updated on:2017-07-13 02:08 PM
വനിതാ ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യയ്ക്ക് തുടര്‍ച്ചയായ രണ്ടാം തോല്‍വി

www.utharadesam.com 2017-07-13 02:08 PM,
ലണ്ടൻ: വനിതാ ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യയ്ക്ക് തുടര്‍ച്ചയായ രണ്ടാം തോല്‍വി. ഓസ്ട്രേലിയയോട് 8 വിക്കറ്റിനാണ് ഇന്ത്യന്‍ വനിതകള്‍ തോറ്റത്. അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുക്കുന്ന വനിതാ താരം എന്ന റെക്കോര്‍ഡ് ക്യാപ്റ്റന്‍ മിതാലി രാജ് സ്വന്തമാക്കിയ കളിയിലാണ് ഇന്ത്യ തോറ്റത് എന്നതും ശ്രദ്ധയേം. സ്കോര്‍ ഇന്ത്യ 7 വിക്കറ്റിന് 226. ഓസ്ട്രേലിയ 45.1 ഓവറില്‍ 2 വിക്കറ്റിന് 227. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് തുടക്കത്തിലേ ഗ്ലാമര്‍ താരം സ്മൃതി മന്ദാനയെ നഷ്ടപ്പെട്ടു. എന്നാല്‍ സെഞ്ചുറി നേടിയ പൂനം റൗത്തും ക്യാപ്റ്റന്‍ മിതാലി രാജും ചേര്‍ന്ന് ഇന്ത്യയെ മുന്നോട്ട് നയിച്ചു. 69 റണ്‍സെടുത്ത മിതാലി ഏകദിനത്തില്‍ 6000 റണ്‍സും സ്വന്തമാക്കി. ഈ നേട്ടം കൈവരിക്കുന്ന ലോകത്തെ ആദ്യതാരമാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍. എന്നാല്‍ അവസാന ഓവറുകളില്‍ തുടരെ വിക്കറ്റ് നഷ്ടമായ ഇന്ത്യയ്ക്ക് 7 വിക്കറ്റിന് 226 വരെ എത്താനേ കഴിഞ്ഞുള്ളൂ. മറുപടി ബാറ്റിംഗില്‍ ആദ്യ പത്തോവറില്‍ 34 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഇന്ത്യ കളി പിടിക്കും എന്ന് തോന്നിപ്പിച്ചതാണ് എന്നാല്‍ അര്‍ധസെഞ്ചുറി നേടിയ പെറി, ലാനിങ് എന്നിവരുടെ മികവില്‍ ഓസ്ട്രേലിയ അനായാസം വിജയത്തിലെത്തി. ജയത്തോടെ ഓസ്ട്രേലിയ സെമിഫൈനലില്‍ കടന്നു. ഇന്ത്യയ്ക്കാകട്ടെ സെമി ഫൈനലില്‍ കടക്കണമെങ്കില്‍ അടുത്ത കളി ജയിച്ചേ തീരൂ എന്നതാണ് സ്ഥിതി.



Recent News
  ബീറ്റണ്‍ മില്‍കേര്‍സ് ഇന്‍ഡോര്‍ വോളീ ലീഗ് നാളെ തുടങ്ങും

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ അഖിലേന്ത്യാ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഏപ്രില്‍ 26 മുതല്‍

  ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്‌ബോള്‍: എം.എസ്.സി മൊഗ്രാലിന് ഹാട്രിക്ക് നേട്ടം

  ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് പിന്‍വലിച്ചു

  ജില്ലാ ലീഗ് ക്രിക്കറ്റ്; സ്‌പോര്‍ട്ടിങ് ചട്ടഞ്ചാല്‍ ജേതാക്കള്‍

  അലി മിന്നിത്തിളങ്ങി; ഡിഫറന്റ്‌ലി ഏബിള്‍ഡ് ദേശീയ ക്രിക്കറ്റില്‍ കേരളത്തിന് തിളക്കമാര്‍ന്ന ജയം

  കാറഡുക്കയിലെ വീട്ടമ്മ ഏഷ്യന്‍ മാസ്റ്റേഴ്‌സ് അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പിന്

  സംസ്ഥാന പുരുഷവിഭാഗം സീനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പ് 22 മുതല്‍ കുറ്റിക്കോലില്‍

  ജില്ലാ ക്രിക്കറ്റ് അസോ. മുന്‍ പ്രസിഡണ്ടിനെ പുറത്താക്കിയ നടപടി; 21ന് കോടതി വാദം കേള്‍ക്കും

  ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍: ഹൈക്കോടതി സ്റ്റേ തഴയപ്പെട്ടവര്‍ക്ക് ആശ്വാസമായി

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍: പ്രസിഡണ്ട് തിരഞ്ഞെടുപ്പിനെതിരെയുള്ള ഹര്‍ജി തള്ളി

  'ടെസ്റ്റ്: ഇന്ത്യക്ക് ചരിത്രവിജയം

  ശക്തരായ പഞ്ചാബിനെതിരെ അസ്ഹറുദ്ദീന് സെഞ്ച്വറി

  സംസ്ഥാന സീനിയര്‍ സോഫ്റ്റ്‌ബോള്‍: കോഴിക്കോട് സെമിയില്‍

  അണ്ടര്‍-14 ജില്ലാ ക്രിക്കറ്റ് ടീമിനെ തുഷാര്‍ ബി.കെ നയിക്കും