updated on:2017-07-05 02:36 PM
'ജയിച്ചില്ല'!! ജോകോവിച്ചും ഫെഡററും മുന്നേറി!!

www.utharadesam.com 2017-07-05 02:36 PM,
ലണ്ടന്‍: സൂപ്പര്‍ താരങ്ങളായ നൊവാക് ജോക്കോവിച്ചും റോജര്‍ ഫെഡററും വിംബിള്‍ഡണ്‍ ഗ്രാന്റ്സ്ലാം ടെന്നീസ് ടൂര്‍ണമെന്റിന്റെ രണ്ടാംറൗണ്ടില്‍ കടന്നു. എന്നാല്‍ ആദ്യറൗണ്ടില്‍ 'ജയിക്കാതെയാണ്' ഇരുവരും അടുത്ത റൗണ്ടില്‍ ഇടംപിടിച്ചത്. ഇരുവരുടെയും എതിരാളികള്‍ പരിക്കുമൂലം പിന്‍മാറുകയായിരുന്നു. മറ്റു മല്‍സരങ്ങളില്‍ നിലവിലെ റണ്ണറപ്പായ കനേഡിയന്‍ താരം മിലോസ് റവോനിക്ക്, അര്‍ജന്റീനയുടെ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പോട്രോ, ഓസ്ട്രിയയുടെ ഡൊമിനിക് തിയെം, ചെക് റിപബ്ലിക്കിന്റെ തോമസ് ബെര്‍ഡിച്ച് എന്നിവര്‍ ജയത്തോടെ തുടങ്ങി. വനിതാ സിംഗിള്‍സില്‍ ഒന്നാം സീഡായ ജര്‍മനിയുടെ ആഞ്ചലിക് കെര്‍ബര്‍, മൂന്നാം സീഡായ ചെക് റിപബ്ലിക്കിന്റെ കരോലിന പ്ലിസ്‌ക്കോവ, ഒമ്പതാം സീഡായ പോളണ്ടിന്റെ അഗ്‌നിയേസ്‌ക റഡ്‌വാന്‍സ്‌ക എന്നിവരും ആദ്യറൗണ്ട് മല്‍സരങ്ങളില്‍ ജയം നേടി. പുരുഷ സിംഗിള്‍സില്‍ സ്ലൊവാക്യയുടെ മാര്‍ട്ടിന്‍ ക്ലിസാനെതിരേയാണ് ജോകോവിച്ച് ജയം നേടിയത്. മല്‍സത്തില്‍ ജോകോവിച്ച് 6-3, 2-0ന് മുന്നിട്ടുനില്‍ക്കവെ ക്ലിസാന്‍ പരിക്കേറ്റു പിന്‍മാറുന്നതായി അറിയിക്കുകയായിരുന്നു. ഉക്രെയ്‌നിന്റെ അലെക്‌സാണ്ടര്‍ ഡൊല്‍ഗോപൊലോവിനെതിരേ സമാനമായിരുന്നു ഫെഡററുടെയും വിജയം. ഫെഡറര്‍ 6-3, 3-0ന് മുന്നില്‍നില്‍ക്കെയാണ് പരിക്കുമൂലം ഡൊല്‍ഗാപൊലോവ് പിന്‍മാറിയത്. അധികം അധ്വാനിക്കാതെ തന്നെ രണ്ടാംറൗണ്ടില്‍ കടക്കാനായെങ്കിലും മല്‍സരശേഷം ജോകോവിച്ചും ഫെഡററും നിരാശ പ്രകടിപ്പിച്ചു. ആദ്യറൗണ്ട് കളിക്കുമ്പോള്‍ കോര്‍ട്ടില്‍ പരിശീലനം നടത്തുന്നതുപോലെയാണ് തോന്നിയതെന്നു ജോകോവിച്ച് പറഞ്ഞു. ഇത്തരം സന്ദര്‍ഭങ്ങളില്‍ നിയമത്തില്‍ ഭേദഗതി വരുത്താന്‍ ഫെഡറേഷന്‍ ആലോചിക്കണമെന്ന് ഫെഡറര്‍ ആവശ്യപ്പെട്ടു.Recent News
  ലോകകപ്പ് ക്രിക്കറ്റിന്റെ ആവേശം ചോര്‍ത്തി മഴ

  ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് ജയം

  ലോകകപ്പ് ക്രിക്കറ്റിന് ഇന്ന് തുടക്കം

  അണ്ടര്‍-23 ഇന്റര്‍സോണ്‍ ക്രിക്കറ്റിന് കെ.സി.എ സ്റ്റേഡിയത്തില്‍ തുടക്കമായി

  പ്രൊ-ഇന്ത്യന്‍ കബഡി; തെലുങ്ക് ടൈറ്റാന്‍ ടീം ഒരുങ്ങുന്നത് കാസര്‍കോട്ട്

  അണ്ടര്‍-23 ക്രിക്കറ്റ് ടീമിനെ അഭിജിത് നയിക്കും

  നാടകാന്തം ചെന്നൈ വീണു; ഐ.പി.എല്‍ കിരീടം മുംബൈക്ക്

  ബാഡ്മിന്റണ്‍ താരം സാറാ സിറാജിനെ ചേംബര്‍ ഓഫ് കൊമേഴ്‌സ് അനുമോദിച്ചു

  അത്രെയാ ഉത്ഭവ തൃശൂരിനെ തകര്‍ത്ത് റെഡ് ഫ്‌ളവേര്‍സ് ബി കെ 55 കണ്ണൂര്‍ ജേതാക്കള്‍

  ഫൈനല്‍ ഇന്ന് രാത്രി 7 മണിക്ക് ആവേശമായി അഖിലേന്ത്യാ ട്വന്റി 20 ടൂര്‍ണമെന്റ്

  റെഡ് ഫ്‌ളവേര്‍സ് ടി-20 സാങ്കോസ് കപ്പ്; അത്രയാ ഉത്ഭവ് തൃശൂരും സ്‌പോര്‍ട്ടിംഗ് ചട്ടഞ്ചാലും സെമിഫൈനലില്‍

  റെഡ് ഫ്‌ളവേര്‍സ് ടി-20 സാങ്കോസ് കപ്പ് അഖിലേന്ത്യാ ഡേ നൈറ്റ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന് ഉജ്ജ്വല തുടക്കം

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ അഖിലേന്ത്യാ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഏപ്രില്‍ 26 മുതല്‍

  ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്‌ബോള്‍: എം.എസ്.സി മൊഗ്രാലിന് ഹാട്രിക്ക് നേട്ടം

  ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് പിന്‍വലിച്ചു