updated on:2017-07-27 02:12 PM
ചിത്രയെ ഒഴിവാക്കപ്പെട്ടതില്‍ ദുഖമുണ്ടെന്ന് ഉഷ, യോഗ്യതയില്ലെന്ന് ഫെഡറേഷന്‍!!

www.utharadesam.com 2017-07-27 02:12 PM,
കോഴിക്കോട്: ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നു മലയാളി താരം പി യു ചിത്രയെ തഴഞ്ഞതിലുള്ള പ്രതിഷേധം വ്യാപിക്കവെ പരിശീലകയും മുന്‍ അത്‌ലറ്റ് പിടി ഉഷ വിശദീകരണവുമായി രംഗത്തുവന്നു. ദേശീയ ടീമിനെ തിരഞ്ഞെടുക്കാനുള്ള സെലക്ഷന്‍ കമ്മിറ്റിയില്‍ ഉഷയടക്കം മൂന്നു മലയാളികള്‍ ഉണ്ടായിരുന്നു. എന്നിട്ടും താരത്തിനായി ആരും വാദിച്ചില്ലെന്നും ആരോപണമുണ്ടായിരുന്നു. ഇതിനെല്ലാം മറുപടിയുമായാണ് ഉഷ തന്റെ ഭാഗം വിശദീകരിച്ചത്. ദേശീയ ടീമിനെ തിരഞ്ഞെടുക്കാനുള്ള സെലക്ഷന്‍ കമ്മിറ്റിയില്‍ താന്‍ അംഗമല്ലെന്ന് ഉഷ പറഞ്ഞു. ചിത്രയെ തഴഞ്ഞതുമായി ബന്ധപ്പെട്ട് ഇപ്പോഴുണ്ടായ വിവാദത്തില്‍ കായിക മന്ത്രാലയം വരെ തന്നെ തള്ളി പറയുകയാണെന്നും ഉഷ പറഞ്ഞു. നിരീക്ഷക എന്ന നിലയിലാണ് ദേശീയ ടീമിനെ തിരഞ്ഞെടുക്കാനുള്ള യോഗത്തില്‍ പങ്കെടുത്തത്. യോഗ്യതയില്ലാത്ത ആരെയും ലോക ചാംപ്യന്‍ഷിപ്പ് പോലുള്ള മീറ്റുകളില്‍ പങ്കെടുപ്പിക്കാറില്ലെന്നും ഉഷ വ്യക്തമാക്കി. ചിത്രയെ ടീമിലെടുക്കാന്‍ താന്‍ അന്നു വാദിച്ചിരുന്നു. യോഗ്യതാ മാനദണ്ഡം മറികടക്കാന്‍ ചിത്രയ്ക്കു കഴിഞ്ഞില്ല. ചിത്രയെ ഇന്ത്യന്‍ ടീമില്‍ നിന്നും ഒഴിവാക്കിയതില്‍ ദുഖമുണ്ടെന്നും ഉഷ പറഞ്ഞു. യോഗ്യതയില്ലാത്തതിനാലാണ് ലോക മീറ്റിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും ചിത്രയെ ഒഴിവാക്കിയതെന്ന് ദേശീയ അത്‌ലറ്റിക് ഫെഡറേഷന്‍ അറിയിച്ചു. ഏഷ്യന്‍ മീറ്റില്‍ സ്വര്‍ണം നേടിയത് യോഗ്യതയായി കണക്കാന്‍ കിയില്ലെന്നും കായിക മന്ത്രാലയത്തിനു നല്‍കിയ റിപ്പോര്‍ട്ടില്‍ ഫെഡറേഷന്‍ വ്യക്തമാക്കി.



Recent News
  ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍: വീരമണി പ്രസി, റഫീഖ് സെക്ര.

  പാക്കിസ്താനെതിരെ ഇന്ത്യക്ക് 89 റണ്‍സ് ജയം

  ലോകകപ്പ് ക്രിക്കറ്റിന്റെ ആവേശം ചോര്‍ത്തി മഴ

  ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് ജയം

  ലോകകപ്പ് ക്രിക്കറ്റിന് ഇന്ന് തുടക്കം

  അണ്ടര്‍-23 ഇന്റര്‍സോണ്‍ ക്രിക്കറ്റിന് കെ.സി.എ സ്റ്റേഡിയത്തില്‍ തുടക്കമായി

  പ്രൊ-ഇന്ത്യന്‍ കബഡി; തെലുങ്ക് ടൈറ്റാന്‍ ടീം ഒരുങ്ങുന്നത് കാസര്‍കോട്ട്

  അണ്ടര്‍-23 ക്രിക്കറ്റ് ടീമിനെ അഭിജിത് നയിക്കും

  നാടകാന്തം ചെന്നൈ വീണു; ഐ.പി.എല്‍ കിരീടം മുംബൈക്ക്

  ബാഡ്മിന്റണ്‍ താരം സാറാ സിറാജിനെ ചേംബര്‍ ഓഫ് കൊമേഴ്‌സ് അനുമോദിച്ചു

  അത്രെയാ ഉത്ഭവ തൃശൂരിനെ തകര്‍ത്ത് റെഡ് ഫ്‌ളവേര്‍സ് ബി കെ 55 കണ്ണൂര്‍ ജേതാക്കള്‍

  ഫൈനല്‍ ഇന്ന് രാത്രി 7 മണിക്ക് ആവേശമായി അഖിലേന്ത്യാ ട്വന്റി 20 ടൂര്‍ണമെന്റ്

  റെഡ് ഫ്‌ളവേര്‍സ് ടി-20 സാങ്കോസ് കപ്പ്; അത്രയാ ഉത്ഭവ് തൃശൂരും സ്‌പോര്‍ട്ടിംഗ് ചട്ടഞ്ചാലും സെമിഫൈനലില്‍

  റെഡ് ഫ്‌ളവേര്‍സ് ടി-20 സാങ്കോസ് കപ്പ് അഖിലേന്ത്യാ ഡേ നൈറ്റ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന് ഉജ്ജ്വല തുടക്കം

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ അഖിലേന്ത്യാ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഏപ്രില്‍ 26 മുതല്‍