updated on:2017-07-17 02:09 PM
പനാമയും യു എസ് എയും ഗോള്‍ഡ് കപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍

www.utharadesam.com 2017-07-17 02:09 PM,
ലോസാഞ്ചല്‍സ്: കോണ്‍കകാഫ് ഗോള്‍ഡ് കപ്പില്‍ പനാമയും അമേരിക്കയും ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ഗ്രൂപ്പ് ബിയില്‍ മാര്‍ട്ടിനിക്വുവിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് പനാമ ക്വാര്‍ട്ടര്‍ ബെര്‍ത് ഉറപ്പിച്ചത്. അമേരിക്ക ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് നികരാഗ്വെയെ കീഴടക്കി. ഏഴ് പോയിന്റുള്ള അമേരിക്ക ഗ്രൂപ്പ് ചാമ്പ്യന്‍മാരായാണ് ക്വാര്‍ട്ടറിലെത്തിയത്. മൂന്ന് മത്സരങ്ങളില്‍ നിന്ന് പനാമക്കും ഏഴ ്‌പോയിന്റുണ്ടെങ്കില്‍ ഗോള്‍ ശരാശരിയില്‍ അമേരിക്ക മുന്നിലെത്തി. പത്തൊമ്പതിന് കോസ്റ്ററിക്കയാണ് ക്വാര്‍ട്ടറില്‍ പനാമയുടെ എതിരാളി. അന്നേ ദിവസം നടക്കുന്ന രണ്ടാം ക്വാര്‍ട്ടറില്‍ അമേരിക്കയുടെ എതിരാളി എ, സി ഗ്രൂപ്പുകളില്‍ നിന്നുള്ള മികച്ച മൂന്നാം സ്ഥാനക്കാര്‍. മാര്‍ട്ടിനിക്വുവിനെതിരെ പനാമക്ക് വേണ്ടി ആദ്യം ഗോളടിച്ചത് ന്യൂയോര്‍ക്ക് റെഡ് ബുള്‍സിന്റെ ഡിഫന്‍ഡര്‍ മിഷേല്‍ മുരിലോയാണ്. നാല്‍പ്പത്തിനാലാം മിനുട്ടില്‍ മിഗ്വേല്‍ കമാര്‍ഗോയുടെ ക്രോസ് ബോളിലായിരുന്നു ഗോള്‍. അറുപതാം മിനുട്ടില്‍ അബ്ദിയാല്‍ അറോയോ, അറുപത്തേഴാം മിനുട്ടില്‍ ഗബ്രിയേല്‍ ടോറസ് എന്നിവരാണ് പനാമയുടെ മറ്റ് ഗോളടിക്കാര്‍.



Recent News
  ബീറ്റണ്‍ മില്‍കേര്‍സ് ഇന്‍ഡോര്‍ വോളീ ലീഗ് നാളെ തുടങ്ങും

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ അഖിലേന്ത്യാ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഏപ്രില്‍ 26 മുതല്‍

  ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്‌ബോള്‍: എം.എസ്.സി മൊഗ്രാലിന് ഹാട്രിക്ക് നേട്ടം

  ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് പിന്‍വലിച്ചു

  ജില്ലാ ലീഗ് ക്രിക്കറ്റ്; സ്‌പോര്‍ട്ടിങ് ചട്ടഞ്ചാല്‍ ജേതാക്കള്‍

  അലി മിന്നിത്തിളങ്ങി; ഡിഫറന്റ്‌ലി ഏബിള്‍ഡ് ദേശീയ ക്രിക്കറ്റില്‍ കേരളത്തിന് തിളക്കമാര്‍ന്ന ജയം

  കാറഡുക്കയിലെ വീട്ടമ്മ ഏഷ്യന്‍ മാസ്റ്റേഴ്‌സ് അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പിന്

  സംസ്ഥാന പുരുഷവിഭാഗം സീനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പ് 22 മുതല്‍ കുറ്റിക്കോലില്‍

  ജില്ലാ ക്രിക്കറ്റ് അസോ. മുന്‍ പ്രസിഡണ്ടിനെ പുറത്താക്കിയ നടപടി; 21ന് കോടതി വാദം കേള്‍ക്കും

  ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍: ഹൈക്കോടതി സ്റ്റേ തഴയപ്പെട്ടവര്‍ക്ക് ആശ്വാസമായി

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍: പ്രസിഡണ്ട് തിരഞ്ഞെടുപ്പിനെതിരെയുള്ള ഹര്‍ജി തള്ളി

  'ടെസ്റ്റ്: ഇന്ത്യക്ക് ചരിത്രവിജയം

  ശക്തരായ പഞ്ചാബിനെതിരെ അസ്ഹറുദ്ദീന് സെഞ്ച്വറി

  സംസ്ഥാന സീനിയര്‍ സോഫ്റ്റ്‌ബോള്‍: കോഴിക്കോട് സെമിയില്‍

  അണ്ടര്‍-14 ജില്ലാ ക്രിക്കറ്റ് ടീമിനെ തുഷാര്‍ ബി.കെ നയിക്കും