updated on:2017-07-15 02:09 PM
ഇന്ത്യ ശ്രീലങ്ക ലോകകപ്പ് ഫൈനല്‍ ഒത്തുകളി; ഞെട്ടിക്കുന്ന ആരോപണവുമായി മുന്‍ ശ്രീലങ്കന്‍ താരം

www.utharadesam.com 2017-07-15 02:09 PM,
ദില്ലി: 2011ലെ ഇന്ത്യ ശ്രീലങ്കാ ലോകകപ്പ് ഫൈനലില്‍ ഒത്തുകളി നടന്നെന്ന ഗുരുതരമായ ആരോപണവുമായി മുന്‍ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ അര്‍ജുന രണതുംഗ രംഗത്തെത്തി. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലൂടെയാണ് മുന്‍താരം ആരോപണം ഉന്നയിച്ചിരിക്കുന്നത്. ശ്രീലങ്കന്‍ താരങ്ങള്‍ മത്സരം ഇന്ത്യയ്ക്ക് അടിയറവുവെച്ചെന്നാണ് രണതുംഗയുടെ ആരോപണം. ഇന്ത്യയ്‌ക്കെതിരായ തോല്‍വി തന്നെ ഞെട്ടിച്ചെന്ന് അമ്പത്തിമൂന്നുകാരനായ താരം പറഞ്ഞു. കമന്റേറ്ററിക്കായി താന്‍ അന്ന് ഇന്ത്യയിലുണ്ടായിരുന്നു. ജയിക്കാവുന്ന മത്സരം പൊടുന്നനെ കൈവിട്ടപ്പോള്‍ അന്നുതന്നെ തനിക്കതില്‍ സംശയമുണ്ടായിരുന്നു. ശ്രീലങ്കന്‍ താരങ്ങള്‍ക്ക് വെളുത്ത ക്രിക്കറ്റ് ജഴ്‌സിയില്‍ തങ്ങളുടെ അഴുക്ക് മറച്ചുവെക്കാന്‍ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ഇതുസംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ താന്‍ ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ല. എന്നാല്‍, ഒരിക്കല്‍ ഇതെല്ലാം തുറന്നു പറയും. ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്ന് ചൂണ്ടിക്കാട്ടി പ്രസിഡന്റിന് കത്തു നല്‍കുന്നുണ്ട്. കുറ്റക്കാര്‍ പുറത്തുവരണമെന്നും അദ്ദേഹം വ്യക്തമാക്കി. രണതുംഗയുടെ വക്താവും ഇത് സ്ഥിരീകരിച്ചിട്ടുണ്ട്.
ലോകകപ്പ് ഫൈനലില്‍ ഇന്ത്യയുടെ വിജയത്തിനെതിരെ അന്നുതന്നെ പലരും പരോക്ഷമായ വിമര്‍ശനം ഉന്നയിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 274 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആറുവിക്കറ്റ് വിജയം ആഘോഷിക്കുകയായിരുന്നു. ഒരുവേള ശ്രീലങ്ക ജയപ്രതീക്ഷയുണര്‍ത്തിയശേഷം മോശം ഫീല്‍ഡിങും ബൗളിങ്ങും അവരെ തോല്‍വിയിലേക്ക് തള്ളിവിടുകയായിരുന്നു.Recent News
  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ അഖിലേന്ത്യാ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഏപ്രില്‍ 26 മുതല്‍

  ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്‌ബോള്‍: എം.എസ്.സി മൊഗ്രാലിന് ഹാട്രിക്ക് നേട്ടം

  ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് പിന്‍വലിച്ചു

  ജില്ലാ ലീഗ് ക്രിക്കറ്റ്; സ്‌പോര്‍ട്ടിങ് ചട്ടഞ്ചാല്‍ ജേതാക്കള്‍

  അലി മിന്നിത്തിളങ്ങി; ഡിഫറന്റ്‌ലി ഏബിള്‍ഡ് ദേശീയ ക്രിക്കറ്റില്‍ കേരളത്തിന് തിളക്കമാര്‍ന്ന ജയം

  കാറഡുക്കയിലെ വീട്ടമ്മ ഏഷ്യന്‍ മാസ്റ്റേഴ്‌സ് അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പിന്

  സംസ്ഥാന പുരുഷവിഭാഗം സീനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പ് 22 മുതല്‍ കുറ്റിക്കോലില്‍

  ജില്ലാ ക്രിക്കറ്റ് അസോ. മുന്‍ പ്രസിഡണ്ടിനെ പുറത്താക്കിയ നടപടി; 21ന് കോടതി വാദം കേള്‍ക്കും

  ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍: ഹൈക്കോടതി സ്റ്റേ തഴയപ്പെട്ടവര്‍ക്ക് ആശ്വാസമായി

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍: പ്രസിഡണ്ട് തിരഞ്ഞെടുപ്പിനെതിരെയുള്ള ഹര്‍ജി തള്ളി

  'ടെസ്റ്റ്: ഇന്ത്യക്ക് ചരിത്രവിജയം

  ശക്തരായ പഞ്ചാബിനെതിരെ അസ്ഹറുദ്ദീന് സെഞ്ച്വറി

  സംസ്ഥാന സീനിയര്‍ സോഫ്റ്റ്‌ബോള്‍: കോഴിക്കോട് സെമിയില്‍

  അണ്ടര്‍-14 ജില്ലാ ക്രിക്കറ്റ് ടീമിനെ തുഷാര്‍ ബി.കെ നയിക്കും

  ഏഷ്യന്‍ ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഷെരീഫ് കരിപ്പൊടിക്ക് നേട്ടം