updated on:2017-07-25 02:42 PM
മിതാലി രാജിനെ ഐസിസി ലോക ഇലവന്‍ ക്യാപ്റ്റനായി തെരഞ്ഞെടുത്തു; ടീമില്‍ 3 ഇന്ത്യന്‍ താരങ്ങള്‍

www.utharadesam.com 2017-07-25 02:42 PM,
ലണ്ടന്‍: ഐസിസി വനിതാ ലോകകപ്പ് ഫൈനലില്‍ പരാജയപ്പെട്ടെങ്കിലും ഇന്ത്യന്‍ ക്യാപ്റ്റന്‍ മിതാലി രാജിനെ ലോക ഇലവന്‍ ക്യാപ്റ്റനായി തെരഞ്ഞെടുത്തു. ഇന്ത്യയെ മുന്നില്‍ നിന്നും നയിച്ച മിതാലി ഫൈനല്‍വരെ ടീമിനെ എത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. ടൂര്‍ണമെന്റില്‍ ഒരു സെഞ്ച്വറിയും മൂന്ന് അര്‍ദ്ധ സെഞ്ച്വറികളും മിതാലി സ്വന്തമാക്കി. മിതാലിക്ക് പുറമെ ഓള്‍ റൗണ്ടര്‍ ഹര്‍മന്‍പ്രീത് കൗര്‍, ദീപ്തി ശര്‍മ എന്നിവരുടം ലോക ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയയ്‌ക്കെതിരെ 115 പന്തില്‍ നിന്നും ഹര്‍മന്‍പ്രീത് കൗര്‍ 171 റണ്‍സ് നേടിയത് ശ്രദ്ധേയമായിരുന്നു. ലോകകപ്പ് നേടിയ ഇംഗ്ലണ്ട് ടീമില്‍ നിന്നും അഞ്ചുപേരും ടീമിലുണ്ട്. ഫൈനലില്‍ ഇന്ത്യയുടെ ആറു വിക്കറ്റുകള്‍ പിഴുതെടുത്ത അന്യ ഷ്രുബ്‌സോള്‍ ഉള്‍പ്പെടെയുള്ളവരാണ് ടീമിലെത്തിയത്. സെമിയില്‍ ഇംഗ്ലണ്ടിനോട് തോറ്റ സൗത്ത് ആഫ്രിക്കന്‍ ടീമില്‍ നന്ന് മൂന്നുപേരും ഓസ്‌ട്രേലിയയില്‍ നിന്നും ഒരാളും ലോക ഇലവനില്‍ സ്ഥാനംനേടി. ഐസിസി ജനറല്‍ മാനേദര്‍ ജെഫ് അല്ലാര്‍ഡെയ്‌സ്, മുന്‍ വിന്‍ഡീസ് താരം ഇയാന്‍ ബിഷപ്, മുന്‍ ഇംഗ്ലണ്ട് താരം ഷാര്‍ലറ്റ് എഡ്വേര്‍ഡ്‌സ്, മുന്‍ ഓസീസ് ഓള്‍ റൗണ്‍ര്‍ ലിസ സ്‌തേല്‍ക്കര്‍, മുന്‍ ഇന്ത്യന്‍ താരവും മാധ്യമപ്രവര്‍ത്തകയുമായ സ്‌നേഹല്‍ പ്രധാന്‍ എന്നിവര്‍ ചേര്‍ന്നാണ് ഐസിസി ലോക ഇലവനെ തെരഞ്ഞെടുത്തത്.



Recent News
  പാക്കിസ്താനെതിരെ ഇന്ത്യക്ക് 89 റണ്‍സ് ജയം

  ലോകകപ്പ് ക്രിക്കറ്റിന്റെ ആവേശം ചോര്‍ത്തി മഴ

  ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് ജയം

  ലോകകപ്പ് ക്രിക്കറ്റിന് ഇന്ന് തുടക്കം

  അണ്ടര്‍-23 ഇന്റര്‍സോണ്‍ ക്രിക്കറ്റിന് കെ.സി.എ സ്റ്റേഡിയത്തില്‍ തുടക്കമായി

  പ്രൊ-ഇന്ത്യന്‍ കബഡി; തെലുങ്ക് ടൈറ്റാന്‍ ടീം ഒരുങ്ങുന്നത് കാസര്‍കോട്ട്

  അണ്ടര്‍-23 ക്രിക്കറ്റ് ടീമിനെ അഭിജിത് നയിക്കും

  നാടകാന്തം ചെന്നൈ വീണു; ഐ.പി.എല്‍ കിരീടം മുംബൈക്ക്

  ബാഡ്മിന്റണ്‍ താരം സാറാ സിറാജിനെ ചേംബര്‍ ഓഫ് കൊമേഴ്‌സ് അനുമോദിച്ചു

  അത്രെയാ ഉത്ഭവ തൃശൂരിനെ തകര്‍ത്ത് റെഡ് ഫ്‌ളവേര്‍സ് ബി കെ 55 കണ്ണൂര്‍ ജേതാക്കള്‍

  ഫൈനല്‍ ഇന്ന് രാത്രി 7 മണിക്ക് ആവേശമായി അഖിലേന്ത്യാ ട്വന്റി 20 ടൂര്‍ണമെന്റ്

  റെഡ് ഫ്‌ളവേര്‍സ് ടി-20 സാങ്കോസ് കപ്പ്; അത്രയാ ഉത്ഭവ് തൃശൂരും സ്‌പോര്‍ട്ടിംഗ് ചട്ടഞ്ചാലും സെമിഫൈനലില്‍

  റെഡ് ഫ്‌ളവേര്‍സ് ടി-20 സാങ്കോസ് കപ്പ് അഖിലേന്ത്യാ ഡേ നൈറ്റ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന് ഉജ്ജ്വല തുടക്കം

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ അഖിലേന്ത്യാ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഏപ്രില്‍ 26 മുതല്‍

  ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്‌ബോള്‍: എം.എസ്.സി മൊഗ്രാലിന് ഹാട്രിക്ക് നേട്ടം