updated on:2017-08-31 03:33 PM
ഷറപ്പോവ കുതിക്കുന്നു..

www.utharadesam.com 2017-08-31 03:33 PM,
ന്യൂയോര്‍ക്ക്: 15 മാസത്തെ വിലക്ക് കഴിഞ്ഞ് ടെന്നീസ് കോര്‍ട്ടില്‍ തിരിച്ചെത്തിയ റഷ്യന്‍ സൂപ്പര്‍ താരം മരിയ ഷറപ്പോവ യുഎസ് ഓപ്പണില്‍ മുന്നേറ്റം തുടരുന്നു. ജയത്തോടെ ഷറപ്പോവ മൂന്നംറൗണ്ടിലേക്ക് കുതിച്ചു. അതേസമയം, വനിതാ സിംഗിള്‍സില്‍ ടോപ് സീഡായ ചെക് റിപബ്ലിക്കിന്റെ കരോലിന പ്ലിസ്‌ക്കോവ ജയത്തോടെ തുടങ്ങി. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ യുഎസ് ഓപ്പണിന് അര്‍ഹത നേടിയ ഷറപ്പോവ ഹംഗറിയുടെ ടിമിയ ബാബോസിനെയാണ് ഒന്നിനെതിരേ രണ്ടു സെറ്റുകള്‍ക്കു മറികടന്നത്. സ്‌കോര്‍: 6-7, 6-4, 6-1. മല്‍സരം രണ്ടു മണിക്കൂറൂം 20 മിനിറ്റും കൊണ്ടാണ് റഷ്യന്‍ താരം വരുതിയിലാക്കിയത്. നേരത്തേ ആദ്യറൗണ്ടില്‍ ലോക രണ്ടാംനമ്പര്‍ സിമോണ ഹാലെപ്പിനെ ഷറപ്പോവ വീഴ്ത്തിയിരുന്നു.



Recent News
  ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍: വീരമണി പ്രസി, റഫീഖ് സെക്ര.

  പാക്കിസ്താനെതിരെ ഇന്ത്യക്ക് 89 റണ്‍സ് ജയം

  ലോകകപ്പ് ക്രിക്കറ്റിന്റെ ആവേശം ചോര്‍ത്തി മഴ

  ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് ജയം

  ലോകകപ്പ് ക്രിക്കറ്റിന് ഇന്ന് തുടക്കം

  അണ്ടര്‍-23 ഇന്റര്‍സോണ്‍ ക്രിക്കറ്റിന് കെ.സി.എ സ്റ്റേഡിയത്തില്‍ തുടക്കമായി

  പ്രൊ-ഇന്ത്യന്‍ കബഡി; തെലുങ്ക് ടൈറ്റാന്‍ ടീം ഒരുങ്ങുന്നത് കാസര്‍കോട്ട്

  അണ്ടര്‍-23 ക്രിക്കറ്റ് ടീമിനെ അഭിജിത് നയിക്കും

  നാടകാന്തം ചെന്നൈ വീണു; ഐ.പി.എല്‍ കിരീടം മുംബൈക്ക്

  ബാഡ്മിന്റണ്‍ താരം സാറാ സിറാജിനെ ചേംബര്‍ ഓഫ് കൊമേഴ്‌സ് അനുമോദിച്ചു

  അത്രെയാ ഉത്ഭവ തൃശൂരിനെ തകര്‍ത്ത് റെഡ് ഫ്‌ളവേര്‍സ് ബി കെ 55 കണ്ണൂര്‍ ജേതാക്കള്‍

  ഫൈനല്‍ ഇന്ന് രാത്രി 7 മണിക്ക് ആവേശമായി അഖിലേന്ത്യാ ട്വന്റി 20 ടൂര്‍ണമെന്റ്

  റെഡ് ഫ്‌ളവേര്‍സ് ടി-20 സാങ്കോസ് കപ്പ്; അത്രയാ ഉത്ഭവ് തൃശൂരും സ്‌പോര്‍ട്ടിംഗ് ചട്ടഞ്ചാലും സെമിഫൈനലില്‍

  റെഡ് ഫ്‌ളവേര്‍സ് ടി-20 സാങ്കോസ് കപ്പ് അഖിലേന്ത്യാ ഡേ നൈറ്റ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന് ഉജ്ജ്വല തുടക്കം

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ അഖിലേന്ത്യാ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഏപ്രില്‍ 26 മുതല്‍