updated on:2017-09-03 02:22 PM
വിജയത്തിന്റെ രഹസ്യം തുറന്നുപറഞ്ഞ് രവിശാസ്ത്രി

www.utharadesam.com 2017-09-03 02:22 PM,
കൊളംബൊ: ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോലിയും കോച്ച് രവിശാസ്ത്രിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നേരത്തെതന്നെ പല വാര്‍ത്തകളുമുണ്ടായിരുന്നു. മുന്‍ കോച്ച് അനില്‍ കുംബ്ലെയെ കോലി പുറത്താക്കിയത് രവിശാസ്ത്രിക്കുവേണ്ടിയാണെന്നും ആരോപണമുയര്‍ന്നു. ഇത് ശരിവെക്കുന്ന വിധത്തിലാണ് പിന്നീട് ശാസ്ത്രി കോച്ചായി ചുമതലയേറ്റത്.
കോലിയുമായുള്ള കെമിസ്ട്രിയെക്കുറിച്ച് രവിശാസ്ത്രി ഇപ്പോള്‍ തുറന്നു പറയുകയാണ്. തങ്ങളുടേത് ഒരേ ചിന്താഗതിയാണെന്നും ഇതാണ് കളിവിജയത്തിനും പരസ്പരമുള്ള സഹകരണത്തിനും അടിസ്ഥാനമെന്നും രവിശാസ്ത്രി പറഞ്ഞു. ക്യാപ്റ്റനും മറ്റു കളിക്കാരുമായുള്ള കോച്ചിന്റെ ചിന്താഗതി വളരെ പ്രധാനമാണെന്നും ശാസ്ത്രി ചൂണ്ടിക്കാട്ടി. കളിക്കാരുമായുള്ള ബന്ധം കോച്ചെന്ന രീതിയില്‍ താന്‍ വളര്‍ത്തിക്കൊണ്ടുവരുന്നുണ്ട്. കളിക്കളത്തിലും അത് പ്രതിഫലിക്കുന്നു. ക്യാപ്റ്റന്റെയും കോച്ചിന്റെയും ചിന്താഗതി ഒന്നാകുമ്പോള്‍ കളിക്കളത്തില്‍ പദ്ധതി നടപ്പാക്കുന്നതില്‍ കൂടുതല്‍ മികവുണ്ടാകും. ഇത് കളിക്കാരുടെ ആത്മവിശ്വാസം മാത്രമല്ല, അവരുടെ സന്തോഷം കൂടി വര്‍ദ്ധിപ്പിക്കുന്നതാണെന്നും ശാസ്ത്രി പറഞ്ഞു. അനില്‍ കുംബ്ലെയുടെ വിവാദ പുറത്താകലിനുശേഷം കോച്ചായി ചുമതലയേറ്റ രവി ശാസ്ത്രിക്ക് കീഴില്‍ ഇന്ത്യ തോല്‍വി അറിഞ്ഞിട്ടില്ല. ശ്രീലങ്കയില്‍ മൂന്ന് ടെസ്റ്റ് പരമ്പര തൂത്തുവാരിയ ഇന്ത്യ ഏകദിനത്തില്‍ 4-0 എന്ന നിലയിലാണ്. അവസാനമത്സരം ഞായറാഴ്ച നടക്കാനിരിക്കെ അഞ്ചു മത്സരങ്ങളും ജയിച്ച് ശ്രീലങ്കയെ വെള്ളപൂശാനൊരുങ്ങുകയാണ് ഇന്ത്യ.Recent News
  കാറഡുക്കയിലെ വീട്ടമ്മ ഏഷ്യന്‍ മാസ്റ്റേഴ്‌സ് അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പിന്

  സംസ്ഥാന പുരുഷവിഭാഗം സീനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പ് 22 മുതല്‍ കുറ്റിക്കോലില്‍

  ജില്ലാ ക്രിക്കറ്റ് അസോ. മുന്‍ പ്രസിഡണ്ടിനെ പുറത്താക്കിയ നടപടി; 21ന് കോടതി വാദം കേള്‍ക്കും

  ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍: ഹൈക്കോടതി സ്റ്റേ തഴയപ്പെട്ടവര്‍ക്ക് ആശ്വാസമായി

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍: പ്രസിഡണ്ട് തിരഞ്ഞെടുപ്പിനെതിരെയുള്ള ഹര്‍ജി തള്ളി

  'ടെസ്റ്റ്: ഇന്ത്യക്ക് ചരിത്രവിജയം

  ശക്തരായ പഞ്ചാബിനെതിരെ അസ്ഹറുദ്ദീന് സെഞ്ച്വറി

  സംസ്ഥാന സീനിയര്‍ സോഫ്റ്റ്‌ബോള്‍: കോഴിക്കോട് സെമിയില്‍

  അണ്ടര്‍-14 ജില്ലാ ക്രിക്കറ്റ് ടീമിനെ തുഷാര്‍ ബി.കെ നയിക്കും

  ഏഷ്യന്‍ ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഷെരീഫ് കരിപ്പൊടിക്ക് നേട്ടം

  ആറാമത് ടിഫ ട്രോഫി ഫുട്‌ബോളില്‍ ചെന്നൈ എഫ്.സി ജേതാക്കള്‍

  പ്രണയം വെളിപ്പെടുത്തി മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍

  ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ പുരുഷ വിഭാഗം ; കിഡംബി ശ്രീകാന്ത് പുറത്ത്

  ലോകകപ്പ് ഫുട്‌ബോള്‍ കിരീടം: ആഹ്ലാദത്തില്‍ മുങ്ങിക്കുളിച്ച് ഫ്രാന്‍സ്

  കത്തിക്കയറാന്‍ ക്രൊയേഷ്യ, വിപ്ലവ വീര്യത്തോടെ ഫ്രഞ്ച് പട; കിരീട പോരാട്ടം ഇന്ന്