാനം നടക്കുന്ന ശ്രീലങ്കയ്‌ക്കെതിരായ സീരീസിന് മുന്‍പ് കോച്ചിനെ തീരുമാനിക്കുമെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്. ലണ്ടനിലുള്ള ശാസ്ത്രി ജൂലൈ മൂന്നാംവാരം ഇന്ത്യയില്‍ തിരിച്ചെത്തും. വിരേന്ദര്‍ സെവാഗ്, ടോം മൂഡി, ലാല്ചന്ദ് രജ്പുത് എന്നിവരാണ് കോച്ചിന്റെ സ്ഥാനത്തേക്ക് അപേക്ഷിച്ചിട്ടുള്ളത്.



Recent News
  ലോകകപ്പ് ക്രിക്കറ്റിന്റെ ആവേശം ചോര്‍ത്തി മഴ

  ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് ജയം

  ലോകകപ്പ് ക്രിക്കറ്റിന് ഇന്ന് തുടക്കം

  അണ്ടര്‍-23 ഇന്റര്‍സോണ്‍ ക്രിക്കറ്റിന് കെ.സി.എ സ്റ്റേഡിയത്തില്‍ തുടക്കമായി

  പ്രൊ-ഇന്ത്യന്‍ കബഡി; തെലുങ്ക് ടൈറ്റാന്‍ ടീം ഒരുങ്ങുന്നത് കാസര്‍കോട്ട്

  അണ്ടര്‍-23 ക്രിക്കറ്റ് ടീമിനെ അഭിജിത് നയിക്കും

  നാടകാന്തം ചെന്നൈ വീണു; ഐ.പി.എല്‍ കിരീടം മുംബൈക്ക്

  ബാഡ്മിന്റണ്‍ താരം സാറാ സിറാജിനെ ചേംബര്‍ ഓഫ് കൊമേഴ്‌സ് അനുമോദിച്ചു

  അത്രെയാ ഉത്ഭവ തൃശൂരിനെ തകര്‍ത്ത് റെഡ് ഫ്‌ളവേര്‍സ് ബി കെ 55 കണ്ണൂര്‍ ജേതാക്കള്‍

  ഫൈനല്‍ ഇന്ന് രാത്രി 7 മണിക്ക് ആവേശമായി അഖിലേന്ത്യാ ട്വന്റി 20 ടൂര്‍ണമെന്റ്

  റെഡ് ഫ്‌ളവേര്‍സ് ടി-20 സാങ്കോസ് കപ്പ്; അത്രയാ ഉത്ഭവ് തൃശൂരും സ്‌പോര്‍ട്ടിംഗ് ചട്ടഞ്ചാലും സെമിഫൈനലില്‍

  റെഡ് ഫ്‌ളവേര്‍സ് ടി-20 സാങ്കോസ് കപ്പ് അഖിലേന്ത്യാ ഡേ നൈറ്റ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന് ഉജ്ജ്വല തുടക്കം

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ അഖിലേന്ത്യാ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഏപ്രില്‍ 26 മുതല്‍

  ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്‌ബോള്‍: എം.എസ്.സി മൊഗ്രാലിന് ഹാട്രിക്ക് നേട്ടം

  ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് പിന്‍വലിച്ചു