updated on:2017-08-10 10:27 AM
ശ്രീശാന്ത്: ബോർഡിന് കെസിഎ കത്തയച്ചു

www.utharadesam.com 2017-08-10 10:27 AM,
കൊച്ചി: വിലക്കു നീക്കിയ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ ശ്രീശാന്തിനു കളിയിലേക്കു മടങ്ങിവരാൻ അവസരമൊരുക്കുന്ന കാര്യത്തിൽ ബിസിസിഐ നിലപാട് തേടി കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ). ഇക്കാര്യത്തിൽ അനുകൂല നിലപാട് തേടി ശ്രീശാന്തും ബിസിസിഐ ഭരണ സമിതിക്കു കത്തയച്ചു. കളിയിലേക്കു സജീവമായി മടങ്ങിവരാനുള്ള താൽപര്യം ശ്രീശാന്ത് കെസിഎയെ അറിയിച്ചെന്നും ഇതിനെ പിന്തുണയ്ക്കുന്നതായും കെസിഎ സെക്രട്ടറി ജയേഷ് ജോർജ് സുപ്രീം കോടതി നിയമിച്ച ബിസിസിഐ ഭരണ സമിതി ചെയർമാൻ വിനോദ് റായിക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടുന്നു.
ആഭ്യന്തര സീസണു മുന്നോടിയായുള്ള പരിശീലന ക്യാംപിലും സിലക്‌ഷൻ ട്രയൽസിലുമെല്ലാം ശ്രീശാന്തിനെ പങ്കെടുപ്പിക്കണമെങ്കിൽ ബിസിസിഐ അനുമതി ആവശ്യമാണ്. അതിനാൽ എത്രയും വേഗം ഈ വിഷയത്തിലുള്ള തീരുമാനവും നിർദേശവും അറിയിക്കണമെന്നാണ് കത്തിലെ ആവശ്യം. ബിസിസിഐ ആക്ടിങ് പ്രസിഡന്റ്, ആക്ടിങ് സെക്രട്ടറി, സിഇഒ എന്നിവർക്കും ബിസിസിഐ കത്തിന്റെ പകർപ്പ് അയച്ചിട്ടുണ്ട്. ഭരണ സമിതി അധ്യക്ഷൻ, ആക്ടിങ് സെക്രട്ടറി എന്നിവർക്കാണു ശ്രീശാന്തും കളിക്കാൻ അനുവദിക്കണമെന്നഭ്യർഥിച്ചു കത്തയച്ചിരിക്കുന്നത്.
വിലക്കു നീക്കിയ കേരള ഹൈക്കോടതി വിധി പഠിച്ച് നിയമവിദഗ്ധരുമായി ആലോചിച്ച ശേഷം തീരുമാനം എടുക്കുമെന്നാണു ബിസിസിഐ നിലപാട്. ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ പോകാൻ ബിസിസിഐ തീരുമാനിച്ചാൽ ശ്രീശാന്തിന്റെ മടങ്ങിവരവ് ഇനിയും നീളും. മുൻപ് ഡൽഹി പട്യാല ഹൗസ് കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയപ്പോഴും സ്കോട്ടിഷ് ലീഗിൽ കളിക്കാൻ ശ്രീശാന്തിന് ബിസിസിഐ എൻഒസി നിഷേധിച്ചപ്പോഴും ശ്രീശാന്തിനെ കളിക്കാൻ അനുവദിക്കണമെന്നപേക്ഷിച്ച് കെസിഎ ബിസിസിഐക്കു കത്തയച്ചിരുന്നു. രണ്ടു തവണയും പക്ഷേ, ബിസിസിഐ അപേക്ഷ തള്ളുകയായിരുന്നു.Recent News
  ശ്രീശാന്തിന് വീണ്ടും ആജീവനാന്ത വിലക്ക്

  ‘യോ യോ ടെസ്റ്റി’ൽ തോറ്റു; യുവരാജ് സിങ്ങിന്റെ ക്രിക്കറ്റ് ഭാവിക്കുമേൽ ആശങ്ക

  അണ്ടര്‍ 17 ലോകകപ്പിൽ നിന്നും ഇന്ത്യ പുറത്ത്.

  ആശിഷ് നെഹ്റ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നു

  ഇന്ത്യ - ഓസ്ട്രേലിയ‌ രണ്ടാം ട്വന്‍റി 20 മത്സരം ഇന്ന്

  ഓസീസിനെ തോല്‍പ്പിച്ച് വീണ്ടും ഇന്ത്യ

  ധോണിക്കുശേഷം പുതിയ താരോദയമില്ല; ആരാധകര്‍ കടുത്ത നിരാശയില്‍

  ഇന്ത്യന്‍ ടീമിനെ ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍മാര്‍ ഭയന്നുപോയെന്ന് ഓസീസ് കോച്ച്

  ഓസ്‌ട്രേലിയ ഇന്ത്യയ്‌ക്കെതിരെ പ്രയോഗിച്ചത് കോലിയുടെ തന്ത്രം

  ഇംഗ്ലണ്ട് താരം ബെൻ സ്റ്റോക്സ് അറസ്റ്റിൽ

  പന്തേറിന്റെ രഹസ്യം പറഞ്ഞ് കുല്‍ദീപ് യാദവ്

  എഷ്യന്‍ ഇന്‍ഡോര്‍ ഗെയിംസില്‍ പി.യു ചിത്രക്ക് സ്വര്‍ണം

  ഓസ്‌ട്രേലിയയ്ക്ക് എതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം

  അണ്ടര്‍ 19 മുംബൈ ടീമില്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കറും

  യുഎസ് ഓപ്പണില്‍ നദാലിന് കിരീടം
newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News