updated on:2017-07-03 01:42 PM
നാലാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് 11 റൺസ് തോൽവി

www.utharadesam.com 2017-07-03 01:42 PM,
ആന്റിഗ്വ: രണ്ടു തോൽവികളിലെ ആദ്യപാഠം വെസ്റ്റ് ഇൻഡീസ് ഇത്തവണ തിരുത്തി. ടോസ് നേടിയ അവർ ബാറ്റിങ് തിരഞ്ഞെടുത്തു. ബാറ്റിങ് ദുഷ്കരമായ പിച്ചിൽ നേടിയ 189 റൺസ് പോലും ഇന്ത്യൻ ബാറ്റ്സ്മാർക്ക് അപ്രാപ്യമായപ്പോൾ നാലാം ഏകദിനത്തിൽ വിൻഡീസിന്റെ ജയം 11 റൺസിന്. സ്കോർ: വെസ്റ്റ് ഇൻഡീസ്–50 ഓവറിൽ ഒൻപതിന് 189. ഇന്ത്യ–49.4 ഓവറിൽ 178നു പുറത്ത്. അഞ്ചു വിക്കറ്റെടുത്ത ക്യാപ്റ്റൻ ജേസൺ ഹോൾഡറാണ് വിൻഡീസിന്റെ വിജയശിൽപി. അജിങ്ക്യ രഹാനെയും (91 പന്തിൽ 60) എം.എസ് ധോണിയും (114 പന്തിൽ 54) അർധ സെഞ്ചുറി നേടിയെങ്കിലും റൺനിരക്കിന്റെ സമ്മർദ്ദത്തിലായത് അവസാനം ഇന്ത്യയ്ക്കു തിരിച്ചടിയായി.
നേരത്തെ മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ ഹാർദ്ദിക് പാണ്ഡ്യയും ഉമേഷ് യാദവും രണ്ടു വിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവുമാണ് വിൻഡീസിനെ ചെറിയ സ്കോറിലൊതുക്കിയത്. ഗാലറിയിൽ ആളില്ലാതെയും ഇടയ്ക്കു മഴ പെയ്തും നിറംകെട്ടു പോയ പരമ്പരയിലെ നാലാം മൽസരത്തിലും നിലവാരം അതു പോലെ തന്നെ. ഷമിയുടെ ആദ്യ ഓവറിൽ ഫോറടിച്ചു തുടങ്ങിയെങ്കിലും പിന്നീട് വിൻഡീസിന്റെ റൺനിരക്ക് മൂന്നിലും താഴെയായി. നാല് ഓവർ പൂർത്തിയാകുമ്പോൾ ടെസ്റ്റ് മൽസരം പോലെ ഏഴു റൺസ് മാത്രമാണ് അവരുടെ സ്കോർ ബോർഡിലുണ്ടായിരുന്നത്. ഷമി എറിഞ്ഞ മൂന്നാം ഓവറും ഉമേഷിന്റെ നാലാം ഓവറും മെയ്ഡനായിരുന്നു. 15 ഓവർ പൂർത്തിയാകുമ്പോഴും വിൻഡീസ് അൻപതു കടന്നില്ല.
18–ാം ഓവറിൽ പാണ്ഡ്യയുടെ പന്തിൽ ജാദവിനു പിടി കൊടുത്ത് കൈൽ ഹോപ്പ് പുറത്തായതോടെ ഇന്ത്യൻ ബോളർമാർ പിടി മുറുക്കി. മൂന്ന് ഓവറുകൾക്കു ശേഷം എവിൻ ലൂയിസിനെ കുൽദീപ് യാദവും വീഴ്ത്തി. ക്യാപ്റ്റൻ കോഹ്‌ലിക്കു ക്യാച്ച്. 35 റൺസെടുക്കാൻ ലൂയിസ് എടുത്തത് 60 പന്തുകൾ. സ്ട്രൈക്ക് റേറ്റ് 58.33 മാത്രം. ഹോപ്പിന്റെ ബാറ്റിങും സമാനം– 63 പന്തിൽ 35. മൂന്നാം വിക്കറ്റിൽ ഒത്തു ചേർന്ന റോസ്റ്റൻ ചേസും (34 പന്തിൽ 24) ഷായ് ഹോപ്പുമാണ് (39 പന്തിൽ 25) പിന്നീട് വിൻഡീസ് ഇന്നിങ്സിനെ മുന്നോട്ടു കൊണ്ടു പോയത്.Recent News
  ബീറ്റണ്‍ മില്‍കേര്‍സ് ഇന്‍ഡോര്‍ വോളീ ലീഗ് നാളെ തുടങ്ങും

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ അഖിലേന്ത്യാ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഏപ്രില്‍ 26 മുതല്‍

  ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്‌ബോള്‍: എം.എസ്.സി മൊഗ്രാലിന് ഹാട്രിക്ക് നേട്ടം

  ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് പിന്‍വലിച്ചു

  ജില്ലാ ലീഗ് ക്രിക്കറ്റ്; സ്‌പോര്‍ട്ടിങ് ചട്ടഞ്ചാല്‍ ജേതാക്കള്‍

  അലി മിന്നിത്തിളങ്ങി; ഡിഫറന്റ്‌ലി ഏബിള്‍ഡ് ദേശീയ ക്രിക്കറ്റില്‍ കേരളത്തിന് തിളക്കമാര്‍ന്ന ജയം

  കാറഡുക്കയിലെ വീട്ടമ്മ ഏഷ്യന്‍ മാസ്റ്റേഴ്‌സ് അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പിന്

  സംസ്ഥാന പുരുഷവിഭാഗം സീനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പ് 22 മുതല്‍ കുറ്റിക്കോലില്‍

  ജില്ലാ ക്രിക്കറ്റ് അസോ. മുന്‍ പ്രസിഡണ്ടിനെ പുറത്താക്കിയ നടപടി; 21ന് കോടതി വാദം കേള്‍ക്കും

  ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍: ഹൈക്കോടതി സ്റ്റേ തഴയപ്പെട്ടവര്‍ക്ക് ആശ്വാസമായി

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍: പ്രസിഡണ്ട് തിരഞ്ഞെടുപ്പിനെതിരെയുള്ള ഹര്‍ജി തള്ളി

  'ടെസ്റ്റ്: ഇന്ത്യക്ക് ചരിത്രവിജയം

  ശക്തരായ പഞ്ചാബിനെതിരെ അസ്ഹറുദ്ദീന് സെഞ്ച്വറി

  സംസ്ഥാന സീനിയര്‍ സോഫ്റ്റ്‌ബോള്‍: കോഴിക്കോട് സെമിയില്‍

  അണ്ടര്‍-14 ജില്ലാ ക്രിക്കറ്റ് ടീമിനെ തുഷാര്‍ ബി.കെ നയിക്കും