updated on:2017-09-08 02:28 PM
ആരാണ് ടോസ് നേടിയത്?

www.utharadesam.com 2017-09-08 02:28 PM,
കൊളംബൊ: ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ കൊളംബൊയില്‍ നടന്ന ടി20 മത്സരത്തില്‍ ആരാണ് ടോസ് നേടിയതെന്നത് സംബന്ധിച്ച് തെറ്റിദ്ധാരണ നീങ്ങുന്നില്ല. മത്സരത്തില്‍ ടോസ് നേടിയത് കോലിയാണെന്ന് പറയുന്നു. ബൗളിങ് തെരഞ്ഞെടുത്ത ഇന്ത്യന്‍ ക്യാപ്റ്റന്‍ ഏഴുവിക്കറ്റിന്റെ വിജയം ആഘോഷിക്കുകയും ചെയ്തു. എന്നാല്‍, യഥാര്‍ഥത്തില്‍ കോലി തന്നെയാണോ ടോസ് നേടിയത് എന്നാണ് ഇപ്പോഴത്തെ ചോദ്യം. ടോസ് ചെയ്യുന്നവേളയിലുണ്ടായ തെറ്റിദ്ധാരണയാണ് ഇത്തരമൊരു സംശയത്തിന് ഇടനല്‍കുന്നത്. കോയിന്‍ മുകളിലേക്ക് ടോസ് ചെയ്യുമ്പോള്‍ കോലി ഹെഡ്‌സ് എന്നാണ് പറഞ്ഞത്. ടോസ് പരിശോധിച്ച മാച്ച് റഫറി പൈക്രോഫ്റ്റ് പറഞ്ഞതാകട്ടെ ടെയ്ല്‍, ടോസ് ഇന്ത്യയ്ക്ക് എന്നാണ്.ഉടന്‍ സമീപമുണ്ടായിരുന്ന ടിവി അവതാരകനും മുന്‍ ഇന്ത്യന്‍ താരവുമായ മുരളി കാര്‍ത്തിക് പറഞ്ഞത് ഹെഡ്‌സ് ഇന്ത്യയ്ക്ക് ടോസ് എന്നാണ്. മുരളി കോലിയെ സമീപിച്ച് ഇക്കാര്യം പറയുകയും ചെയ്തു. ഫീല്‍ഡിങ് തെരഞ്ഞെടുത്ത കോലി അതിനുള്ള കാരണവും വ്യക്തമാക്കി. രണ്ടാമതെത്തിയ ഉപുല്‍ തരംഗയാവട്ടെ ടോസ് ജയിച്ചിരുന്നെങ്കില്‍ താനും ആദ്യം ബൗളിങ് തെരഞ്ഞെടുത്തേനെയെന്നാണ് പറഞ്ഞത്. ഇത്രയും സംഭവങ്ങള്‍ നടന്നിട്ടും മാച്ച് റഫറി പൈക്രോഫ്റ്റ് മുന്നോട്ടുവരികയോ ടോസിന്റെ യാഥാര്‍ഥ്യം തുറന്നു പറയുകയോ ചെയ്തില്ല. ടെയ്ല്‍ ആണ് മുകളിലെങ്കില്‍ ടോസ് ജയിച്ചത് ശ്രീലങ്കയാണ്. പൈക്രോഫ്റ്റിനാണോ തെറ്റിയത് മുരളിക്കാണോ തെറ്റിയതെന്ന് ഇപ്പോഴും വ്യക്തമല്ല. നേരത്തെ ഒരു ഐപിഎല്‍ മത്സരത്തിനിടെയും സമാനരീതിയിലുള്ള അബദ്ധം സംഭവിച്ചിരുന്നു.Recent News
  കാറഡുക്കയിലെ വീട്ടമ്മ ഏഷ്യന്‍ മാസ്റ്റേഴ്‌സ് അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പിന്

  സംസ്ഥാന പുരുഷവിഭാഗം സീനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പ് 22 മുതല്‍ കുറ്റിക്കോലില്‍

  ജില്ലാ ക്രിക്കറ്റ് അസോ. മുന്‍ പ്രസിഡണ്ടിനെ പുറത്താക്കിയ നടപടി; 21ന് കോടതി വാദം കേള്‍ക്കും

  ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍: ഹൈക്കോടതി സ്റ്റേ തഴയപ്പെട്ടവര്‍ക്ക് ആശ്വാസമായി

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍: പ്രസിഡണ്ട് തിരഞ്ഞെടുപ്പിനെതിരെയുള്ള ഹര്‍ജി തള്ളി

  'ടെസ്റ്റ്: ഇന്ത്യക്ക് ചരിത്രവിജയം

  ശക്തരായ പഞ്ചാബിനെതിരെ അസ്ഹറുദ്ദീന് സെഞ്ച്വറി

  സംസ്ഥാന സീനിയര്‍ സോഫ്റ്റ്‌ബോള്‍: കോഴിക്കോട് സെമിയില്‍

  അണ്ടര്‍-14 ജില്ലാ ക്രിക്കറ്റ് ടീമിനെ തുഷാര്‍ ബി.കെ നയിക്കും

  ഏഷ്യന്‍ ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഷെരീഫ് കരിപ്പൊടിക്ക് നേട്ടം

  ആറാമത് ടിഫ ട്രോഫി ഫുട്‌ബോളില്‍ ചെന്നൈ എഫ്.സി ജേതാക്കള്‍

  പ്രണയം വെളിപ്പെടുത്തി മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍

  ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ പുരുഷ വിഭാഗം ; കിഡംബി ശ്രീകാന്ത് പുറത്ത്

  ലോകകപ്പ് ഫുട്‌ബോള്‍ കിരീടം: ആഹ്ലാദത്തില്‍ മുങ്ങിക്കുളിച്ച് ഫ്രാന്‍സ്

  കത്തിക്കയറാന്‍ ക്രൊയേഷ്യ, വിപ്ലവ വീര്യത്തോടെ ഫ്രഞ്ച് പട; കിരീട പോരാട്ടം ഇന്ന്