updated on:2017-07-31 03:22 PM
രോഹിത് ശര്‍മയ്ക്ക് മറുപടിയുമായി പാക് ബൗളര്‍ മുഹമ്മദ് ആമിര്‍

www.utharadesam.com 2017-07-31 03:22 PM,
ദുബായ്: പാക്കിസ്ഥാന്‍ ബൗളര്‍ മുഹമ്മദ് ആമിറിന്റെ ബൗളിങ്ങിനെക്കുറിച്ച് ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ നാളുകള്‍ക്കു മുന്‍പ് നടത്തിയ പരാമര്‍ശത്തിന് ആമിര്‍ മറുപടി പറഞ്ഞു. സ്‌കൈ സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ആമിര്‍ രോഹിത്തിന് മറുപടി നല്‍കിയത്. 2016 ഏഷ്യാ കപ്പ് മാച്ചിന് ശേഷമായിരുന്നു രോഹിത്തിന്റെ പരാമര്‍ശം.
ആമിറിനെ അനാവശ്യമായി പുകഴ്ത്തി മികച്ച ബൗളറാക്കുന്നതിനോട് യോജിപ്പില്ലെന്ന് രോഹിത് അന്നു പറഞ്ഞിരുന്നു. ആമിര്‍ അത്ര മികച്ച ബൗളറാണെന്ന് താന്‍ കരുതുന്നില്ല. സാമാന്യം നല്ല രീതിയില്‍ പന്തെറിയുന്നുണ്ട്. എന്നാല്‍ വസിം അക്രവുമായി താതരമ്യം ചെയ്യുന്നതിനോട് യോജിപ്പില്ല. ഒരു സാധാരണ ബൗളര്‍ മാത്രമാണ് ആമിര്‍. പാക്കിസ്ഥാന് അഞ്ച് ബൗളര്‍മാരുണ്ട്. അതിലൊരാള്‍ മാത്രമാണ് ആമിറെന്നും രോഹിത് പറഞ്ഞു. എന്നാല്‍, ഇത്തരം വാക്കുകള്‍ താന്‍ മുഖവിലയ്‌ക്കെടുക്കുന്നില്ലെന്നാണ് ആമിറിന്റെ മറുപടി. ആളുകള്‍ തന്നെക്കുറിച്ച് എന്താണ് പറയുന്നതെന്ന് ശ്രദ്ധിക്കാറില്ല. എന്റെ പ്രകടനം മെച്ചപ്പെടുത്താന്‍ മാത്രമാണ് ശ്രമം. ആളുകള്‍ പറയുന്നത് കേട്ട് ചിന്തിച്ചാല്‍ പ്രകടനത്തെ അത് ബാധിക്കും. അത്തരം സമ്മര്‍ദ്ദം ഒഴിവാക്കി പ്രകടനത്തിലാണ് ശ്രദ്ധയെന്നും ആമിര്‍ വ്യക്തമാക്കി. എല്ലാവര്‍ക്കും അവരവരുടേതായ അഭിപ്രായമുണ്ടാകും. അത് വ്യക്തിപരമാണ്. രോഹിത്തിന്റെ അഭിപ്രായത്തെക്കുറിച്ചും താന്‍ അങ്ങിനെയാണ് കാണുന്നത്. ഒരുപക്ഷെ രോഹിത്തിന്റെ അഭിപ്രായം ഇപ്പോള്‍ മാറിയിരിക്കാം. അത് എന്ത് തന്നെയായാലും രോഹിത്തിനെ ഒരു സാധാരണ ബാറ്റ്‌സ്മാന്‍ എന്ന് താനൊരിക്കലും വിളിക്കില്ലെന്നും ആമര്‍ പറഞ്ഞു.



Recent News
  ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍: വീരമണി പ്രസി, റഫീഖ് സെക്ര.

  പാക്കിസ്താനെതിരെ ഇന്ത്യക്ക് 89 റണ്‍സ് ജയം

  ലോകകപ്പ് ക്രിക്കറ്റിന്റെ ആവേശം ചോര്‍ത്തി മഴ

  ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് ജയം

  ലോകകപ്പ് ക്രിക്കറ്റിന് ഇന്ന് തുടക്കം

  അണ്ടര്‍-23 ഇന്റര്‍സോണ്‍ ക്രിക്കറ്റിന് കെ.സി.എ സ്റ്റേഡിയത്തില്‍ തുടക്കമായി

  പ്രൊ-ഇന്ത്യന്‍ കബഡി; തെലുങ്ക് ടൈറ്റാന്‍ ടീം ഒരുങ്ങുന്നത് കാസര്‍കോട്ട്

  അണ്ടര്‍-23 ക്രിക്കറ്റ് ടീമിനെ അഭിജിത് നയിക്കും

  നാടകാന്തം ചെന്നൈ വീണു; ഐ.പി.എല്‍ കിരീടം മുംബൈക്ക്

  ബാഡ്മിന്റണ്‍ താരം സാറാ സിറാജിനെ ചേംബര്‍ ഓഫ് കൊമേഴ്‌സ് അനുമോദിച്ചു

  അത്രെയാ ഉത്ഭവ തൃശൂരിനെ തകര്‍ത്ത് റെഡ് ഫ്‌ളവേര്‍സ് ബി കെ 55 കണ്ണൂര്‍ ജേതാക്കള്‍

  ഫൈനല്‍ ഇന്ന് രാത്രി 7 മണിക്ക് ആവേശമായി അഖിലേന്ത്യാ ട്വന്റി 20 ടൂര്‍ണമെന്റ്

  റെഡ് ഫ്‌ളവേര്‍സ് ടി-20 സാങ്കോസ് കപ്പ്; അത്രയാ ഉത്ഭവ് തൃശൂരും സ്‌പോര്‍ട്ടിംഗ് ചട്ടഞ്ചാലും സെമിഫൈനലില്‍

  റെഡ് ഫ്‌ളവേര്‍സ് ടി-20 സാങ്കോസ് കപ്പ് അഖിലേന്ത്യാ ഡേ നൈറ്റ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന് ഉജ്ജ്വല തുടക്കം

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ അഖിലേന്ത്യാ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഏപ്രില്‍ 26 മുതല്‍