updated on:2017-07-12 02:48 PM
സെവാഗിനെ വേണ്ടെന്ന് വിരാട് കോലി; രവിശാസ്ത്രിയെ നിര്‍ദ്ദേശിച്ചത് ക്യാപ്റ്റന്‍

www.utharadesam.com 2017-07-12 02:48 PM,
ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കോച്ചിങ് സ്ഥാനത്തേക്ക് ഒടുവില്‍ രവിശാസ്ത്രി എത്തുമ്പോള്‍ വ്യക്തമാകുന്നത് ക്യാപ്റ്റന്‍ വിരാട് കോലിയുടെ തിരക്കഥ തന്നെ. അനില്‍ കുംബ്ലെയെ പുറത്താക്കുകയും ആ സ്ഥാനത്തേക്ക് രവിശാസ്ത്രിയെ അവരോധിക്കുകയും ചെയ്യുകയെന്ന കോലിയുടെ തന്ത്രമാണ് ഒടുവില്‍ വിജയം കണ്ടത്. വിരേന്ദര്‍ സെവാഗും രവിശാസ്ത്രിയുമായിരുന്നു കോച്ചിന്റെ സ്ഥാനത്തേക്കുള്ള അവസാന പരിഗണനയില്‍. സച്ചന്‍ ടെണ്ടുല്‍ക്കര്‍, വിവിഎസ് ലക്ഷ്മണ്‍, സൗരവ് ഗാംഗുലി എന്നിവരടങ്ങുന്ന മൂന്നംഗ സമിതിയാണ് കോച്ചിനെ തെരഞ്ഞെടുത്തത്. സച്ചിനും ലക്ഷ്ണും രവിശാസ്ത്രിയെ പിന്തുണച്ചപ്പോള്‍ ഗാംഗുലി സെവാഗിനെ പിന്തുണച്ചു. ഇതോടെ ക്യാപ്റ്റന്റെ അഭിപ്രായം തേടുകയായിരുന്നു. സെവാഗിനെ ഒഴിവാക്കി കോലി രവിശാസ്ത്രിയെ പിന്തുണച്ചതോടെ ശാസ്ത്രിയെ തെരഞ്ഞെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. 7 കോടിയോളം രൂപ പ്രതിഫലം ലഭിക്കുന്ന ജോലിയാണ് ഇന്ത്യന്‍ കോച്ചിന്റെ സ്ഥാനം. ആറുപേരെയാണ് അന്തിമ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി അഭിമുഖത്തിനായി തെരഞ്ഞെടുത്തത്.
ശ്രീലങ്കന്‍ പര്യടനത്തിന് മുന്‍പായി ശാസ്ത്രി കോച്ചിങ് സ്ഥാനത്തെത്തും. അനില്‍ കുംബ്ലെയെ പുറത്താക്കിയപ്പോള്‍ തന്നെ രവിശാസ്ത്രിയെ കോച്ച് ആക്കാനുള്ള കോലിയുടെ തന്ത്രമാണിതെന്ന് ആരോപണമുണ്ടായിരുന്നു. ശാസ്ത്രി കോച്ചിന്റെ സ്ഥാനത്തെത്തുമ്പോള്‍ കോലിക്കെതിരായ ആരോപണം ശരിവെക്കുക കൂടിയാണ്.



Recent News
  ലോകകപ്പ് ക്രിക്കറ്റിന്റെ ആവേശം ചോര്‍ത്തി മഴ

  ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് ജയം

  ലോകകപ്പ് ക്രിക്കറ്റിന് ഇന്ന് തുടക്കം

  അണ്ടര്‍-23 ഇന്റര്‍സോണ്‍ ക്രിക്കറ്റിന് കെ.സി.എ സ്റ്റേഡിയത്തില്‍ തുടക്കമായി

  പ്രൊ-ഇന്ത്യന്‍ കബഡി; തെലുങ്ക് ടൈറ്റാന്‍ ടീം ഒരുങ്ങുന്നത് കാസര്‍കോട്ട്

  അണ്ടര്‍-23 ക്രിക്കറ്റ് ടീമിനെ അഭിജിത് നയിക്കും

  നാടകാന്തം ചെന്നൈ വീണു; ഐ.പി.എല്‍ കിരീടം മുംബൈക്ക്

  ബാഡ്മിന്റണ്‍ താരം സാറാ സിറാജിനെ ചേംബര്‍ ഓഫ് കൊമേഴ്‌സ് അനുമോദിച്ചു

  അത്രെയാ ഉത്ഭവ തൃശൂരിനെ തകര്‍ത്ത് റെഡ് ഫ്‌ളവേര്‍സ് ബി കെ 55 കണ്ണൂര്‍ ജേതാക്കള്‍

  ഫൈനല്‍ ഇന്ന് രാത്രി 7 മണിക്ക് ആവേശമായി അഖിലേന്ത്യാ ട്വന്റി 20 ടൂര്‍ണമെന്റ്

  റെഡ് ഫ്‌ളവേര്‍സ് ടി-20 സാങ്കോസ് കപ്പ്; അത്രയാ ഉത്ഭവ് തൃശൂരും സ്‌പോര്‍ട്ടിംഗ് ചട്ടഞ്ചാലും സെമിഫൈനലില്‍

  റെഡ് ഫ്‌ളവേര്‍സ് ടി-20 സാങ്കോസ് കപ്പ് അഖിലേന്ത്യാ ഡേ നൈറ്റ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന് ഉജ്ജ്വല തുടക്കം

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ അഖിലേന്ത്യാ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഏപ്രില്‍ 26 മുതല്‍

  ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്‌ബോള്‍: എം.എസ്.സി മൊഗ്രാലിന് ഹാട്രിക്ക് നേട്ടം

  ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് പിന്‍വലിച്ചു