updated on:2017-07-07 01:31 PM
കോലിക്ക് സെഞ്ചുറി; ഇന്ത്യക്ക് പരമ്പര

www.utharadesam.com 2017-07-07 01:31 PM,
ജമൈക്ക വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരന്പര ഇന്ത്യയ്ക്ക്. അവസാന ഏകദിനത്തില്‍ 8 വിക്കറ്റിനാണ് ഇന്ത്യ ആതിഥേയരായ വെസ്റ്റ് ഇന്‍ഡീസിനെ തോല്‍പ്പിച്ചത്. ഇതോടെ പരന്പര 3 -1ന് ഇന്ത്യ സ്വന്തമാക്കി. നേരത്തെ ആദ്യമത്സരം മഴ മുടക്കിയപ്പോള്‍ രണ്ടും മൂന്നും മത്സരങ്ങള്‍ ഇന്ത്യ ജയിച്ചിരുന്നു. ഇന്ത്യയ്ക്ക് നാലാം ഏകദിനത്തിലേറ്റ അപ്രതീക്ഷിത തോല്‍വിയാണ് അവസാന മത്സരത്തെ ആവേശഭരിതമാക്കിയത്. ക്യാപ്റ്റന്‍ വിരാട് കോലിയുടെ തട്ടുപൊളിപ്പന്‍ സെഞ്ചുറിയാണ് അഞ്ചാം ഏകദിന മത്സരത്തിലെ ഹൈലൈറ്റ്. താരമത്യേന ചെറിയ വിജയലക്ഷ്യമായ 206 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് വേണ്ടി ക്യാപ്റ്റന്‍ 119 റണ്‍സുമായി പുറത്താകാതെ നിന്നു. ദിനേശ് കാര്‍ത്തിക്ക് പുറത്താകാതെ 50 റണ്‍സെടുത്തു. ഓപ്പണര്‍മാരായ അജിന്‍ക്യ രഹാനെ (39), ശിഖര്‍ ധവാന്‍ (4) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.
നിർണായകമായ അഞ്ചാം മത്സരത്തിൽ ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ആദ്യം ബാറ്റ് ചെയ്യുകയായിരുന്നു. എന്നാൽ മികച്ചൊരു തുടക്കം അവർക്ക് കിട്ടിയില്ല. ഇന്ത്യൻ ബൗളർമാർ അച്ചടക്കത്തോടെ പന്തെറിഞ്ഞപ്പോൾ വെസ്റ്റ് ഇൻഡീസിന്റെ ഇന്നിംഗ്സ് 9 വിക്കറ്റിന് 205 റൺസിൽ ഒതുങ്ങി.
51 റൺസെടുത്ത ഹോപ്പാണ് അവരുടെ ടോപ് സ്കോറർ. ഇന്ത്യയ്ക്ക് വേണ്ടി മുഹമ്മദ് ഷമി നാലും ഉമേഷ് യാദവ് മൂന്നും വിക്കറ്റ് വീഴ്ത്തി. വിരാട് കോലിയാണ് മാൻ ഓഫ് ദ മാച്ച്. ഇന്ത്യൻഓപ്പണർ അജിൻക്യ രഹാനെ മാൻ ഓഫ് ദ സീരിസായി.



Recent News
  ബീറ്റണ്‍ മില്‍കേര്‍സ് ഇന്‍ഡോര്‍ വോളീ ലീഗ് നാളെ തുടങ്ങും

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ അഖിലേന്ത്യാ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഏപ്രില്‍ 26 മുതല്‍

  ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്‌ബോള്‍: എം.എസ്.സി മൊഗ്രാലിന് ഹാട്രിക്ക് നേട്ടം

  ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് പിന്‍വലിച്ചു

  ജില്ലാ ലീഗ് ക്രിക്കറ്റ്; സ്‌പോര്‍ട്ടിങ് ചട്ടഞ്ചാല്‍ ജേതാക്കള്‍

  അലി മിന്നിത്തിളങ്ങി; ഡിഫറന്റ്‌ലി ഏബിള്‍ഡ് ദേശീയ ക്രിക്കറ്റില്‍ കേരളത്തിന് തിളക്കമാര്‍ന്ന ജയം

  കാറഡുക്കയിലെ വീട്ടമ്മ ഏഷ്യന്‍ മാസ്റ്റേഴ്‌സ് അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പിന്

  സംസ്ഥാന പുരുഷവിഭാഗം സീനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പ് 22 മുതല്‍ കുറ്റിക്കോലില്‍

  ജില്ലാ ക്രിക്കറ്റ് അസോ. മുന്‍ പ്രസിഡണ്ടിനെ പുറത്താക്കിയ നടപടി; 21ന് കോടതി വാദം കേള്‍ക്കും

  ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍: ഹൈക്കോടതി സ്റ്റേ തഴയപ്പെട്ടവര്‍ക്ക് ആശ്വാസമായി

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍: പ്രസിഡണ്ട് തിരഞ്ഞെടുപ്പിനെതിരെയുള്ള ഹര്‍ജി തള്ളി

  'ടെസ്റ്റ്: ഇന്ത്യക്ക് ചരിത്രവിജയം

  ശക്തരായ പഞ്ചാബിനെതിരെ അസ്ഹറുദ്ദീന് സെഞ്ച്വറി

  സംസ്ഥാന സീനിയര്‍ സോഫ്റ്റ്‌ബോള്‍: കോഴിക്കോട് സെമിയില്‍

  അണ്ടര്‍-14 ജില്ലാ ക്രിക്കറ്റ് ടീമിനെ തുഷാര്‍ ബി.കെ നയിക്കും