updated on:2017-07-08 02:05 PM
ഫുട്ബോൾ ലോകകപ്പ് കൊച്ചിയിലേക്ക്

www.utharadesam.com 2017-07-08 02:05 PM,
മുംബൈ: ഫുട്ബോൾ ആരാധകർ കൊതിയോടെ കാത്തിരുന്ന ലോകകപ്പ് മത്സരം കൊച്ചിയിലേക്ക്. ഐ എസ് എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ട് കൂടിയായ കൊച്ചിയിൽ ലോകകപ്പിൽ പന്ത് തട്ടുന്നത് സാക്ഷാൽ ബ്രസീൽ താരങ്ങള്‍. എതിരാളികളും ചില്ലറക്കാരല്ല - സ്പെയിൻ. അണ്ടർ 17 ലോകകപ്പിലാണ് കൊച്ചി കലൂർ സ്റ്റേഡിയത്തിൽ ബ്രസീലും സ്പെയിനും ഏറ്റുമുട്ടുന്നത്. ആതിഥേയരായ ഇന്ത്യയ്ക്കുമുണ്ട് ലോകകപ്പ് കളിക്കാൻ അവസരം. യു എസ് എയാണ് ആദ്യമത്സരത്തിൽ ഇന്ത്യയുടെ എതിരാളികൾ. അമേരിക്കയ്ക്ക് പുറമേ ഘാന, കൊളംബിയ ടീമുകളും ഇന്ത്യയുടെ ഗ്രൂപ്പിലാണ്. ഗ്രൂപ്പ് എ. ഇന്ത്യയ്ക്ക് കാര്യങ്ങൾ എളുപ്പമല്ല എന്ന് ചുരുക്കം. ഒക്ടോബർ ആറിന് അമേരിക്ക, ഒമ്പതിന് കൊളംബിയ, 12ന് ഘാന എന്നിവരുമായിട്ടാണ് ഇന്ത്യയുടെ കളി. ബ്രസീൽ - സ്പെയിൻ കളിക്ക് പുറമേ മറ്റ് കളികളും കൂടിയുണ്ട് ഇത്തവണ കൊച്ചിയിൽ. വടക്കൻ കൊറിയയ്ക്കെതിരെ ബ്രസീൽ ഒരു കളി കൂടി കൊച്ചിയിൽ കളിക്കും. ജർമനി - ഗ്വിനിയ കളിയാണ് കൊച്ചിയിലെ മറ്റൊരു മത്സരം. എ മുതൽ എഫ് വരെ ആറ് ഗ്രൂപ്പുകളിലായി 24 ടീമുകളാണ് ലോകകപ്പിന് വേണ്ടി പോരാടുന്നത്. മുംബൈയിൽ വെച്ചാണ് പ്രാഥമിക റൗണ്ട് മത്സരങ്ങൾക്കുള്ള വോട്ടെടുപ്പ് നടന്നത്.



Recent News
  ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍: വീരമണി പ്രസി, റഫീഖ് സെക്ര.

  പാക്കിസ്താനെതിരെ ഇന്ത്യക്ക് 89 റണ്‍സ് ജയം

  ലോകകപ്പ് ക്രിക്കറ്റിന്റെ ആവേശം ചോര്‍ത്തി മഴ

  ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് ജയം

  ലോകകപ്പ് ക്രിക്കറ്റിന് ഇന്ന് തുടക്കം

  അണ്ടര്‍-23 ഇന്റര്‍സോണ്‍ ക്രിക്കറ്റിന് കെ.സി.എ സ്റ്റേഡിയത്തില്‍ തുടക്കമായി

  പ്രൊ-ഇന്ത്യന്‍ കബഡി; തെലുങ്ക് ടൈറ്റാന്‍ ടീം ഒരുങ്ങുന്നത് കാസര്‍കോട്ട്

  അണ്ടര്‍-23 ക്രിക്കറ്റ് ടീമിനെ അഭിജിത് നയിക്കും

  നാടകാന്തം ചെന്നൈ വീണു; ഐ.പി.എല്‍ കിരീടം മുംബൈക്ക്

  ബാഡ്മിന്റണ്‍ താരം സാറാ സിറാജിനെ ചേംബര്‍ ഓഫ് കൊമേഴ്‌സ് അനുമോദിച്ചു

  അത്രെയാ ഉത്ഭവ തൃശൂരിനെ തകര്‍ത്ത് റെഡ് ഫ്‌ളവേര്‍സ് ബി കെ 55 കണ്ണൂര്‍ ജേതാക്കള്‍

  ഫൈനല്‍ ഇന്ന് രാത്രി 7 മണിക്ക് ആവേശമായി അഖിലേന്ത്യാ ട്വന്റി 20 ടൂര്‍ണമെന്റ്

  റെഡ് ഫ്‌ളവേര്‍സ് ടി-20 സാങ്കോസ് കപ്പ്; അത്രയാ ഉത്ഭവ് തൃശൂരും സ്‌പോര്‍ട്ടിംഗ് ചട്ടഞ്ചാലും സെമിഫൈനലില്‍

  റെഡ് ഫ്‌ളവേര്‍സ് ടി-20 സാങ്കോസ് കപ്പ് അഖിലേന്ത്യാ ഡേ നൈറ്റ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന് ഉജ്ജ്വല തുടക്കം

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ അഖിലേന്ത്യാ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഏപ്രില്‍ 26 മുതല്‍