updated on:2017-07-11 03:11 PM
ധോണിയുടേത് ഇന്ത്യന്‍ ടീമിനൊപ്പമുള്ള അവസാനത്തെ പിറന്നാള്‍ ആഘോഷം; വിരമിക്കുകയാണോ?

www.utharadesam.com 2017-07-11 03:11 PM,
ദില്ലി: ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റനായ മഹേന്ദ് സിങ് ധോണി കഴിഞ്ഞദിവസമാണ് ഇന്ത്യന്‍ ടീമിനൊപ്പം തന്റെ മുപ്പത്തിയാറാം പിറന്നാള്‍ ആഘോഷിച്ചത്. ആഘോഷത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുകയും ചെയ്തു. കരിയറിന്റെ അവസാനപാദത്തിലെത്തിനില്‍ക്കുന്ന ധോണിയുടേത് ഇന്ത്യന്‍ ടീമിനൊപ്പമുള്ള അവസാനത്തെ പിറന്നാള്‍ ആഘോഷമാണ് വെസ്റ്റിന്‍ഡീല്‍വെച്ചു നടന്നതെന്നാണ് സൂചന.
അവസാന ഓവറികളില്‍ ആഞ്ഞടിച്ച് മികച്ച ഫിനിഷറെന്ന് പേരുകേട്ട ധോണിക്ക് ആ കഴിവ് നഷ്ടപ്പെട്ടുകഴിഞ്ഞു. ഞായറാഴ്ച നടന്ന ടി20 മത്സരത്തില്‍ ടീമിന് മികച്ച ടോട്ടല്‍ നല്‍കാന്‍ ധോണിക്ക് കഴിഞ്ഞിരുന്നില്ല. മൂന്നു പന്തില്‍ 2 റണ്‍സ് ആയിരുന്നു സമ്പാദ്യം. അതേസമയം, ക്യാപ്റ്റന്‍ കോലിക്ക് ധോണിയില്‍ ഇപ്പോഴും വിശ്വാസമുണ്ട്. മികച്ച രീതിയിലാണ് ധോണി ബാറ്റ് ചെയ്യുന്നതെന്നാണ് കോലിയുടെ അഭിപ്രായം. തന്റെ സ്വതസിദ്ധമായ ബാറ്റിങ് മികവ് നഷ്ടപ്പെട്ടുകഴിഞ്ഞ ധോണിക്ക് ടീമില്‍ ഇടം നല്‍കുന്നതിനെതിരെ മുന്‍ കളിക്കാര്‍ രംഗത്തെത്തിക്കഴിഞ്ഞു. മോശം ഫോമില്‍ തുടരുകയാണെങ്കില്‍ ധോണിക്ക് അധികകാലം ടീമില്‍ തുടരാന്‍ കഴിയില്ല. അടുത്ത ലോകകപ്പിന് മുന്‍പ് ധോണി യുവ കളിക്കാര്‍ക്കുവേണ്ടി വിരമിക്കേണ്ടിവരും. ഇനിയൊരു പിറന്നാള്‍ ഇന്ത്യന്‍ ടീമിനൊപ്പം സാധിക്കില്ലെന്ന വിശ്വാസത്തിലാണ് ധോണി മുപ്പത്തിയാറാം പിറന്നാള്‍ ആഘോഷമാക്കിയതെന്നും പറയപ്പെടുന്നു.Recent News
  ബീറ്റണ്‍ മില്‍കേര്‍സ് ഇന്‍ഡോര്‍ വോളീ ലീഗ് നാളെ തുടങ്ങും

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ അഖിലേന്ത്യാ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഏപ്രില്‍ 26 മുതല്‍

  ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്‌ബോള്‍: എം.എസ്.സി മൊഗ്രാലിന് ഹാട്രിക്ക് നേട്ടം

  ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് പിന്‍വലിച്ചു

  ജില്ലാ ലീഗ് ക്രിക്കറ്റ്; സ്‌പോര്‍ട്ടിങ് ചട്ടഞ്ചാല്‍ ജേതാക്കള്‍

  അലി മിന്നിത്തിളങ്ങി; ഡിഫറന്റ്‌ലി ഏബിള്‍ഡ് ദേശീയ ക്രിക്കറ്റില്‍ കേരളത്തിന് തിളക്കമാര്‍ന്ന ജയം

  കാറഡുക്കയിലെ വീട്ടമ്മ ഏഷ്യന്‍ മാസ്റ്റേഴ്‌സ് അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പിന്

  സംസ്ഥാന പുരുഷവിഭാഗം സീനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പ് 22 മുതല്‍ കുറ്റിക്കോലില്‍

  ജില്ലാ ക്രിക്കറ്റ് അസോ. മുന്‍ പ്രസിഡണ്ടിനെ പുറത്താക്കിയ നടപടി; 21ന് കോടതി വാദം കേള്‍ക്കും

  ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍: ഹൈക്കോടതി സ്റ്റേ തഴയപ്പെട്ടവര്‍ക്ക് ആശ്വാസമായി

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍: പ്രസിഡണ്ട് തിരഞ്ഞെടുപ്പിനെതിരെയുള്ള ഹര്‍ജി തള്ളി

  'ടെസ്റ്റ്: ഇന്ത്യക്ക് ചരിത്രവിജയം

  ശക്തരായ പഞ്ചാബിനെതിരെ അസ്ഹറുദ്ദീന് സെഞ്ച്വറി

  സംസ്ഥാന സീനിയര്‍ സോഫ്റ്റ്‌ബോള്‍: കോഴിക്കോട് സെമിയില്‍

  അണ്ടര്‍-14 ജില്ലാ ക്രിക്കറ്റ് ടീമിനെ തുഷാര്‍ ബി.കെ നയിക്കും