updated on:2017-08-12 09:43 AM
പ്രീമിയര്‍ ലീഗിലെ ആദ്യ ജയം ആഴ്‌സണലിന്

www.utharadesam.com 2017-08-12 09:43 AM,
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സീസണിന് ഗോള്‍മഴയോടെ തുടക്കം. ഏഴു ഗോളുകള്‍ പിറന്ന ആവേശപ്പോരില്‍ ആഴ്‌സണല്‍ 4-3ന് ലെസ്റ്റര്‍ സിറ്റിയെ കീഴടക്കി. ലകാസെറ്റെ (2), വെല്‍ബെക്ക് (45+2), റാംസി (83), ജിറൂദ്(85) എന്നിവരാണ് ആഴ്‌സണലിനായി ലക്ഷ്യം കണ്ടത്. ഒകസാകി (5), വര്‍ഡി (29,56) ലെസ്റ്റര്‍ സിറ്റിക്കായി സ്‌കോര്‍ ചെയ്തു. രണ്ടാം മിനുട്ടില്‍ ലീഡെടുത്ത ആഴ്‌സണല്‍ മത്സരം അവസാനിക്കാന്‍ ഏഴ് മിനുട്ട് ശേഷിക്കുമ്പോള്‍ 2-3ന് പിറകില്‍. തിരിച്ചുവരവിനായി ഗണ്ണേഴ്‌സിന്റെ നിതാന്ത പരിശ്രമം. ആറോണ്‍ റാംസിയിലൂടെ എണ്‍പത്തിമൂന്നാം മിനുട്ടില്‍ സമനില പിടിച്ചു (3-3). ഒലിവര്‍ ജിറൂദിന്റെ ഗോളില്‍ എണ്‍പത്തഞ്ചാം മിനുട്ടില്‍ ആഴ്‌സണലിന് നാടകീയ ജയവും. സൂപ്പര്‍ സബ് എന്ന വിശേഷണം അന്വര്‍ഥമാക്കുന്ന താരമാണ് ഫ്രഞ്ച് സ്‌ട്രൈക്കര്‍ ഒലിവര്‍ ജിറൂദ്. ഇറങ്ങിയാല്‍ ഗോളടിച്ചിരിക്കും.അത് തന്നെ ലെസ്റ്റര്‍ സിറ്റിക്കെതിരെയും സംഭവിച്ചു. ജിറൂദിന്റെ ഹെഡര്‍ ഗോളിലായിരുന്നു ഗണ്ണേഴ്‌സിന്റെ ആദ്യ ജയം. ആഴ്‌സണലിനായി പ്രീമിയര്‍ ലീഗിലെ അരങ്ങേറ്റത്തില്‍ തന്നെ ഗോള്‍ നേടുക.അതും തൊണ്ണൂറ്റി നാലാം സെക്കന്‍ഡില്‍. അലക്‌സാന്ദ്രെ ലകാസെറ്റെ എന്ന പുതുതാരം ആഴ്‌സണല്‍ ആരാധകര്‍ക്കിടയില്‍ ആദ്യ ദിനം തന്നെ സൂപ്പര്‍ താര പരിവേഷമായി മാറി.



Recent News
  ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലി വിവാഹിതനായി

  ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ബലോൻ ദ് ഓർ പുരസ്കാരം

  കേരളത്തിന് അഭിമാനം; ബേസില്‍ തമ്പി ഇന്ത്യന്‍ ടീമില്‍

  ഇന്ത്യയ്‌ക്കെതിരായ പരമ്പര; കളിക്കാന്‍ വിസമ്മതിച്ച് ശ്രീലങ്ക

  വിരാട് കോലി മഹാനായ കളിക്കാരനെന്ന് കെവിന്‍ പീറ്റേഴ്‌സണ്‍

  ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ വിരാട് കോലിക്ക് വിശ്രമം ;രോഹിത് ശർമ ഇന്ത്യൻ ടീം ക്യാപ്റ്റൻ

  ആഷസ് പരമ്പര: ഇംഗ്ലണ്ടിനെതിരെ ഓസീസിന് 10 വിക്കറ്റിന്റെ തകർപ്പൻ ജയം

  ധോണിയെക്കുറിച്ച് വെളിപ്പെടുത്തലുമായി സുരേഷ് റെയ്‌ന

  ബിസിസിഐയെ വിമർശിച്ച് വിരാട് കോഹ്‍ലി

  സെഞ്ചുറി നേട്ടങ്ങളിൽ സച്ചിനെ പാതി പിന്നിട്ട് കോഹ്‍ലി

  ശ്രീലങ്കയ്ക്കെതിരായ സന്നാഹ മൽസരത്തിൽ സഞ്ജു സാംസണിന് സെഞ്ചുറി

  ധോണിയുടെ ക്രിക്കറ്റ് അക്കാദമിക്ക് ദുബായിൽ തുടക്കം

  ഉത്തേജകമരുന്നു പരിശോധന: കേന്ദ്രസർക്കാരിനെ വെല്ലുവിളിച്ച് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ്

  ഇരട്ട സെഞ്ചുറിയോടെ താരമായി ജെമിമ

  സെഞ്ചുറിയോടെ വിരാട് കോലി വീണ്ടും