updated on:2017-07-23 04:29 PM
അനസിനെ ജംഷഡ്പൂര്‍ സ്വന്തമാക്കിയത് 1.10 കോടി രൂപക്ക്

www.utharadesam.com 2017-07-23 04:29 PM,
മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ നാലാംസീസണിലേക്കുള്ള താരലേലത്തില്‍ മലയാളി താരം അനസ് എടത്തൊടികയെ ടാറ്റായുടെ ടീമായ ജംഷഡ്പൂര്‍ എഫ്.സി സ്വന്തമാക്കി. 1.10 കോടി രൂപ എന്ന മിന്നും വിലക്കാണ് അനസിനെ ടാറ്റാ ടീം സ്വന്തമാക്കിയത്. ഐ.എസ്.എല്‍ താരലേലത്തിലെ ആദ്യ അവസരത്തില്‍ തന്നെ കഴിഞ്ഞ സീസണിലെ മിന്നുംതാരത്തെ ജംഷഡ്പൂര്‍ സ്വന്തമാക്കുകയായിരുന്നു. ഇതോടെ കേരള ബ്ലാസ്റ്റേഴ്‌സില്‍ അനസുണ്ടാവില്ലെന്ന് ഉറപ്പായി. അതേസമയം മലയാളി പ്രതിരോധ താരം റിനോ ആന്റോയെ കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കി. 65 ലക്ഷം രൂപക്കാണ് റിനോയെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. ഐ ലീഗ് ചാമ്പ്യന്‍മാരായ ഐസ്വാള്‍ എഫ്.സിയുടെ യുവതാരം ലാല്‍റുതാരയേയും 25 ലക്ഷം രൂപയ്ക്ക് ബ്ലാസ്റ്റേഴ്‌സിലെത്തി. ഡ്രാഫിറ്റിയിലെ വിലയേറിയ താരം യുജിന്‍സണ്‍ ലിങ്‌ദോ കൊല്‍ക്കത്തക്ക് വേണ്ടി കളിക്കും. ലിങ്‌ദോയെ സ്വന്തമാക്കാന്‍ ബ്ലാസ്റ്റേഴ്‌സ് ശ്രമിച്ചെങ്കിലും കൊല്‍ക്കത്തക്കാണ് ലഭിച്ചത്. 1.10 കോടിക്കാണ് ലിങ്‌ദോയെ കൊല്‍ക്കത്ത സ്വന്തമാക്കിയത്. സുബ്രതോപാല്‍ ജംഷഡ്പൂര്‍ എഫ്.സിയുടെ ഗോള്‍പുര കാക്കും. മെഹ്താബ് ഹുസൈനേയും ജംഷഡ്പൂരാണ് സ്വന്തമാക്കിയത്. നവംബര്‍ 17നാണ് നാല് മാസം നീണ്ടുനില്‍ക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് തുടക്കമാവുക.



Recent News
  ലോകകപ്പ് ക്രിക്കറ്റിന്റെ ആവേശം ചോര്‍ത്തി മഴ

  ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് ജയം

  ലോകകപ്പ് ക്രിക്കറ്റിന് ഇന്ന് തുടക്കം

  അണ്ടര്‍-23 ഇന്റര്‍സോണ്‍ ക്രിക്കറ്റിന് കെ.സി.എ സ്റ്റേഡിയത്തില്‍ തുടക്കമായി

  പ്രൊ-ഇന്ത്യന്‍ കബഡി; തെലുങ്ക് ടൈറ്റാന്‍ ടീം ഒരുങ്ങുന്നത് കാസര്‍കോട്ട്

  അണ്ടര്‍-23 ക്രിക്കറ്റ് ടീമിനെ അഭിജിത് നയിക്കും

  നാടകാന്തം ചെന്നൈ വീണു; ഐ.പി.എല്‍ കിരീടം മുംബൈക്ക്

  ബാഡ്മിന്റണ്‍ താരം സാറാ സിറാജിനെ ചേംബര്‍ ഓഫ് കൊമേഴ്‌സ് അനുമോദിച്ചു

  അത്രെയാ ഉത്ഭവ തൃശൂരിനെ തകര്‍ത്ത് റെഡ് ഫ്‌ളവേര്‍സ് ബി കെ 55 കണ്ണൂര്‍ ജേതാക്കള്‍

  ഫൈനല്‍ ഇന്ന് രാത്രി 7 മണിക്ക് ആവേശമായി അഖിലേന്ത്യാ ട്വന്റി 20 ടൂര്‍ണമെന്റ്

  റെഡ് ഫ്‌ളവേര്‍സ് ടി-20 സാങ്കോസ് കപ്പ്; അത്രയാ ഉത്ഭവ് തൃശൂരും സ്‌പോര്‍ട്ടിംഗ് ചട്ടഞ്ചാലും സെമിഫൈനലില്‍

  റെഡ് ഫ്‌ളവേര്‍സ് ടി-20 സാങ്കോസ് കപ്പ് അഖിലേന്ത്യാ ഡേ നൈറ്റ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന് ഉജ്ജ്വല തുടക്കം

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ അഖിലേന്ത്യാ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഏപ്രില്‍ 26 മുതല്‍

  ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്‌ബോള്‍: എം.എസ്.സി മൊഗ്രാലിന് ഹാട്രിക്ക് നേട്ടം

  ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് പിന്‍വലിച്ചു